Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്പിനെ മുൾമുനയിൽ നിർത്താൻ ചരിത്രത്തിലെ ഏറ്റവും വലിയ വേനൽക്കാലം വരുന്നു; 47 ഡിഗ്രിവരെ ചൂട് ഉയരുമെന്ന് റിപ്പോർട്ടുകൾ; ഇന്നുമുതൽ തുടങ്ങുന്ന സഹാരൻ ചൂടിൽ ആയിരങ്ങൾ മരിച്ചേക്കും; മുന്നറിയിപ്പുമായി ജർമനിയും ഫ്രാൻസും ബ്രിട്ടനും

യൂറോപ്പിനെ മുൾമുനയിൽ നിർത്താൻ ചരിത്രത്തിലെ ഏറ്റവും വലിയ വേനൽക്കാലം വരുന്നു; 47 ഡിഗ്രിവരെ ചൂട് ഉയരുമെന്ന് റിപ്പോർട്ടുകൾ; ഇന്നുമുതൽ തുടങ്ങുന്ന സഹാരൻ ചൂടിൽ ആയിരങ്ങൾ മരിച്ചേക്കും; മുന്നറിയിപ്പുമായി ജർമനിയും ഫ്രാൻസും ബ്രിട്ടനും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്പിനെ നരകതുല്യമാക്കുന്ന കൊടുംവേനൽക്കാലം വരികയാണെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ ചൂടുകാലമാണ് വരാൻ പോകുന്നതെന്നും അവർ പറയുന്നു. ദിവസേനയെന്നോണം ചൂട് കൂടുന്നത് ചിലപ്പോൾ ആയിരങ്ങളുടെ മരണത്തിനുപോലും ഇടയാക്കിയേക്കാം. ചില നഗരങ്ങളിൽ ഇപ്പോൾത്തന്നെ ചൂട് 40 ഡിഗ്രി സെൽഷ്യസ് മറികടന്നു. ഫ്രാൻസിലായിരിക്കും ഏറ്റവും കൂടുതൽ ചൂടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

2003-ലാണ് യൂറോപ്പിനെ ഇതിനുമുമ്പ് വേനൽ വിഴുങ്ങിയത്. അന്ന് ചൂട് 44.1 ഡ്രി സെൽഷ്യസോളം ഉയർന്നപ്പോൾ, അത് താങ്ങാൻ യൂറോപ്പിനായില്ല. 15,000-ത്തോളം പേരാണ് ആ കൊടുംചൂടിൽ മരിച്ചത്. ഇക്കുറി അതിനെക്കാൾ ചൂട് ഉയർന്നേക്കുമെന്നാണ് ആശങ്ക. ജീവനുപോലും ഭീഷണിയുയർത്തുന്ന ചൂടുകാലമാണ് വരാൻ പോകുന്നതെന്ന് ഫ്രഞ്ച് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇപ്പോഴത്തെ ചൂട് അടുത്തയാഴ്ചവരെ തുടരുമെന്നും രാത്രിയിലും താപനിലയിൽ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും മെറ്റിയോ-ഫ്രാൻസ് മുന്നറിയിപ്പ് നൽകി.

ആഫ്രിക്കയിൽനിന്ന് പുറപ്പെട്ട, 2000 മൈൽ വ്യാസമുള്ള ചൂട് കാറ്റാണ് യൂറോപ്പിലേക്ക് പരന്നുകയറുന്നത്. സഹാരൻ ബബിൾ എന്ന ഈ പ്രതിഭാസം യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളെയും വിയർപ്പിക്കുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ടുദിവസമായി മഴയും വെള്ളപ്പൊക്കവുമൊക്കെ നേരിടുന്നുണ്ടെങ്കിലും ബ്രിട്ടനിലും ചൂട് അസഹ്യമാകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നതെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. പലയിടങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിനുമീതെയാകും. ബ്രിട്ടനിൽ പലയിടത്തും ഇന്ന് താപനില 30 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഫ്രാൻസിൽ അസഹനീയമായ ചൂടുകാലമാണ് ഇപ്പോൾ. അവിടെ നടക്കുന്ന വനിതാ ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾക്കിടെ വെള്ളം കുടിക്കുന്നതിനായി കൂടുതൽ ഇടവേളകൾ അനുവദിക്കുന്ന കാര്യം സംഘാടകർ ആലോചിക്കുന്നുണ്ട്. പാരീസും ലാ ഹാവ്രെയും നോർമാൻഡിയുമടങ്ങുന്ന രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ് ചൂടുകൂടുതൽ. മത്സരങ്ങൾ നടക്കുന്നത് ഈ മേഖലയിലാണ്. കൊടുംചൂടത്ത് തുടരെ 45 മിനിറ്റ് കളിക്കാൻ താരങ്ങൾക്കാവുന്നില്ല എന്നതാണ് സംഘാടകരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

ജർമനിയിലും റെക്കോഡ് ചൂടായിരിക്കും ഇക്കുറിയെന്നാണ് വിലയിരുത്തുന്നത്. ഇന്ന് പലയിടങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനുമേലെയാകും ചൂടെന്ന് കണക്കാക്കുന്നു. 1947-ൽ ഫ്രാങ്ക്ഫർട്ടിൽ രേഖപ്പെടുത്തിയ 38.2 ഡിഗ്രി ചൂടാണ് രാജ്യം കണ്ട ഏറ്റവും വലിയ ചൂട്. എന്നാൽ, ആ ചരിത്രം ഇക്കുറി പഴങ്കഥയാകുമെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. എസ്സെൻ നഗരത്തിലെ ഒരു സ്വിമ്മിങ് പൂളിനടുത്ത് ഇന്നലെത്തന്നെ 36 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.

വടക്കുകിഴക്കൻ ജർമനിയുടെ പല ഭാഗങ്ങളിലും കാട്ടുതീ പടരുമെന്ന ആശങ്കയുമുണ്ട്. ബെർലിന് സമീപത്തുള്ള ബ്രാൻഡെൻബർഗ് സംസ്ഥാനത്ത് കാട്ടുതീ ഭീഷണി ശക്തമായി നിൽക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സ്‌പെയിനും കടുത്ത ചൂട് ഭീഷണിയിലാണ്. നരകം വരുന്നുവെന്നാണ് ചൂടുകാലാവസ്ഥ പ്രവചിച്ചുകൊണ്ട് സ്പാനിഷ് കാലാവസ്ഥാ വിഭാഗമായ സസിൽവിയ ലാപ്ലാന വിശദീകരിച്ചത്. ഫ്രാൻസും ജർമനിയുമൊക്കെ ജീവന് ഭീഷണിയുണ്ടാക്കുന്ന ചൂടൻ കാലാവസ്ഥയാണ് വരുന്നതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP