Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശ്ലീല സോഷ്യൽ മീഡിയ കമന്റിൽ മുഖം രക്ഷിക്കാൻ സിപിഎം; പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് സലൂജയെ അപമാനിച്ചവർക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി; വനിത നേതാവിനെ അധിക്ഷേപിച്ച് നാല് നേതാക്കൾക്ക് സസ്‌പെൻഷൻ; അന്വേഷണ വിധേയമായി സസ്‌പെൻഷൻ ലഭിച്ചവരിൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും പഞ്ചായത്തംഗം പ്രശാന്തും; സഹോദരങ്ങളായ ഷിനുവിനും ഷിജുവിനുമെതിരെയും നടപടി

അശ്ലീല സോഷ്യൽ മീഡിയ കമന്റിൽ മുഖം രക്ഷിക്കാൻ സിപിഎം; പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് സലൂജയെ അപമാനിച്ചവർക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി; വനിത നേതാവിനെ അധിക്ഷേപിച്ച് നാല് നേതാക്കൾക്ക് സസ്‌പെൻഷൻ; അന്വേഷണ വിധേയമായി സസ്‌പെൻഷൻ ലഭിച്ചവരിൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും പഞ്ചായത്തംഗം പ്രശാന്തും; സഹോദരങ്ങളായ ഷിനുവിനും ഷിജുവിനുമെതിരെയും നടപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റും കമ്ന്റും ഇട്ട നാല് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയുമായി സിപിഎം. സലൂജയെ അപമാനിക്കുന്ന തരത്തിൽ നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയ പഞ്ചായത്ത് മെമ്പർ പ്രശാന്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ഷിനു, കെഎസ്ആർടിസി ജീവനക്കാരൻ ഷിജു എന്നിവരേയും ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറിനെയും ആണ് പാർട്ടി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

സിപിഎം സൈബർ സഖാക്കൾ നടത്തിയ അശ്ലീല സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ നൽകിയ പരാതി പാർട്ടിയെ പിടിച്ചു കുലുക്കിയിരുന്നു.. സിപിഎം സൈബർ സഖാക്കൾ ലൈംഗിക ചുവയുള്ള കമന്റുകൾ മറയില്ലാതെ തനിക്കെതിരെ പോസ്റ്റ് ചെയ്തപ്പോഴാണ് സിപിഎമ്മിന്റെ വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി കോടതിയിൽ നീതി തേടാതെ വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയത്.

തിരുവനന്തപുരത്തെ സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന പരാതിയായി മാറിയ സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിനെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ ഇപ്പോൾ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പരാതിയിൽ പൊലീസ് കേസ് എടുത്തപ്പോൾ അകപ്പെട്ടത് സിപിഎമ്മിന്റെ തന്നെ പഞ്ചായത്തംഗം അടക്കമുള്ള സിപിഎം സഖാക്കളും. ചെങ്കൽ പഞ്ചായത്ത് നൊച്ചിയൂർ വാർഡ് അംഗം പ്രശാന്ത്, കൃഷി വകുപ്പ് ജീവനക്കാരൻ കൂടിയായ എസ്.കെ.ഷിനു, സഹോദരൻ കെഎസ്ആർടിസി ജീവനക്കാരനായ എസ്.കെ ഷിജു എന്നിവർക്കെതിരെയാണ് ഐടി ആക്ട്, സ്ത്രീകൾക്കെതിരെ അപമാനകരമായ മോശം പരാമർശം തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സലൂജയുടെ പരാതിയിൽ പറയുന്ന ആളുകൾക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്തപ്പോൾ മറഞ്ഞിരുന്നുള്ള സിപിഎം നേതാക്കളുടെ ഒളിയുദ്ധം തുടരുന്നതാണ് സലൂജ പ്രശ്നത്തിൽ പാർട്ടി നേരിടുന്ന പ്രശ്നം.

പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജയും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും തമ്മിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സലൂജയുടെ പരാതിയിൽ രാജ്കുമാറിനെതിരെ പരാമർശമില്ലെങ്കിലും യഥാർത്ഥ പോര് ഇവർ തമ്മിലാണ് എന്നതാണ് പാർട്ടിയെ അലട്ടുന്നത്. പാറശാലയിൽ ഈ പ്രശ്നത്തിൽ സിപിഎം രണ്ടായി തിരിഞ്ഞിട്ടുമുണ്ട്. സലൂജ സിപിഎം ആയിരുന്നില്ല സിപിഐയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സിപിഎം ക്ഷണിച്ചു കൊണ്ടുവന്നതാണ് സലൂജയെ. മരിയാപുരം ഡിവിഷനിൽ നിന്ന് എതിർസ്ഥാനാർത്ഥി യുഡിഎഫിന്റെ ഉഷാകുമാരിയെ പരാജയപ്പെടുത്തിയാണ് സലൂജ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. വനിതാ സംവരണം ആയതിനാൽ സിപിഎമ്മിന്റെ സലൂജ തന്നെ പ്രസിഡന്റ് ആവുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാത്തവർ സിപിഎമ്മിനകത്ത് ഒരുപാട് പേരുണ്ടായിരുന്നു.

പഞ്ചായത്തിന്റെ പ്രശ്നങ്ങളിൽ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ്റും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തമ്മിൽ ഉരസൽ വന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇവർ തമ്മിൽ നിലനിന്നത്. ഇക്കാര്യം സലൂജ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് എതിരായപ്പോൾ ചെങ്കൽ ഗ്രാമപഞ്ചായത്ത് തന്നെ സലൂജയ്ക്ക് എതിരെ വന്ന അവസ്ഥയിലായി. ഇതോടെയാണ് ഈ പ്രശ്നത്തിൽ സഖാക്കൾ ചേരി തിരിയുന്നത്. ചെങ്കലിലെ പ്രമുഖ സിപിഎം നേതാവാണ് രാജ്കുമാർ. സലൂജ വരുന്നതും ചെങ്കൽ ലോക്കൽ കമ്മറ്റിക്ക് കീഴിലാണ്. രാജ്കുമാറുമായി അകന്നതോടെ സലൂജയ്ക്ക് അപ്രഖ്യാപിത വിലക്ക് വന്ന അവസ്ഥയായി. ചെങ്കലിലെ പരിപാടികൾ പലതും സലൂജ അറിയാതെയായി. പരിപാടികളിൽ സലൂജയെ ഉൾപ്പെടുത്താതെയുമായി. ഇതോടെ പാറശാല സിപിഎമ്മിൽ ധ്രുവീകരണം വന്നു. സലൂജ, രാജ്കുമാർ അനുകൂല വിഭാഗങ്ങളായി ഇവർ മാറുകയും ചെയ്തു.

സലൂജയുടെ അനിയത്തിക്ക് മാധ്യമം പത്രം വീട് വെച്ച് നൽകിയ പ്രശ്നമാണ് സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകൾ മൂർച്ഛിപ്പിച്ചത്. കായികതാരങ്ങൾക്ക് വീട് വെച്ച് നൽകുന്ന മാധ്യമത്തിന്റെ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സലൂജയുടെ സഹോദരിക്ക് വീട് വെച്ച് നൽകിയത്. കായികതാരം ആയിരുന്നതിനാലാണ് മാധ്യമം ഇതിനു തയ്യാറായത്. എന്നാൽ ഇതിന്നെതിരെ ചെങ്കലിൽ എതിർ പ്രചാരണം വന്നു. ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയന് മണ്ണും വീടും പദ്ധതിയിൽ അനുവദിച്ച വീട് ആണെന്നും അത് സലൂജ അധികാരം ഉപയോഗിച്ച് തട്ടിയെടുത്തു എന്നുമാണ് അവിടെ അപവാദ പ്രചാരണം വന്നത്. ഈ പ്രചാരണത്തിന് പിന്നിൽ രാജ്കുമാർ ആണെന്നും പ്രചാരണം ശക്തമായിരുന്നു. യഥാർത്ഥത്തിൽ മണ്ണും വീടും പദ്ധതിയുമായി ഒരു ബന്ധവുമില്ലാത്ത വീടാണ് സലൂജയുടെ സഹോദരിക്ക് ലഭിച്ചത്. പക്ഷെ പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരാട്ടത്തിൽ ആയുധമായി ഈ വീട് കടന്നുവരുകയായിരുന്നു.

ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വരുന്നത്. ബാഹുലേയന് അനുവദിച്ച വീട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റ് ആയിരുന്നു ഇത്. ഈ പോസ്റ്റിൽ സലൂജ പരാതി നൽകിയവരിൽ ഒരാളായ കൃഷി വകുപ്പ് ജീവനക്കാരൻ ഷിജു പോസ്റ്റിട്ടു. ബാഹുലേയന് അനുവദിച്ച വീടല്ലേ ഇത് എന്ന കമന്റാണ് പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനും ഈ കമന്റിനും എതിരെയാണ് സലൂജ ഡിവൈഎസ്‌പിക്ക് ആദ്യം പരാതി നൽകുന്നത്. ഡിവൈഎസ്‌പി ഈ പ്രശ്നത്തിൽ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സലൂജ പരാതിയിൽ പറഞ്ഞവർ എത്തിയില്ല. ഇവർ പറഞ്ഞ കാര്യം സലൂജയുടെ ഗുണ്ടകൾ ഇവരെ അടിച്ചോടിച്ചു എന്നാണ്. എന്നാൽ ഇത്തരമൊരു സംഭവം ആരും അറിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP