Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശികൾക്ക് ജീവതച്ചിലവേറിയ നഗരങ്ങളിൽ മുമ്പിൽ സൂറിച്ച്; സ്വിറ്റ്‌സർലന്റിലെ നഗരങ്ങളിൽ ഗതാഗത വിനോദ ഗാർഹിക ചെലവ് കൂടുതൽ

വിദേശികൾക്ക് ജീവതച്ചിലവേറിയ നഗരങ്ങളിൽ മുമ്പിൽ സൂറിച്ച്; സ്വിറ്റ്‌സർലന്റിലെ നഗരങ്ങളിൽ ഗതാഗത വിനോദ ഗാർഹിക ചെലവ് കൂടുതൽ

സൂറിച്ച്: ജീവതച്ചെലവ് കൂടിയ നഗരങ്ങളിൽ ഏറ്റവും മുമ്പിൽ സൂറിച്ച്. വിദേശ തൊഴിലാളികൾക്കു ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ യൂറോപ്യൻ നഗരങ്ങളിൽ സൂറിച്ചാണ് മുന്നിൽ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർവ്വേയിലാണ് ഇക്കാര്യം ഉള്ളത്.ആഗോള റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് സൂറിച്ച്.

ബേൺ, ജനീവ എന്നീ സ്വിസ് നഗരങ്ങളാണ് യൂറോപ്പിലെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആഗോള റാങ്കിങ്ങിൽ ഇവ 12, 13 സ്ഥാനങ്ങളിലാണ്. യുഎസ് കൺസൾട്ടിങ് സ്ഥാപനമായ മെഴ്‌സറാണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. താമസ സൗകര്യം, ഗതാഗതം, വസ്ത്രം, ഭക്ഷണം, വീട്ടുസാധനങ്ങൾ, വിനോദോപാധികൾ എന്നിവയുടെ ചെലവാണ് ഇതിൽ മാനദണ്ഡമാക്കിയിരിക്കുന്നത്.

യുഎസ് ഡോളറിനെതിരേ യൂറോപ്യൻ കറൻസികൾക്ക് മൂല്യം കുറഞ്ഞതിനാൽ ഇക്കുറി പട്ടികയുടെ തലപ്പത്ത് യൂറോപ്യൻ നഗരങ്ങളുടെ പ്രാതിനിധ്യം കുറവാണ്. മറിച്ച്, ഏഷ്യൻ നഗരങ്ങളാണ് കൂടുതലായി പട്ടികയുടെ തലപ്പത്തെത്തിയിരിക്കുന്നത്.

ആഗോള കണക്കെടുപ്പിൽ ഹോങ്കോങ്ങാണ് ഒന്നാം സ്ഥാനത്ത്. ടോക്യോ രണ്ടാമതും സിംഗപ്പൂർ മൂന്നാമതും സിയോൾ നാലാമതുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP