Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാറാനുള്ളത് നാറി കഴിഞ്ഞപ്പോൾ എന്നും സഹായിക്കുന്ന മുതലാളിമാർക്കും മനസ്സലിഞ്ഞു; അറബ് ബിസിനസ് പങ്കാളിയുമായുള്ള കേസ് തീർത്ത പോലെ ബീഹാറി യുവതിയുമായുള്ള കേസും ഒത്തുതീർക്കുന്നു; മുമ്പ് കോടിയേരിയുടെ മക്കൾ എടുത്ത ഏടാകൂടങ്ങൾ ചോദ്യങ്ങൾ ഇല്ലാതെ തീർത്ത മുതലാളിമാർ നാറാൻ കാത്തിരുന്നത് ഇനിയും ഏടാകൂടം എറ്റെടുക്കാതിരിക്കാൻ; ഒനി ഒരു ചാൻസ് കൂടി തരില്ല എന്ന മുന്നറിയിപ്പിൽ ബിനോയ് കോടിയേരി അവസാന നിമഷം ജയിലിൽ നിന്നും രക്ഷപ്പെട്ടേക്കും

നാറാനുള്ളത് നാറി കഴിഞ്ഞപ്പോൾ എന്നും സഹായിക്കുന്ന മുതലാളിമാർക്കും മനസ്സലിഞ്ഞു; അറബ് ബിസിനസ് പങ്കാളിയുമായുള്ള കേസ് തീർത്ത പോലെ ബീഹാറി യുവതിയുമായുള്ള കേസും ഒത്തുതീർക്കുന്നു; മുമ്പ് കോടിയേരിയുടെ മക്കൾ എടുത്ത ഏടാകൂടങ്ങൾ ചോദ്യങ്ങൾ ഇല്ലാതെ തീർത്ത മുതലാളിമാർ നാറാൻ കാത്തിരുന്നത് ഇനിയും ഏടാകൂടം എറ്റെടുക്കാതിരിക്കാൻ; ഒനി ഒരു ചാൻസ് കൂടി തരില്ല എന്ന മുന്നറിയിപ്പിൽ ബിനോയ് കോടിയേരി അവസാന നിമഷം ജയിലിൽ നിന്നും രക്ഷപ്പെട്ടേക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബീഹാറുകാരിയായ മുൻ ബാർ ഡാൻസറുമായുള്ള കേസും നൂലാമാലകളും കോടിയേരി ബാലകൃഷ്ണന്റെ മകൻ ഒത്തുതീർപ്പിലാക്കുമെന്ന് സൂചന. കേസിൽ ബിനോയ് കോടിയേരി അറസ്റ്റിലാകില്ലെന്നാണ് സൂചന. ഈ കേസിനെ സിവിൽ തർക്കമായി കണ്ട് പണം കൊടുത്ത് ഒത്തുതീർ്പ്പിലാക്കും. യുവതിക്ക് ചെലവിനുള്ള കാശ് നൽകാൻ ബിനോയ് തയ്യാറായി എന്നാണ് സൂചന. യുവതിക്ക് പണം കൈമാറാനുള്ള താൽപ്പര്യം ബിനോയ് അറിയിച്ചിട്ടുണ്ട്. ചെലവിന് കാശ് നൽകിയാൽ കേസും മറ്റും പിൻവലിക്കുമെന്ന് ബീഹാറി യുവതിയും അറിയിച്ചിട്ടുണ്ട്. ബിനോയിയുടെ കു്ട്ടിയെ വളർത്താനുള്ള പണത്തിന് വേണ്ടിയാണ് താൻ നിയമ പോരാട്ടത്തിന് ഇറങ്ങിയതെന്ന് യുവതിയും അറിയിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ബിനോയ് പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങുന്നത്

നേരത്തേയും യുവതിക്ക് പണം നൽകി പ്രശ്‌നം തീർക്കാൻ ബിനോയ് ശ്രമിച്ചിരുന്നു. എന്നാൽ ചോദിക്കുന്ന തുക കൊടുക്കാനുണ്ടായിരുന്നില്ല. മുമ്പ് ഗൾഫിൽ സാമ്പത്തിക കേസിൽ ബിനോയ് പെട്ടപ്പോൾ കേരളത്തിലെ ചില മുതലാളിമാരാണ് പണം നൽകി പരിഹാരമുണ്ടാക്കിയത്. ഇത്തവണയും അത് ബിനോയ് പ്രതീക്ഷിച്ചു. എന്നാൽ മുതലാളിമാർ ആരും പണം നൽകിയില്ല. ഗൾഫിലെ പ്രശ്‌നം തീർക്കാൻ മുന്നിൽ നിന്ന കാസർഗോട്ടെ സിനിമാക്കാരൻ പോലും അടുത്തില്ല. ഗൾഫിലെ വ്യവസായിയും മുഖം തിരിച്ചു. ഇതും തന്ത്രത്തിന്റെ ഭാഗമായിരുന്നു. എന്നും പ്രശ്‌നമുണ്ടാക്കുന്ന ബിനോയ് പരമാവധി നാറട്ടേ എന്നതായിരുന്നു അവരുടെ നിലപാട്. കോടേയിരിയുടെ മക്കൾക്ക് ഇനി തങ്ങൾ സഹായം നൽകില്ലെന്ന നിലപാടിലൂടെ അവർ ആഗ്രഹിച്ചത് ഇതാണ്. ഇത് സാധിച്ചു കഴിഞ്ഞു. ഇടത് സർക്കാരിനെ വെട്ടിലാക്കും വിധം ബിനോയ് അറസ്റ്റിലാകുന്നത് ഇവർക്കും താൽപ്പര്യമില്ല. ഇതോടെ യുവതിക്ക് കൊടുക്കേണ്ട പണം നൽകാൻ പലരും പലരും തയ്യാറായി. ഇതാണ് ബിനോയിക്ക് തുണയാകുന്നത്. അറസ്റ്റ് ഒഴിവാക്കാനുള്ള ഫണ്ട് ഉടൻ തന്നെ ബിനോയിക്ക് ലഭിക്കും.

മുൻകൂർ ജാമ്യ ഹർജിയിൽ ഇന്നലെ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ കേസിൽ സ്വന്തം വക്കീലിനെ നിയോഗിക്കുകയാണ് യുവതി ചെയ്തത്. ഇതോടെ വീണ്ടും ഉത്തരവിടുന്നത് നീണ്ടു. ഇതും ചർച്ചകൾക്ക് സാഹചര്യമൊരുക്കാനായിരുന്നു. ബിനോയിയിൽ നിന്ന് പണം വാങ്ങിയുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കനാണ് ബീഹാറിലെ ഡാൻസറിനും കൂടുതൽ താൽപ്പര്യം. ഇതിനിടെയാണ് പണം സംഘടിപ്പിക്കാൻ ബിനോയിക്ക് കഴിയുമെന്ന അവസ്ഥ വന്നത്. നിയമപരമായി കേസിനെ പ്രതിരോധിക്കാനാകില്ലെന്ന് ബിനോയ് തിരിച്ചറിഞ്ഞു കഴിഞ്ഞു. കുട്ടിയുടെ ഡിഎൻഎ പരിശോധനയിലേക്ക് കാര്യങ്ങളെത്തിക്കാനും താൽപ്പര്യമില്ല. ഇതുകൊണ്ടാണ് പണം നൽകിയുള്ള ഒത്തുതീർപ്പിന് ബിനോയ് സന്നദ്ധമാകുന്നത്. പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാൻ ഇനിയും വൈകിയേക്കും. ഇതും ബിനോയിക്ക് തുണയാണ്.

തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമെങ്കിലും തുടർവാദം ഉണ്ടാകാൻ സാധ്യയുണ്ടെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലേയ്ക്ക് വീണ്ടും അന്വേഷണസംഘത്തെ അയക്കാൻ ഒരുങ്ങിയ മുംബൈ പൊലീസും കോടതി നടപടിയോടെ അനിശ്ചിതത്വത്തിലായി. പ്രോസിക്യൂഷനൊപ്പം യുവതിക്കായി വാദിക്കാൻ കോടതി അനുവദിച്ച സ്വകാര്യ അഭിഭാഷകൻ തിങ്കളാഴ്‌ച്ച വീണ്ടും കേസിൽ എതിർവാദം ഉന്നയിച്ചാൽ ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടിവച്ചേയ്ക്കും. വാദങ്ങളും തെളിവുകളും എഴുതി സമർപ്പിക്കണമെന്നാണ് അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടത്. തിങ്കളാഴ്‌ച്ച വരെ സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ വാദങ്ങൾ എഴുതിനൽകിയാലും തെളിവുകളുടെ വിശദമായ പരിശോധനയ്ക്കായി തിങ്കളാഴ്‌ച്ച കേസിൽ വിധി പറയില്ലെന്നാണ് സൂചന. ഇതെല്ലാം ചർച്ചകളിൽ തീരുമാനം എടുക്കാനുള്ള അണിയറ നീക്കത്തിന്റെ ഭാഗമാണ്.

കേസിൽ വഴിതിരിവാകുന്ന വിവരങ്ങളാകും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കുകയെന്നും സൂചനയുണ്ട്. 2015ഏപ്രിലിൽ യുവതിക്കായി ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്നയച്ച വീസാരേഖകൾക്കും വിമാനടിക്കറ്റുകൾക്കും ബന്ധപ്പെട്ട തെളിവുകൾ കോടതിയിൽ എത്തിക്കുമെന്നാണ് വിവരം. യുവതിയുടെ ആ നീക്കത്തോടെ കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ ബിനോയിയെ അറസ്റ്റുചെയ്യാനൊരുങ്ങിയിരുന്ന മുംബൈ പൊലീസിന് തുടർനടപടികൾ തൽക്കാലം നിർത്തിവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചതിനാൽ വനിതാമജിസ്‌ട്രേറ്റിന്റെ സമയമനുസരച്ച് അടുത്ത അഴ്‌ച്ച തുടക്കത്തിൽതന്നെ മൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കും. സിആർപിസി 164 പ്രകാരം രേഖപ്പെടുത്തുന്ന രഹസ്യമൊഴി കേസിൽ നിർണായകമാണ്. രഹസ്യമൊഴി എടുക്കുന്നതിന് മുമ്പ് തന്നെ കേസും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം.

2015 ഏപ്രിൽ 20 മുതൽ ജൂൺ 18 വരെയുള്ള വീസയിൽ യുവതിയുടെ ഭർത്താവെന്നും കുട്ടിയുടെ പിതാവെന്നുമാണു രേഖപ്പെടുത്തിയിട്ടുള്ളത്. വീസ ബിനോയിയുടെ ഇ-മെയിലിൽ നിന്നു യുവതിക്ക് അയച്ചതിന്റെ തെളിവുകളും കൈമാറി. ദുബായിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു ബിനോയിക്കെതിരെ മുൻപ് പരാതി നൽകിയ ജാസ് ടൂറിസം കമ്പനിയുടെ പേരാണ്, സന്ദർശക വീസയിൽ സ്‌പോൺസറായി കാണിച്ചിട്ടുള്ളത്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ബിനോയ് എന്തിനാണു ഡിഎൻഎ ടെസ്റ്റിനെ ഭയക്കുന്നതെന്നും ഒളിവിൽ കഴിയുന്നതെന്നും യുവതിയുടെ അഭിഭാഷകൻ ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇതും ബിനോയിയെ വെട്ടിലാക്കുന്നതാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തെ വാദം പൂർത്തിയാക്കിയതിനാൽ വിധി പറയാനിരിക്കെയാണ് യുവതിക്കായി ഇടപെടൽ ഹർജിയുമായി പുതിയ അഭിഭാഷകൻ ഹാജരായത്. യുവതിക്കും കുട്ടിക്കും ഭീഷണിയുണ്ടെന്നും ഇടപെടാൻ അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ. പ്രോസിക്യൂഷനെ സഹായിക്കുംവിധം കൂടുതൽ തെളിവുകൾ കൈമാറാൻ അനുവദിക്കണമെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു.

കേസ് കോടതിയിൽ എത്തിയിട്ട് ഏറെ ദിവസം കഴിഞ്ഞുള്ള ഇടപെടൽ അപേക്ഷയ്‌ക്കെതിരെ ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്‌തെ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നീതിയുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ അവസരം നൽകേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. ബിനോയിക്കെതിരെ എമിഗ്രേഷൻ വിഭാഗം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. യുവതിയുടെ ലക്ഷ്യം ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടലാണെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കണമെങ്കിൽ യുവതി നൽകിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് തോന്നണം. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെങ്കിലും പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിക്കൽ എളുപ്പമല്ലെന്നാണ് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഒത്തു തീർപ്പിലൂടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് ചർച്ചകൾ സജീവമാക്കിയത്.

ബിനോയ് തന്നെ വിവാഹം കഴിച്ചതാണെന്ന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ യുവതി പറയുന്നു. എന്നാൽ പൊലിസിൽ നൽകിയ പരാതിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആൺകുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി 2015 ജനുവരി 28 ന് സത്യവാങ്മൂലം മുംബൈ നോട്ടറിക്ക് മുമ്പാകെ രേഖപ്പെടുത്തി എന്നും യുവതി പറയുന്നു.

ഈ സമയത്ത് ബിനോയ് ദുബയിലായിരുന്നെന്ന് തെളിയിക്കുന്ന പാസ്പോർട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ചൂഷണം ബലാത്സംഗക്കുറ്റമാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ബിനോയിയും യുവതിയും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും പൊലീസ് കോടതിയിൽ നൽകി. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP