Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രംപിന് വല്ലാത്ത സൂക്കേട് തന്നെ; ജി20 ഉച്ചകോടിക്കായി എത്തുംമുമ്പ് സർവ രാജ്യങ്ങളെയും അവഹേളിച്ച് ട്വീറ്റ് ചെയ്ത് അമേരിക്കൻ അഹങ്കാരം പുറത്തുകാട്ടി പ്രസിഡന്റ്; മോദിയെ അഭിനന്ദിച്ച് ട്രംപിന്റെ നയതന്ത്ര ചർച്ചയും; ഒസാക്കയിലെ കനത്ത മഴയിൽ ലോകത്തെ ഏറ്റവും ശക്തരായ രാഷ്ട്ര നേതാക്കളെല്ലാം ഒരുമിക്കുമ്പോൾ ശ്രദ്ധാകേന്ദ്രം ട്രംപും മോദിയും തന്നെ

ട്രംപിന് വല്ലാത്ത സൂക്കേട് തന്നെ; ജി20 ഉച്ചകോടിക്കായി എത്തുംമുമ്പ് സർവ രാജ്യങ്ങളെയും അവഹേളിച്ച് ട്വീറ്റ് ചെയ്ത് അമേരിക്കൻ അഹങ്കാരം പുറത്തുകാട്ടി പ്രസിഡന്റ്; മോദിയെ അഭിനന്ദിച്ച് ട്രംപിന്റെ നയതന്ത്ര ചർച്ചയും; ഒസാക്കയിലെ കനത്ത മഴയിൽ ലോകത്തെ ഏറ്റവും ശക്തരായ രാഷ്ട്ര നേതാക്കളെല്ലാം ഒരുമിക്കുമ്പോൾ ശ്രദ്ധാകേന്ദ്രം ട്രംപും മോദിയും തന്നെ

മറുനാടൻ മലയാളി ബ്യൂറോ

 മേരിക്കൻ പ്രസിഡന്റിന്റെ ഓരോ ട്വീറ്റുകളും വിവാദത്തിലേക്കാണ് വാതിൽ തുറക്കുന്നത്. അമേരിക്കയുടെ സാമ്രാജ്യത്വ മനോഭാവവും അഹങ്കാരവും ലോകപൊലീസ് എന്ന ചിന്താഗതിയുമൊക്കെ സ്ഫുരിക്കുന്നതാണ് ട്രംപിന്റെ വാക്കുകൾ. ജി20 ഉച്ചകോടി ഇന്ന് ജപ്പാനിലെ ഒസാക്കയിൽ ആരംഭിക്കാനിരിക്കെ, ഇന്ത്യയടക്കം മിക്ക രാജ്യങ്ങളെയും വിമർശിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകളാണ് ചർച്ചാവിഷയം. ഉച്ചകോടിയുടെ അജൻഡ പോലും മാറ്റിമറിക്കുന്ന തരത്തിലുള്ളവയാണ് അതിൽ പലതും. ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. 20 അംഗങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിലുള്ളത്. 19 അംഗ രാജ്യങ്ങളുടെ തലവന്മാരും ധന മന്ത്രിമാരും അതത് രാജ്യത്തെ സെൻട്രൽ ബാങ്ക് ഗവർണ്ണർമാരും ഇതിലുൾപ്പെടും. ഇതിനു പുറമെ എല്ലാ യോഗങ്ങളിലും സ്‌പെയിൻ സ്ഥിര അതിഥിയായി പങ്കെടുക്കാറുണ്ട്.

ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച നരേന്ദ്ര മോദിയെ ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. ഈ വിജയം മോദി അർഹിക്കുന്നതാണെന്നും എല്ലാവരെയും ഒരുമിപ്പിക്കുന്നതിൽ മോദി മഹത്തായ കാര്യമാണ് ചെയ്തതെന്നും ട്രംപ് പറഞ്ഞു. നമ്മൾ തമ്മിൽ സുഹൃത്തുക്കളാണെങ്കിലും നമ്മുടെ രാജ്യങ്ങൾ തമ്മിൽ അത്രത്തോളം അടുത്തിട്ടില്ലെന്നും ട്രംപ് മോദിയോട് പറഞ്ഞു. സൈനിക മേഖലയിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും വ്യാപാരസംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലെ ഒസാക്കയിൽ ജി-20 ഉച്ചകോടിക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചതിനെതിരെ ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇറക്കുമതി തീരുവ വർധിപ്പിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും പിൻവലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ മോദിയുമായി ചർച്ച നടത്തുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. മോദി പ്രധാനമന്ത്രിയായി രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടശേഷം മോദിയുടെ ആദ്യ സുപ്രധാന ആഗോള സമ്മേളനം കൂടിയാണ് ജി20 ഉച്ചകോടി. ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി ഒസാക്കയിൽ മോദി ചർച്ച നടത്തുന്നുണ്ട്. ആ ചർച്ചയിൽ ഉത്പന്നങ്ങളുടെ തീരുവ വർധിപ്പിച്ച ഇന്ത്യൻ തീരുമാനം ചർച്ചയാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ഇന്ത്യയേർപ്പെടുത്തിയ താരിഫ് അസ്വീകാര്യമെന്നാണ് ട്രംപ് ജപ്പാനിലേക്കുള്ള യാത്രാമധ്യേ നടത്തിയ ട്വീറ്റ്.

ഇന്ത്യക്കുള്ള വ്യാപാര സൗഹൃദ പദവി ജൂൺ അഞ്ചിന് അമേരിക്ക നീക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യ അമേരിക്കയിൽനിന്നുള്ള 28 ഇനങ്ങൾക്ക് ഇറക്കുമതി തീരുവ വർധിച്ച് തിരിച്ചടിച്ചത്. ഈ തീരുമാനം പിൻവലിക്കണമെന്നതാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞദിവസം ന്യൂഡൽഹിയിലെത്തിയ മൈക്ക് പോംപിയോയും ഇതേ ആവശ്യമുന്നയിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഉച്ചകോടിക്കിടെ മോദിയെ കാണുമ്പോൾ തീരുവ കുറയ്ക്കുന്ന കാര്യം താൻ ആവശ്യപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്കെതിരേ മാത്രമല്ല, ഉച്ചകോടിയിലെത്തുന്ന മിക്കവാറും രാജ്യങ്ങൾക്കെതിരേ വിമർശനമുന്നയിച്ചാണ് ട്രംപ് ജപ്പാനിലെത്തിയത്. ആതിഥേയരായ ജപ്പാനെതിരെ വിചിത്രമായൊരു ആരോപണമാണ് ട്രംപ് ഉന്നയിച്ചത്. മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ ജപ്പാൻ അമേരിക്കയെ സഹായിച്ചേക്കില്ലെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. 'ജപ്പാനെ ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ സ്വന്തം ജീവനും സ്വത്തും ഉപയോഗിച്ച് അവരെ സംരക്ഷിക്കും. അത് മൂന്നാം ലോകമഹായുദ്ധമാകും. പക്ഷേ, ഞങ്ങളാണ് ആക്രമിക്കപ്പെടുന്നതെങ്കിൽ അവർ സഹായിക്കുകയല്ല, സോണി ടിവിയിലൂടെ തത്സമയം അതാസ്വദിക്കുകയാവും ചെയ്യുക' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ചൈനീസ് സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് വ്യാരാര കരാറിനായി അവർ ശ്രമിക്കുന്നതെന്നുമായിരുന്നു ചൈനയ്‌ക്കെതിരായ ട്രംപിന്റെ പരാമർശം. ഒസാക്കയിലേക്ക് പുറപ്പെടുംമുമ്പ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ ആരോപണം. ചൈനയ്ക്കുമേൽ ഇപ്പോൾ ഏർപ്പെടുത്തിയ 200 ബില്യൺ ഡോളറിന്റെ നിയന്ത്രണത്തിന് പുറമെ, 325 ബില്യൺ ഡോളറിന്റെ നിയന്ത്രണം കൂടി ഏർപ്പെടുത്താൻ മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇത്തരം ഭീഷണികളെയും സമ്മർദങ്ങളെയും ചൈനീസ് ജനത വകവെക്കില്ലെന്നായിരുന്നു ട്രംപിന്റെ അഭിപ്രായത്തോടെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അമേരിക്കയുടെ പേര് പരാമർശിച്ചില്ലെങ്കിലും ചില രാജ്യങ്ങളുയർത്തുന്ന വ്യാപാരയുദ്ധത്തെ നേരിടാൻ ചൈന സജ്ജമാണെന്നും അതംഗീകരിക്കാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിലുള്ള സമ്പദ്‌സമൃദ്ധിയെയാകും അത് ബാധിക്കുകയെന്നും സിൻഹുവയിലൂടെ നൽകിയ മുന്നറിയിപ്പിൽ ചൈന വ്യക്തമാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP