Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിയറും വൈനുമായി പോയ ലോറി ഇടുക്കി നാടുകാണിയിൽ കൊടും വളവിൽ മറിഞ്ഞ് ഡ്രൈവർ മരിച്ചത് കുപ്പികൾക്കിടയിൽ അകപ്പെട്ട് ശ്വാസം മുട്ടി; ഇസ്മായിലിനെ കണ്ടെത്തിയത് മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ; മദ്യമോഷണം ഭയന്ന് നാട്ടുകാരെ അടുപ്പിക്കാതെ പൊലീസ്; പൊട്ടിയൊലിച്ച് പോയത് ആയിരക്കണക്കിന് ലിറ്റർ ബിയറും വൈനും

ബിയറും വൈനുമായി പോയ ലോറി ഇടുക്കി നാടുകാണിയിൽ കൊടും വളവിൽ മറിഞ്ഞ് ഡ്രൈവർ മരിച്ചത് കുപ്പികൾക്കിടയിൽ അകപ്പെട്ട് ശ്വാസം മുട്ടി; ഇസ്മായിലിനെ കണ്ടെത്തിയത് മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ; മദ്യമോഷണം ഭയന്ന് നാട്ടുകാരെ അടുപ്പിക്കാതെ പൊലീസ്; പൊട്ടിയൊലിച്ച് പോയത് ആയിരക്കണക്കിന് ലിറ്റർ ബിയറും വൈനും

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിലെ ബിവറേജ്‌സ് ഗോഡൗണിൽ നിന്നും ചെറുതോണിയിലേക്ക് ബിയറും വൈനും കയറ്റിപ്പോയ ലോറിയുണ്ടാക്കിയ അപകടത്തിൽ ഡൈവർ മരിച്ചത് കുപ്പികൾക്കിടയിൽ പെട്ട്. കുളമാവിന് സമീപം അയ്യകാട് നാടുകാണിയിലെ കൊടുംവളവിൽ നിയന്ത്രണം വിട്ട ലോറി എതിർ ദിശയിലെ തിട്ടയിൽ ഇടിച്ച ശേഷം 150 അടിയോളം താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മരണമടഞ്ഞു. വെങ്ങല്ലൂർ പുളിക്കാലായിൽ ഇസ്മായിൽ (49) ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം.

വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്തിയില്ല. ഇതിനിടെ അപകടത്തിൽപ്പെട്ട് വാഹനത്തിന്റെ ഡ്രൈവറെ കുരുതിക്കളം ചെക്ക് പോസ്റ്റിന് സമീപം കണ്ടെത്തിയെന്ന് തെറ്റായ സന്ദേശം പരന്നു. ഇതേതുടർന്ന് തിരച്ചിൽ നിർത്തി. എന്നാൽ, വ്യാജസന്ദേശമാണെന്ന് മനസ്സിലായതോടെ വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ കുപ്പികൾക്കിടയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് ഡ്രൈവർ മരിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ രക്ഷാ പ്രവർത്തനത്തിനെത്തിയെങ്കിലും വാഹനത്തിനടുത്തേക്ക് പോകുവാൻ പൊലീസ് സമ്മതിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

ലോറിയിൽ നിന്നും തെറിച്ച് വീണ മദ്യ കുപ്പികൾ നാട്ടുകാർ കൈയടക്കും എന്ന് പറഞ്ഞാണ് പൊലീന് വിലക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമ പ്രവർത്തകരോട് ആദ്യം ലോറിയിലെ ഡ്രൈവർ സുരക്ഷിത സ്ഥാനത്തേക്ക് മാറി എന്നാണ് പൊലീസ് പറഞ്ഞത്. മരിച്ച ഇസ്മയിലിന്റെ നാട്ടുകാർ വെങ്ങല്ലൂരിൽ നിന്നും എത്തിയതിനു ശേഷമാണ് വിശദമായ തിരച്ചിൽ നടത്തിയത്. ഈ സമയം അത്രയും ഡ്രൈവർ മദ്യക്കുപ്പികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഭാര്യ നബീസ. മക്കൾ : ഐഷ, ഹുസൈൻ. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP