Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിക്ടോറിയയിലെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു; നിരോധനം പ്രൈമറി സെക്കന്ററി സ്‌കൂളുകളിൽ

വിക്ടോറിയയിലെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു; നിരോധനം പ്രൈമറി സെക്കന്ററി സ്‌കൂളുകളിൽ

വിക്ടോറിയയിലെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം നടപ്പിലാക്കുന്നു. പ്രൈമറി സെക്കന്ററി സ്‌കൂളുകളിലാണ് നിരോധനം കൊണ്ട് വരുക.2020 മുതൽ നിരോധനം നിലവിൽ വരും.അടുത്ത വർഷം മുതൽ വിക്ടോറിയയിലെ പബ്ലിക് സ്‌കൂളുകളിൽ നിരോധനം നിലവിൽ വരും. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല.

സൈബർ ബുള്ളിയിങ് കുറയ്ക്കുക വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക  എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി ആണ് പബ്ലിക് സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ജെയിംസ് മെർലിനോ അറിയിച്ചു.

മൊബൈൽ നിരോധനത്തിലൂടെ സ്‌കൂളുകൾക്കുള്ളിലെ സൈബർ ബുള്ളിയിങ് കുറയ്ക്കാൻ സാധിക്കുമെന്നും, നിലവിൽ വിദ്യാർത്ഥികളിൽ പകുതിയോളം പേരും സൈബർ ബുള്ളിയിങ് നേരിടുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്‌കൂളുകൾക്ക് ഈ നിരോധനം ബാധകമല്ല. കാത്തലിക് സ്‌കൂളുകൾക്കും മറ്റു സർക്കാരിതര സ്‌കൂളുകൾക്കും സ്വയം തീരുമാനം എടുക്കാൻ സാധിക്കും. നിലവിൽ വിവിധ സ്വകാര്യ സ്‌കൂളുകൾ മൊബൈൽഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ട്.എന്നാൽ എല്ലാ പബ്ലിക് പ്രൈമറി സെക്കൻഡറി സ്‌കൂളുകൾക്കും നിരോധനം ബാധകമാണ്. നിരോധനം നടപ്പാക്കുമെന്ന്
ഉറപ്പാക്കാനായി പ്രത്യേക നിർദ്ദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
മെൽബണിലെ പബ്ലിക് സ്‌കൂളായ മാക് കിന്നോൻ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP