Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോപ്പ അമേരിക്കയിൽ ബ്രസീൽ സെമിയിൽ; പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ കാനറികളുടെ ജയം മൂന്നിനെതിരെ നാലു ഗോളുകൾക്ക്; മിന്നും സേവുകളുമായി അലിസൺ ബേക്കർ

കോപ്പ അമേരിക്കയിൽ ബ്രസീൽ സെമിയിൽ; പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ കാനറികളുടെ ജയം മൂന്നിനെതിരെ നാലു ഗോളുകൾക്ക്; മിന്നും സേവുകളുമായി അലിസൺ ബേക്കർ

മറുനാടൻ ഡെസ്‌ക്‌

സാവോപോളോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ ബ്രസീൽ സെമിയിൽ. പരാഗ്വെയ്‌ക്കെതിരെ വിജയം നേടിയത് പെനാൽറ്റി ഷൂട്ട് ഔട്ടിൽ. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നോടാനായിരുന്നില്ല. ഗോളി അലിസൺ ബേക്കറിന്റെ മികച്ച പ്രകടനമാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്.

ബ്രസീലിനായി ഫിർമിനോ അവസരം പാഴാക്കിയപ്പോൾ വില്യാനും മാർക്കീഞ്ഞോസും കുടീഞ്ഞോയും ജീസസും ഗോൾ വല ചലിപ്പിച്ചു. പരാഗ്വെയുടെ ആദ്യ കിക്ക് ഗോമസും അവസാന കിക്ക് ഗോൺസാലസും പാഴാക്കിയെങ്കിലും അൽമിറോൺ, വാൽഡസ്, റോജാസ് എന്നിവർ ലക്ഷ്യം കണ്ടു.

ചുവപ്പ് കാർഡ് കണ്ട് ഫാബിയൻ 58-ാം മിനുറ്റിൽ പുറത്തായത് പരാഗ്വെയ്ക്ക് തിരിച്ചടിയായി. എന്നാൽ ആക്രമണത്തിൽ മുന്നിട്ടുനിന്ന ബ്രസീലിന് 10 പേരുമായി ചുരുങ്ങിയ പരാഗ്വെയോട് ഗോൾ നേടാനായില്ല. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP