Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്മാർട്ടായി ടാറ്റ; ഒറ്റചാർജിൽ 142കിലോമീറ്റർ; ഇലക്ട്രിക് ടിഗോറിന് വില 10.99 ലക്ഷം മുതൽ; ടിഗോർ ഇവി ടാറ്റയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് മോഡൽ; 4500 ആർപിഎമ്മിൽ 30kW പവറും 2500 ആർപിഎമ്മിൽ 105 എൻഎം ടോർക്കും ഇലക്ട്രിക്കിൽ ലഭിക്കും

സ്മാർട്ടായി ടാറ്റ; ഒറ്റചാർജിൽ 142കിലോമീറ്റർ; ഇലക്ട്രിക് ടിഗോറിന് വില 10.99 ലക്ഷം മുതൽ; ടിഗോർ ഇവി ടാറ്റയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് മോഡൽ; 4500 ആർപിഎമ്മിൽ 30kW പവറും 2500 ആർപിഎമ്മിൽ 105 എൻഎം ടോർക്കും ഇലക്ട്രിക്കിൽ ലഭിക്കും

മറുനാടൻ ഡെസ്‌ക്‌

മഹീന്ദ്രയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്വന്തം വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സും സ്മാർട്ടാവുന്നു. ടാറ്റയിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ ടിഗോർ എന്ന സെഡാന്റെ ഇലക്ട്രിക് കാർ പുറത്തെത്തിച്ചാണ് ടാറ്റ ഇ-കാർ വിഭാഗത്തിൽ ചുവടുവയ്‌പ്പ് നടത്തുന്നത്. ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര വർഷങ്ങൾക്ക് മുമ്പ് തന്നെ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ചിരുന്നു.

ടാറ്റയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് മോഡലാണ് ടിഗോർ ഇവി. സ്റ്റാന്റേർഡ് ടിഗോർ കോംപാക്ട് സെഡാന്റെ അടിസ്ഥാനത്തിലുള്ള ടിഗോർ ഇലക്ട്രിക് ഫ്ളീറ്റ് അടിസ്ഥാനത്തിൽ മാത്രമേ ലഭ്യമായിട്ടുള്ളു. എക്സ്എം, എക്സ്ടി എന്നീ രണ്ട് വേരിയന്റുകളാണ് ഇലക്ട്രിക് ടിഗോറിനുള്ളത്. എക്സ്എമ്മിന് 10.99 ലക്ഷം രൂപയും ടിഗോർ എക്സ്ടിക്ക് 11.09 ലക്ഷം രൂപയുമാണ് എറണാകുളത്തെ എക്സ്ഷോറൂം വില. ഇലക്ട്രിക് വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം 2 സബ്സിഡി പ്രകാരം 1.62 ലക്ഷം രൂപ ഇളവ് കഴിഞ്ഞുള്ള വിലയാണിത്.

റഗുലർ ടിഗോറിൽ നിന്ന് രൂപത്തിൽ വലിയ മാറ്റങ്ങൾ ഇലക്ട്രിക്കിനില്ല. 72E, ത്രീ ഫേസ് എസി ഇൻഡക്ഷൻ മോട്ടോറാണ് ടിഗോർ ഇവിയിലുള്ളത്. 16. 2 സണവ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്നത്. 4500 ആർപിഎമ്മിൽ 30kW പവറും 2500 ആർപിഎമ്മിൽ 105 എൻഎം ടോർക്കും ഇലക്ട്രിക്കിൽ ലഭിക്കും. സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. മണിക്കൂറിൽ 80 കിലോമീറ്ററാണ് പരമാവധി വേഗത. 12 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാനും ഇലക്ട്രിക് ടിഗോറിന് സാധിക്കും.

ഒറ്റചാർജിൽ പരമാവധി 142 കിലോമീറ്റർ ദൂരം ഓടാം. നോർമൽ ചാർജർ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാനുമാകും. 15സണ ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ഒന്നര മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാം. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ ടിയാഗോ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റ പ്രദർശിപ്പിച്ചിരുന്നു. വൈകാതെ ടിയാഗോ ഇവിയും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

30 കിലോവാട്ട് ഇലക്ട്രിക് മോട്ടറിൽ സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലായിരിക്കും ടിഗോർ ഇവി പുറത്തിറക്കുന്നത്. ആറ് മണിക്കൂർ കൊണ്ട് പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജ് നിറയുന്ന 216 എഎച്ച്, 70 വി ബാറ്ററിയാണ് ഇതിൽ നൽകുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജിങ് സമയം 1.5 മണിക്കൂറായി കുറയ്ക്കാൻ കഴിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP