Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കഴിഞ്ഞ മൂന്ന് വർഷം സൈന്യം വധിച്ചത് 733 ഭീകരരെ; ഇതേക്കാലയളവിൽ വീരമൃത്യു വരിച്ചത് 253 വീരഭടന്മാർ; കാശ്മീരിൽ കൊല്ലപ്പെട്ടവരിൽ 122 ഗ്രാമീണരും; ഭീകരരെ സഹായിക്കുന്നവരെ കണ്ടെത്താൻ ശക്തമായ നിരീക്ഷണവും; കണക്കുകൾ ലോക്‌സഭയിൽ പുറത്ത് വിട്ടത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

കഴിഞ്ഞ മൂന്ന് വർഷം സൈന്യം വധിച്ചത് 733 ഭീകരരെ; ഇതേക്കാലയളവിൽ വീരമൃത്യു വരിച്ചത് 253 വീരഭടന്മാർ; കാശ്മീരിൽ കൊല്ലപ്പെട്ടവരിൽ 122 ഗ്രാമീണരും; ഭീകരരെ സഹായിക്കുന്നവരെ കണ്ടെത്താൻ ശക്തമായ നിരീക്ഷണവും; കണക്കുകൾ ലോക്‌സഭയിൽ പുറത്ത് വിട്ടത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യാതിർത്തിയിൽ ഭീകരപ്രവർത്തനം നടത്തിയതിന് സൈന്യം വധിച്ചത് 733 ഭീകരരെ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. 2019 ജൂൺ 19 വരെ 113 ഭീകരരെയാണ് സൈന്യം വധിച്ചത്. 2018 ൽ 257 ഭീകരരെ വധിച്ചു. 2017 ൽ 213, 2016 ൽ 150 എന്നിങ്ങനെയാണ് കണക്കെന്നും മന്ത്രി പറഞ്ഞു.സുരക്ഷാസൈന്യം ഭീകരർക്കെതിരെ കർശന നടപടി സ്വീകരിച്ച് മുന്നോട്ടു പോകുകയാണ്. ഭീകരർക്ക് സഹായം നൽകുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സൈന്യം വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഭീകരാക്രമണങ്ങളുടെ എണ്ണവും കൊല്ലപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഭീകരവാദം നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി കശ്മീരിലെ യുവാക്കളെ മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമങ്ങളടക്കം സൈന്യം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുക, കായിക - സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയ്ക്കും സൈന്യം നേതൃത്വം നൽകുന്നുണ്ടെന്നും സഭയിൽ പറഞ്ഞു. മന്ത്രി പറഞ്ഞു.

2016 നും 2018 നുമിടെ 253 സുരക്ഷാ സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ കാലയളവിൽ കശ്മീരിലെ 122 ഗ്രാമീണർക്കും ജീവൻ നഷ്ടപ്പെട്ടുവെന്ന് മന്ത്രി വ്യക്തമാക്കി. 2016 ൽ 82 സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു. 2017 ൽ 80 പേരും 2018 ൽ 91 പേരും വീരമൃത്യു വരിച്ചു. 2018 ൽ വലുതും ചെറുതുമായ 614 ഭീകരാക്രമണങ്ങളാണ് കശ്മീരിലുണ്ടായത്. 39 നാട്ടുകാർക്ക് ജീവൻ നഷ്ടപ്പെട്ടു. 2017 ൽ 342 ഭീകരാക്രമണങ്ങളുണ്ടായി. 40 പേർ മരിച്ചു. 2016 ലുണ്ടായ 322 ഭീകരാക്രമണങ്ങളിൽ 15 പേരാണ് കൊല്ലപ്പെട്ടതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP