Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

റോഡപകടത്തിൽ മരിച്ച ഇന്ത്യക്കാരിയായ കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങിനെത്തിയത് വൻ ജനാവലി; റാസൽഖൈമയിലെ പള്ളി ഇമാമിന്റെ മകൾ സുൽഫയുടെ മരണത്തിടയായ അപകടമുണ്ടായത് കഴിഞ്ഞ 14ന്

റോഡപകടത്തിൽ മരിച്ച ഇന്ത്യക്കാരിയായ കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങിനെത്തിയത് വൻ ജനാവലി; റാസൽഖൈമയിലെ പള്ളി ഇമാമിന്റെ മകൾ സുൽഫയുടെ മരണത്തിടയായ അപകടമുണ്ടായത് കഴിഞ്ഞ 14ന്

മറുനാടൻ മലയാളി ബ്യൂറോ

റാസൽഖൈമ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ രണ്ടു വയസ്സുകാരിയുടെ സംസ്‌കാരത്തിനെത്തിയത് വൻ ജനാവലി. റാസ് അൽ ഖൈമയിലെ അൽ ഫിൽയ ഖബർസ്ഥാനിൽ ഇന്ത്യക്കാരടക്കം നിരവധി ആളുകളാണ് എത്തിയത്. മാസം അൽ റംസ് മേഖലയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരനായ പള്ളി ഇമാമിന്റെ മകൾ സുൽഫ ബിഡോൾ അസ്ഹർ യാസീനാണ് മരിച്ചത്. റാസൽഖൈമ സാഖർ ആശുപത്രിയിലെ തീവ്ര പരിചരണ വിവഭാഗത്തിലായിരുന്നു കുഞ്ഞ്.

കഴിഞ്ഞ 14ന് നടന്ന കാറപകടത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി ഞയറാഴ്‌ച്ചയാണ് മരിച്ചത്. കുട്ടിയുടെ പിതാവായിരുന്നു കാർ ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം തലകീഴായി മറിയുകയായിരുന്നു. 3 പേരെയും സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കൾ നേരത്തേ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായിരുന്നു. ഇവരുടെ ഏക മകളാണ് മരിച്ച സുൽഫ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP