Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎഫ് വിഹിതം കുടിശ്ശികയായ ഓട്ടോമൊബൈൽ സ്ഥാപനത്തിന്റെ ഉടമകളിൽനിന്ന് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; കൈക്കൂലി നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണി; സഹികെട്ടതോടെ സിബിഐക്ക് പരാതി നൽകി ഉടമകൾ; ഓഫീസിൽ കൈക്കൂലി വാങ്ങവെ സിബിഐ സംഘം എത്തി അറസ്റ്റും; കോഴിക്കോട് മേഖല എൻഫോഴ്‌സ്‌മെന്റ് ഓഫീസർ സിബിഐ പിടിയിലായത് ഇങ്ങനെ

പിഎഫ് വിഹിതം കുടിശ്ശികയായ ഓട്ടോമൊബൈൽ സ്ഥാപനത്തിന്റെ ഉടമകളിൽനിന്ന് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; കൈക്കൂലി നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണി; സഹികെട്ടതോടെ സിബിഐക്ക് പരാതി നൽകി ഉടമകൾ; ഓഫീസിൽ കൈക്കൂലി വാങ്ങവെ സിബിഐ സംഘം എത്തി അറസ്റ്റും; കോഴിക്കോട് മേഖല എൻഫോഴ്‌സ്‌മെന്റ് ഓഫീസർ സിബിഐ പിടിയിലായത് ഇങ്ങനെ

കെ.വി നിരഞ്ജൻ

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) കോഴിക്കോട് മേഖല എൻഫോഴ്‌സ്‌മെന്റ് ഓഫീസറെ സി ബി ഐ പിടികൂടി. അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടക്കൽ സ്വദേശി പ്രേമകുമാരനെയാണ് എരഞ്ഞിപ്പാലത്തെ ഓഫീസിൽ വെച്ച് അറസ്റ്റ് ചെയ്തത്. സിബിഐ കൊച്ചി യൂണിറ്റിലെ അഴിമതി വിരുദ്ധ സംഘത്തിലെ ഡിവൈഎസ്‌പി ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രേമകുമാരനെ പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

പെരിന്തൽമണ്ണ പാത്തിക്കൽ മോട്ടോഴ്‌സ് എന്ന ഓട്ടോമൊബൈൽ സ്ഥാപനത്തിന്റെ ഉടമകളിൽ നിന്ന് പ്രേമകുമാരൻ 50000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ സ്ഥാപനത്തിന്റെ പി.എഫ് വിഹിതം കുടിശ്ശികയായിരുന്നു. ഇതിൽ നടപടിയെടുക്കാതിരിക്കാനായിരുന്നു ഉടമകളിൽ നിന്ന് തുക ആവശ്യപ്പെട്ടത്. ഉടമകൾ കൈക്കൂലി നൽകാൻ വിസമ്മതിച്ചപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെയാണ് സ്ഥാപന ഉടമകൾ സി ബി ഐയ്ക്ക് രേഖാമൂലം പരാതി നൽകിയത്.

ഇന്നലെ രാവിലെ എരഞ്ഞിപ്പാലത്തെ ഓഫീസിലെത്തിയ ഓട്ടോമൊബൈൽ സ്ഥാപന ഉടമകൾ പ്രേമകുമാരന്റെ മുറിയിൽ വെച്ച് രാവസ്തു പുരട്ടിയ അമ്പതിനായിരം രൂപയുടെ നോട്ടുകൾ അദ്ദേഹത്തിന് കൈമാറി. ഈ സമയം സിബിഐ സംഘം കയ്യോടെ ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് പ്രതി കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സി ബി ഐ സംഘം ശേഖരിച്ചിട്ടുണ്ട്. ഫയലുകൾ ഉൾപ്പെടെ ശേഖരിച്ച സിബിഐ സംഘം രാത്രിയോടെയാണ് പ്രതി പ്രേമകുമാരനുമായി പി എഫ് ഓഫീസിൽ നിന്ന് മടങ്ങിയത്. പ്രതിയെ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP