Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപൂർവ രോഗത്തിലൂടെ പൂർണമായും അന്ധത ബാധിച്ച സോനമോളുടെ കാഴച്ചശക്തി തിരികെ ലഭിക്കാൻ കാരണം സർക്കാരിന്റെ കരുതൽ; കാഴ്‌ച്ച തിരിച്ചുകിട്ടാൻ മെഡിക്കൽ സയൻസിന്റെ സാധ്യതകൾ എല്ലാം ഉപയോഗിക്കാൻ നിർദ്ദേശിച്ചത് ആരോഗ്യമന്ത്രി; ഹൈദരാബാദിൽ നടത്തിയ ചികിത്സക്കുള്ള പണം സംസ്ഥാന സർക്കാർ നൽകിയത് വി കെയർ പദ്ധതിയിലൂടെ; കാഴ്‌ച്ച തിരിച്ചുകിട്ടാൻ കാരണമായ ശൈലജ ടീച്ചറെകാണാൻ സോനമോൾ എത്തിയത് മാതാപിതാക്കൾക്കൊപ്പം

അപൂർവ രോഗത്തിലൂടെ പൂർണമായും അന്ധത ബാധിച്ച സോനമോളുടെ കാഴച്ചശക്തി തിരികെ ലഭിക്കാൻ കാരണം സർക്കാരിന്റെ കരുതൽ; കാഴ്‌ച്ച തിരിച്ചുകിട്ടാൻ മെഡിക്കൽ സയൻസിന്റെ സാധ്യതകൾ എല്ലാം ഉപയോഗിക്കാൻ നിർദ്ദേശിച്ചത് ആരോഗ്യമന്ത്രി; ഹൈദരാബാദിൽ നടത്തിയ ചികിത്സക്കുള്ള പണം സംസ്ഥാന സർക്കാർ നൽകിയത് വി കെയർ പദ്ധതിയിലൂടെ; കാഴ്‌ച്ച തിരിച്ചുകിട്ടാൻ കാരണമായ ശൈലജ ടീച്ചറെകാണാൻ സോനമോൾ എത്തിയത് മാതാപിതാക്കൾക്കൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപൂർവ രോഗം ബാധിച്ച സോന മോൾക്ക് കാഴ്‌ച്ച പൂർണമായും തിരിച്ചു കിട്ടിയത് സർക്കാരിന്റെ കരുതലിന്റെ ഫലമായി. ടോക്‌സിക്ക് എപിഡമൽ നെക്രോലൈസിസ് (ടി ഇ എൻ) എന്ന രോഗാവസ്ഥയെത്തുടർന്ന് തൃശൂർ സ്വദേശിനി സോനമോൾക്ക് കാഴ്ച കാഴ്ച നഷ്ടപ്പെട്ടിരുന്നു. രോഗാവസ്ഥ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതോടെ സംസ്ഥാന സർക്കാർ ചികിത്സ ചെലവ് ഏറ്റെടുത്തു. ഹൈദരാബാദിലായിരുന്നു ചികിത്സ. സർക്കാറിന്റെ വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സ നടത്തിയത്.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് സോനാമോളെ തൃശൂർ ജൂബിലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക മാറ്റി. അവിടെയുള്ള ശിശുരോഗ വിഭാഗം തലവൻ ഡോ. പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസിലായത്. ഇതറിഞ്ഞ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സംഭവത്തിലിടപെടുകയും മെഡിക്കൽ ശാസ്ത്രത്തിലൂടെ കാഴ്ച തിരിച്ച് കിട്ടാൻ കഴിയുമെങ്കിൽ എവിടെ കൊണ്ടുപോയും ചികിത്സിക്കാൻ നിർദ്ദേശവും നൽകി.

ഇതനുസരിച്ച് ഇന്ത്യയിലെ പ്രധാന ആശുപത്രികളുമായി തൃശൂർ കളക്ടർ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ഡോ. പുരുഷോത്തൻ എന്നിവർ ബന്ധപ്പെട്ടു. നേത്ര ചികിത്സയ്ക്ക് പ്രശസ്തമായ ഹൈദരാബാദിലെ എൽ.വി പ്രസാദ് ആശുപത്രിയെയാണ് ഇതിനായി തെരഞ്ഞെടുത്തത്. അടുത്ത ദിവസം തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അവിടത്തെ ഡോക്ടർമാർ നിർദ്ദേശം നൽകി.

തൃശൂർപൂര സമയമായതിനാൽ പൊലീസ് അകമ്പടിയോടു കൂടിയാണ് കുട്ടിയെ വിമാനത്താവളത്തിൽ എത്തിച്ചത്. ഡോ. യു.ആർ. രാഹുൽ ചികിത്സയ്ക്കായി ഹൈദരബാദിൽ കുട്ടിയെ അനുഗമിച്ചു. എൽ.വി പ്രസാദ് ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സിച്ച് നിരവധി ശസ്ത്രക്രിയകൾ നടത്തി. 40 ദിവസത്തോളം പൂർണമായി കാഴ്ച നഷ്ടപ്പെട്ട കുട്ടിയെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർ ചികിത്സകൾ തിരുവനന്തപുരം ആർ.ഐ.ഒ.യിലാണ് നടത്തുന്നത്. ഇതിനിടെ കഴിഞ്ഞ ആഴ്ചയും ഹൈദരബാദിൽ പോയി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാഴ്ച പൂർണമായും തിരിച്ച് കിട്ടിയെന്ന് വ്യക്തമായത്. ഹൈദരബാദിലേക്കുള്ള വിമാന ചാർജ്, ഹൈദരാബാദിലെ താമസം അടക്കം എല്ലാ ചെലവുകളും സാമൂഹ്യ സുരക്ഷ മിഷനാണ് വഹിച്ചത്.

കാഴ്ച പൂർണമായും തിരിച്ചു കിട്ടിയ സോനമോൾ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെ കാണാനെത്തി. സന്ദർശനത്തിൽ സോനമോളുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. സോനമോളോടൊപ്പം നിൽക്കുന്ന ചിത്രം മന്ത്രി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.

മന്ത്രി കെ കെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

ടോക്‌സിക്ക് എപിഡമൽ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാർത്ത നാം ഏവരും സോഷ്യൽ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ സർക്കാരിന്റെ വി കെയർ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂർത്തിയായി. കാഴ്ച പൂർണ്ണമായും തിരിച്ചുകിട്ടി.

#സർക്കാർബഒപ്പമുണ്ട്
#വി_കെയർ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP