Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്ക് ചാറ്റ് പ്രണയമായപ്പോൾ പ്രവാസിയായ ഭർത്താവ് നാട്ടിലെത്തുന്നതിന് മുൻപ് കാമുകനൊപ്പം ഒളിച്ചോടി; കണ്ണൂർ സ്വദേശി അരുൺകുമാറിനൊപ്പം പോയത് സ്വർണവും ലക്ഷങ്ങളും എടുത്ത്; പണവും സ്വർണവും തീർന്നപ്പോൾ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനവും; ഭർത്താവിന്റെ ഹേബിയസ് കോർപ്പസിൽ ഒടുവിൽ കണ്ടെത്തിയത് മർദ്ദിച്ചവശയാക്കി ലോഡ്ജിൽ പൂട്ടിയിട്ട നിലയിലും

ഫേസ്‌ബുക്ക് ചാറ്റ് പ്രണയമായപ്പോൾ പ്രവാസിയായ ഭർത്താവ് നാട്ടിലെത്തുന്നതിന് മുൻപ് കാമുകനൊപ്പം ഒളിച്ചോടി; കണ്ണൂർ സ്വദേശി അരുൺകുമാറിനൊപ്പം പോയത് സ്വർണവും ലക്ഷങ്ങളും എടുത്ത്; പണവും സ്വർണവും തീർന്നപ്പോൾ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനവും; ഭർത്താവിന്റെ ഹേബിയസ് കോർപ്പസിൽ ഒടുവിൽ കണ്ടെത്തിയത് മർദ്ദിച്ചവശയാക്കി ലോഡ്ജിൽ പൂട്ടിയിട്ട നിലയിലും

മറുനാടൻ ഡെസ്‌ക്‌

ഓയൂർ: പ്രവാസിയായ ഭർത്താവിനെ വഞ്ചിച്ച് ഫേസ്‌ബുക്ക് കാമുകനൊപ്പം പോയ യുവതിക്ക് നരഗയാതന. ഫേസ്‌ബുക്ക് ചാറ്റിലെ സൗഹൃദം പ്രണയമായി മാറിയപ്പോഴാണ് അവർ കാമുകനും കണ്ണൂർ സ്വദേശിയുമായ യുവാവിന് ഒപ്പം പോയത്. എന്നാൽ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടന്നെങ്കിലും ഫലമുണ്ടിയരുന്നില്ല. ഇപ്പോൾ ഇവരെ കണ്ടെത്തിയിരിക്കുന്നത് കണ്ണൂരിലെ ഒരു ലോഡ്ജിൽ പൂട്ടിയിട്ട അവസ്ഥയിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ പെരിങ്ങോം സ്വദേശി അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറ് മാസം മുമ്പാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട അരുൺകുമാറിനൊപ്പം വീട്ടമ്മ ഒളിച്ചോടുന്നത്. തുടർന്ന് ഭർത്താവ് കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു.പ്രവാസിയായ ഭർത്താവ് കഴിഞ്ഞ ജനുവരി 16ന് നാട്ടിലെത്തുമെന്ന് അറിഞ്ഞതോടെ രണ്ട് ദിവസം മുമ്പ് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങളുമായി മക്കളെ ഉപേക്ഷിച്ച് വിവാഹിതനായ അരുൺകുമാറിനൊപ്പം വീട്ടമ്മ ഒളിച്ചോടുകയായിരുന്നു. ഇരുവരും പലസ്ഥലങ്ങളിൽ ഒരുമിച്ച് താമസിച്ചു. കൈവശമുണ്ടായിരുന്ന പണം തീർന്നതോടെ വീട്ടമ്മയെ ലോഡ്ജിൽ പൂട്ടിയിട്ട് ക്രൂരമായി ഇയാൾ മർദ്ദിച്ചു.

അരുൺകുമാറിന്റെ ആദ്യ ഭാര്യയെ കണ്ടെത്തി പൊലീസ് വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഭാര്യഗൃഹത്തിൽ മദ്യപിച്ചെത്തിയ അരുൺകുമാർ ബഹളം വെച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ വീട്ടമ്മയെ മാതാവിനൊപ്പം വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP