Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സംസാരിച്ചിരിക്കുമ്പോൾ മുമ്പെവിടെയോ കണ്ട പരിചയമുണ്ടെന്ന് സി.ഒ.ടി.നസീർ; നേരത്തെ കണ്ടിട്ടില്ലെന്നും പത്രത്തിൽ കണ്ട് അറിയാമെന്നും സുധീറും മിനികയും; ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ സംഭവം വീണ്ടും മിന്നിമറഞ്ഞപ്പോൾ അത്ഭുതം കൂറി എല്ലാവരും; പിണറായിയുടെ 'ഇമ്മിണി വല്യവീട്' വിവാദമായപ്പോൾ സത്യാവസ്ഥ തേടിപ്പോയതിന് പാർട്ടി നടപടി നേരിട്ട സുധീർ ഇന്ന് ആർഎംപിയിൽ; അന്ന് ഫോട്ടോ എടുത്ത് കുടുക്കിയത് നസീറും; അന്നത്തെ വേട്ടക്കാരൻ ഇന്നത്തെ ഇരയായപ്പോഴുള്ള അപൂർവ കൂടിക്കാഴ്ച

സംസാരിച്ചിരിക്കുമ്പോൾ മുമ്പെവിടെയോ കണ്ട പരിചയമുണ്ടെന്ന് സി.ഒ.ടി.നസീർ; നേരത്തെ കണ്ടിട്ടില്ലെന്നും പത്രത്തിൽ കണ്ട് അറിയാമെന്നും സുധീറും മിനികയും; ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ സംഭവം വീണ്ടും മിന്നിമറഞ്ഞപ്പോൾ അത്ഭുതം കൂറി എല്ലാവരും; പിണറായിയുടെ 'ഇമ്മിണി വല്യവീട്' വിവാദമായപ്പോൾ സത്യാവസ്ഥ തേടിപ്പോയതിന് പാർട്ടി നടപടി നേരിട്ട സുധീർ ഇന്ന് ആർഎംപിയിൽ; അന്ന് ഫോട്ടോ എടുത്ത് കുടുക്കിയത് നസീറും; അന്നത്തെ വേട്ടക്കാരൻ ഇന്നത്തെ ഇരയായപ്പോഴുള്ള അപൂർവ കൂടിക്കാഴ്ച

കെ വി നിരഞ്ജൻ

കോഴിക്കോട്: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ ഇന്ന് ക്രൂരമായി അക്രമിക്കപ്പെട്ട് ചികിത്സയിലാണ്. സിപിഎം നേതാവും എംഎൽഎയുമായ ഷംസീർ വരെ ഈ കേസിൽ സംശയിക്കുന്നവരുടെ ലിസ്റ്റിലാണ്. മെയ് പതിനെട്ടിന് രാത്രി തലശ്ശേരി കയ്യത്ത് റോഡിൽ വച്ചായിരുന്നു നസീർ അക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഇദ്ദേഹത്തെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. തന്നെ അക്രമിച്ചതിന് പിന്നിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ് നസീർ. നസീർ അക്രമിക്കപ്പെട്ട വാർത്ത അറിഞ്ഞയുടനെ അദ്ദേഹത്തെ കാണാൻ പോകണമെന്ന് തീരുമാനിച്ചതാണ് ആർഎം പി നേതാക്കളായ കെപി സുധീറും മിനികയും. സിപിഎമ്മുമായി അകന്ന വ്യക്തിയാണ് സിഒടി നസീർ. സുധീറും മിനികയും നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവർ. ഇരുവരും ഇന്ന് ആർഎംപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ആർഎംപി ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗമാണ് കെ പി സുധീർ. ഭാര്യ മിനിക കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി മെമ്പറും. ഇരുവരുമാണ് കഴിഞ്ഞ ദിവസം ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ചത്.

സംസാരിച്ചിരിക്കുമ്പോഴാണ് മുമ്പെവിടെയോ കണ്ട പരിചയമുണ്ടെന്ന് നസീർ പറയുന്നത്. എന്നാൽ നമ്മൾ നേരത്തെ കണ്ടിട്ടില്ലെന്നും പത്രങ്ങളിലും മറ്റും കണ്ട് നസീറിനെ അറിയാമെന്നും സുധീറും മിനികയും പറഞ്ഞു. എന്നാൽ മുമ്പു കണ്ടുള്ള പരിചയം ഓർത്തെടുക്കുകയായിരുന്നു സിഒടി നസീർ. ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് സുധീറിനും മിനികയ്ക്കുമെതിരെ തിരിയേണ്ടിവന്ന ആ സംഭവമായിരുന്നു നസീറിന് പറയാനുണ്ടായിരുന്നത്.

വർഷങ്ങൾക്ക് മുമ്പുള്ള ആ സംഭവത്തിലേക്ക്

സിഒടി നസീറിനെ സുധീറും മിനികയും സന്ദർശിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച സുബൈർ കെടികെ അക്കാര്യം വ്യക്തമാക്കുന്നു: ഇന്ന് നിങ്ങളുടെ അടിയന്തര ബ്രാഞ്ച് ഉണ്ട്, എല്ലാവർക്കും വിവരം കൊടുക്കണം എന്നു പറഞ്ഞുകൊണ്ട് സഖാവ് ടി പി ചന്ദ്രശേഖരനും ഇ രാധാകൃഷ്ണനും എന്റെ കടയിൽ വന്ന് പറഞ്ഞപ്പോൾ അത് അത്ര വലിയ ഒരു ഭൂകമ്പമാണെന്ന് അറിഞ്ഞിരുന്നില്ല. രാത്രി ബ്രാഞ്ച് ചേർന്നപ്പോഴാണ് പിണറായി മുതലാളിയുടെ വീട് സന്ദർശനം എന്ന കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ നടപടിക്കാണ് ഇതെന്ന് മനസ്സിലാവുന്നത്. വീട് സന്ദർശിച്ച് മടങ്ങിയവരെ തലശ്ശേരി ബസ് സ്റ്റാന്റ് മുതൽ കൈനാട്ടി വരെ പിന്തുടർന്ന് ചിലരെടുത്ത കളർ ഫോട്ടോ ബ്രാഞ്ചിൽ വെച്ചു. ബ്രാഞ്ച് ഒന്നടങ്കം അതിശക്തമായി എതിർത്തിട്ടും മേൽക്കമ്മിറ്റി തിട്ടൂരം വഴി കെപി സുധീറിനെ ഒരു വർഷത്തേക്ക് പുറത്തു നിർത്താൻ തീരുമാനിച്ചു. പാർട്ടി സെക്രട്ടറിയെപ്പറ്റിയുള്ള ആക്ഷേപത്തിന്റെ വസ്തുത നേരിട്ടു കണ്ടുകളയാം എന്ന സദുദ്ദേശം മാത്രമാണ് ആ വഴി പോകുമ്പോഴുള്ള ഈ സന്ദർശനത്തിനുണ്ടായിരുന്നുള്ളു എന്ന സുധീറിന്റെ വിശദീകരണമൊന്നും കേൾക്കാതെയായിരുന്നു ആ നടപടി. താൻ ജീവനുതുല്യം സ്‌നേഹിച്ച പാർട്ടിയിൽ നിന്നുള്ള ഈ കാട്ടുനീതി അംഗീകരിക്കാനാകാതെ നെഞ്ചകം പൊട്ടിയാണ് സുധീർ ബ്രാഞ്ചിൽ നിന്നിറങ്ങിപ്പോയത്. തലേ ദിവസത്തെ സംഭവത്തിൽ ഒറ്റ ദിവസം കൊണ്ടെടുത്ത ഈ നടപടി ഒരു പക്ഷേ സിപിഎമ്മിന്റെ സംഘടനാ ചരിത്രത്തിൽ വേറെ കാണില്ലെന്നും ഇദ്ദേഹം പറയുന്നു.

വീട് സന്ദർശനത്തിനായുള്ള യാത്ര

പിണറായിയുടെ വീട് വിവാദമായി നിന്ന കാലമായിരുന്നു അത്. വീടൊന്ന് കണ്ട് സത്യാവസ്ഥ അറിയാമെന്നേ സുധീർ ഉൾപ്പെടെ കരുതിയിരുന്നുള്ളു. തിരിച്ചുവരുമ്പോഴാണ് ഒരു വാഹനത്തിൽ രണ്ടുപേർ പിന്തുടർന്നത്. അവർ ഫോട്ടോയും എടുത്തു. ആ ഫോട്ടോ വച്ചാണ് സുധീറിനെതിരെ നടപടി സ്വീകരിച്ചത്. ടി പിയെ ഒതുക്കാനുള്ള അന്നത്തെ നേതൃത്വത്തിന്റെ നീക്കങ്ങളുടെ ഭാഗമായിരുന്നു അതെല്ലാമെന്ന് പിന്നീടാണ് മനസ്സിലായതെന്നും ഇവർ വ്യക്തമാക്കുന്നു. ഈ നീക്കങ്ങൾക്ക് കാരണക്കാരനായത് സി ഒ ടി നസീറും അന്നത്തെ തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന സധുവുമായിരുന്നു. സുധീറിനെ പിന്തുടർന്ന് ഫോട്ടോയെടുത്തത് നസീർ ആയിരുന്നു. ഈ ഫോട്ടോമൂലമാണ് സുധീർ പാർട്ടിയിൽനിന്ന് പുറത്താകുന്നത്.

കാലം ഏറെ കഴിഞ്ഞു. ടിപി കൊല്ലപ്പെട്ടു. സുധീർ ആർഎംപി നേതാവായി. തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സി ഒ ടി നസീർ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസിൽ പ്രതിയായി. പിന്നീട് നസീർ പാർട്ടിയുമായി അകന്നു. ഉമ്മൻ ചാണ്ടിയോട് തെറ്റിന് മാപ്പുപറഞ്ഞു. കുറച്ചുകാലത്തിന് ശേഷം പി ജയരാജനെതിരെ മത്സര രംഗത്ത് വന്നതിന് ശേഷമാണ് നസീർ വീണ്ടും വാർത്തകളിൽ നിറയുന്നത്. പിന്നീടാണ് നസീർ അതിക്രൂരമായി അക്രമിക്കപ്പെടുന്നത്. തങ്ങളെപ്പോലെ വേട്ടയാടപ്പെട്ട സഖാവിനെ കാണാൻ പോകുമ്പോൾ ഇത്തരമൊരു ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ സുധീറിന് ഉണ്ടായിരുന്നില്ല. പരസ്പരം സംസാരിച്ചു. കഥകൾ പറഞ്ഞു. സെൽഫിയുമെടുത്താണ് സുധീറും മിനികയും മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP