Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവാവ് കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് ദൃക്‌സാക്ഷിയായ യുവതി; കാർ ആക്‌സിഡന്റിൽ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; ഗബ്രിയേൽ മോൻഹരസ് മരിച്ചത് ട്രാൻസ്‌ഫോർമറിൽ നിന്നും ചെമ്പ് കമ്പി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് എന്ന് കണ്ടെത്തിയത് വിശദമായ അന്വേഷണത്തിനൊടുവിൽ

യുവാവ് കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് ദൃക്‌സാക്ഷിയായ യുവതി; കാർ ആക്‌സിഡന്റിൽ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; ഗബ്രിയേൽ മോൻഹരസ് മരിച്ചത് ട്രാൻസ്‌ഫോർമറിൽ നിന്നും ചെമ്പ് കമ്പി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് എന്ന് കണ്ടെത്തിയത് വിശദമായ അന്വേഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡാലസ്: വെടിയേറ്റു കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തിയ ആൾ മരിച്ചത് ട്രാൻസ്‌ഫോർമറിൽ നിന്നും ചെമ്പ് കമ്പി മോഷ്ടിക്കാൻ ശ്രമിക്കവെ. കഴിഞ്ഞ 23നാണ് ഒരു യുവതി വെളിപ്പിന് മൂന്നരയോടെ ഡാലസ് പൊലീസിനെ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടതായി അറിയിച്ചത്. താൻ വലിയ ഒരു ഒച്ച കേട്ടെന്നും നോക്കിയപ്പോൾ യുവാവ് നിലത്തുവീണ് കിടക്കുന്നത് കണ്ടു എന്നുമായിരുന്നു യുവതി പൊലീസിനെ അറിയിച്ചത്. മരിച്ചത് 25കാരനായ ഗബ്രിയേൽ മോൻഹരസ് ആണെന്ന് കണ്ടെത്തിയ പൊലീസ് പക്ഷേ മരണകാരണം വെടിയേറ്റല്ല എന്ന പ്രാഥമിക നിഗമനത്തിലെത്തി.

റോഡപകടത്തിൽ ആകാം യുവാവ് കൊല്ലപ്പെട്ടത് എന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം. എന്നാൽ, വെഹിക്കിൾ ക്രൈം ഡിറ്റക്ടീവ്‌സ് ഇത് വാഹന അപകടമല്ല എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഷോക്കേറ്റു മരിച്ചതാണെന്നു കണ്ടെത്തിയത്. ഡാലസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറും സംഭവ സ്ഥലത്തെത്തി മരണകാരണം സ്ഥിരീകരിച്ചു.

ഗബ്രിയേൽ റബറിന്റെ കൈ ഉറകൾ ധരിച്ചിരുന്നതായും ട്രാൻസ്‌ഫോർമറിൽ കറുത്ത അടയാളം കണ്ടെത്തിയതായും അവിടെ നിന്നും 20-30 അടി അകലെയാണ് മൃതദേഹം കിടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. ട്രാൻസ്‌ഫോർമറിൽ നിന്നും വലിയൊരു ശബ്ദം കേട്ടതായി പൊലീസിനു വിവരം ലഭിച്ചു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP