Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിലെ രാജ്യസഭ സീറ്റ്: കോൺഗ്രസിന്റെ ഹർജി തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷൻ വിഞ്ജാപനം പുറപ്പെടുവിച്ചതിനാൽ ഇടപെടാൻ പറ്റില്ലെന്ന് സുപ്രീംകോടതി; എന്ത് മൗലികാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന; ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിൽ ബിജെപി.ക്ക് നൂറും കോൺഗ്രസിന് എഴുപത്തിയഞ്ചും എംഎ‍ൽഎ.മാർ

ഗുജറാത്തിലെ രാജ്യസഭ സീറ്റ്: കോൺഗ്രസിന്റെ ഹർജി തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷൻ വിഞ്ജാപനം പുറപ്പെടുവിച്ചതിനാൽ ഇടപെടാൻ പറ്റില്ലെന്ന് സുപ്രീംകോടതി; എന്ത് മൗലികാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന; ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിൽ ബിജെപി.ക്ക് നൂറും കോൺഗ്രസിന് എഴുപത്തിയഞ്ചും എംഎ‍ൽഎ.മാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗുജറാത്തിൽ രാജ്യസഭാതിരഞ്ഞെടുപ്പ് രണ്ടുഘട്ടമായിത്തന്നെ നടത്താം. ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. ഹർജിക്കാരന് തിരഞ്ഞെടുപ്പിനുശേഷം ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം. ഇതോടെ രാജ്യസഭാതിരഞ്ഞടുപ്പിൽ രണ്ട് സീറ്റും ബിജെപി ജയിക്കുമെന്നുറപ്പായി. തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളിൽ നടത്താനുള്ള ബിജെപി നീക്കത്തിനെതിരായ കോൺഗ്രസിന്റെ ഹർജി സുപ്രീംകോടതി തള്ളി.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിഞ്ജാപനം പുറപ്പെടുവിച്ചതിനാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി പരാതി തള്ളിയത്. എന്ത് മൗലികാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.ആർ ഗവായ് യും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു.

അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് ഗുജറാത്തിൽ രണ്ട് സീറ്റ് ഒഴിവ് വന്നത്. ഒരേ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റിൽ ഒന്നിൽ കോൺഗ്രസിന് ജയിക്കാനാവും. ഇതേതുടർന്ന് ഗുജറാത്ത് കോൺഗ്രസ് നേതാവ് പരേഷ്ഭായ് ധനാനിയാണ് ഹരജി നൽകിയത്.

രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു ദിവസം നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ രാജ്യസഭയിൽനിന്ന് വിരമിച്ച തീയതി മാറ്റി രേഖപ്പെടുത്തിയതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും രണ്ടു സീറ്റും ബിജെപിക്കുതന്നെ കിട്ടത്തക്ക വിധം കരുനീക്കം നടത്തുകയാണ് ബിജെപിയെന്നുമാണ് കോൺഗ്രസ് ആരോപണം.

ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിൽ ബിജെപി.ക്ക് നൂറും കോൺഗ്രസിന് എഴുപത്തിയഞ്ചും എംഎ‍ൽഎ.മാരാണുള്ളത്. ഏഴ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഗുജറാത്തിൽ നിന്നാകും പാർലമെന്റിൽ എത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP