Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാൽപ്പത് വർഷം തനിക്കായി സേവനം ചെയ്ത മാനേജരുടെ ശവമഞ്ചം ചുമന്ന് അമിതാഭ് ബച്ചൻ; അച്ഛനൊപ്പം ശീതൽ ജെയ്‌നിന്റെ മൃതദേഹവുമേന്തി അഭിഷേക് ബച്ചനും; ആരാധകൻ പോസ്റ്റു ചെയ്ത ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീണ്ടും നിറയുന്നത് സൂപ്പർ താരത്തിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും കഥകൾ

നാൽപ്പത് വർഷം തനിക്കായി സേവനം ചെയ്ത മാനേജരുടെ ശവമഞ്ചം ചുമന്ന് അമിതാഭ് ബച്ചൻ; അച്ഛനൊപ്പം ശീതൽ ജെയ്‌നിന്റെ മൃതദേഹവുമേന്തി അഭിഷേക് ബച്ചനും; ആരാധകൻ പോസ്റ്റു ചെയ്ത ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീണ്ടും നിറയുന്നത് സൂപ്പർ താരത്തിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നാൽപ്പതു വർഷം തനിക്കും കുടുംബത്തിനും വേണ്ടി നിസ്വാർത്ഥ സേവനം നടത്തിയ തന്റെ മാനേജരുടെ ശവമഞ്ചവും ചുമന്ന് അമിതാഭ് ബച്ചൻ. അച്ഛനൊപ്പം ശവമഞ്ചവുമേന്തി മകനും എത്തിയതോടെ അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ. ഏതെങ്കിലും സിനിമയുടെ ചിത്രീകരണമല്ല. യതാർത്ഥ ജീവിതത്തിൽ സ്വന്തം മാനേജരും സെക്രട്ടറിയുമായി 40 വർഷം സേവനം ചെയ്ത ശീതൽ ജെയ്‌നിന്റെ മൃതദേഹവുമേന്തി പോകുന്ന അമിതാഭ് ബച്ചന്റെയും മകൻ അഭിഷേക് ബച്ചന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ബച്ചന്റെ ഒരു ആരാധകനാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. സീനിയർ ബച്ചനും ജൂനിയർ ബച്ചനും തങ്ങളുടെ ജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് കൊണ്ട് സംസ്‌കാര ചടങ്ങിൽ ആദരാഞ്ജലി അർപ്പിക്കുന്ന ദൃശ്യമാണിതെന്ന് ട്വിറ്റർ പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ 40 വർഷമായി ബച്ചന്റെ സെക്രട്ടറിയും മാനേജരുമായിരുന്ന ശീതൽ ജെയ്‌നിന്റെ ശവമഞ്ചം ചുമക്കുന്ന ചിത്രമാണ് വൈറലായത്. വീട്ടുജോലിക്കാരോടു പോലും ബച്ചൻ കുടുംബം പുലർത്തുന്ന സ്‌നേഹവും ആർദ്രതയും മഹത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ആരാധകർ പറയുന്നു. നേരത്തെ ബിഹാറിലെ രണ്ടായിരത്തി ഒരുനൂറ് കർഷകരുടെ കടബാധ്യത തീർത്തും ബച്ചൻ മറ്റു താരങ്ങൾക്ക് പ്രചോദനമായിരുന്നു. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണതീർപ്പാക്കൽ പദ്ധതിയിലൂടെയാണ് അദ്ദേഹം ബാധ്യതകൾ തീർത്തത്.

ഇന്ത്യൻ സിനിമയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസതാരമാണ് അമിതാഭ് ബച്ചൻ. അനീതിക്കെതിരെ ആഞ്ഞടിക്കുന്ന യുവരക്തമായി തിരശീലയിൽ തിളങ്ങിയ ബച്ചൻ വ്യക്തിജീവിതത്തിലും ഉന്നത ആദർശങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണ്. സഹപ്രവർത്തകരോടും സഹായികളോടും അനുഭാവത്തോടെ പെരുമാറുന്ന സൂപ്പർതാരത്തിന്റെ കരുണാർദ്രമായ മുഖം വെളിവാക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. നിരവധി പേരാണ് ബച്ചൻ കുടുംബത്തിന്റെ ഈ ചിത്രം ഷെയർ ചെയ്യുന്നത്. ബച്ചൻ കുടുംബത്തിന്റെ മര്യാദയും സ്‌നേഹവും വലിയ കാര്യമെന്ന് സോഷ്യൽ മീഡിയ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP