Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലീഗ് കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി: കൊടുവള്ളി നഗരസഭയിൽ കൈയാങ്കളി; കോഴിശ്ശേരി മജീദിന് സംരക്ഷണം തേടിയുള്ള അടിയന്തര പ്രമേയം അനാവശ്യമെന്ന് എൽഡിഎഫ്; സംഭവവുമായി എൽഡിഎഫിന് എന്ത് ബന്ധമെന്ന് യുഡിഎഫ്; ചർച്ച കലാശിച്ചത് ഉന്തിലും തള്ളിലും

ലീഗ് കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി: കൊടുവള്ളി നഗരസഭയിൽ കൈയാങ്കളി; കോഴിശ്ശേരി മജീദിന് സംരക്ഷണം തേടിയുള്ള അടിയന്തര പ്രമേയം അനാവശ്യമെന്ന് എൽഡിഎഫ്; സംഭവവുമായി എൽഡിഎഫിന് എന്ത് ബന്ധമെന്ന് യുഡിഎഫ്; ചർച്ച കലാശിച്ചത് ഉന്തിലും തള്ളിലും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ മുസ്ലിംലീഗ് കൗൺസിലറും ഖത്തറിലെ സ്വർണ്ണ വ്യാപാരിയുമായ കോഴിശ്ശേരി മജീദിനെ കൊടി സുനി ഭീഷണിപ്പെടുത്തിയ സംഭവത്തെചൊല്ലി നഗരസഭയിൽ കൈയാങ്കളി. മജീദിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ കൗൺസിലിൽ കൈയാങ്കളിയുണ്ടായത്. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ട ആവശ്യവുമില്ല എന്ന് എൽ.ഡി.എഫ് അംഗങ്ങൾ നിലപാടെടുത്തതോടെയാണ് ചർച്ച കൈയാങ്കളിയിലെത്തിയത്.

സ്വർണ വില്പനയുടെ പേരിൽ കോഴിശേരി മജീദിനെ ടി.പി കേസിൽ ജയിലിൽ കഴിയുന്ന പ്രതി കൊടിസുനി ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് സംരക്ഷണം നൽകണമെന്ന ആവശ്യം ഉയർന്നത്. പ്രമേയം ചർച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ല എന്നാണ് എൽ.ഡി.എഫ് വാദിച്ചത്. സംഭവവുമായി എൽ.ഡി.എഫി ന് എന്ത് ബന്ധം എന്ന് ഭരണകക്ഷി അംഗങ്ങൾ ചോദിച്ചു. അംഗങ്ങൾ സീറ്റിൽ നിന്നെഴുനേറ്റ് ഉന്തും തള്ളും തുടങ്ങിയതോടെ മുതിർന്ന അംഗങ്ങൾ ഇടപെട്ടു.

വൈസ് ചെയർമാൻ കൊണ്ടുവന്ന അടിയന്തിര പ്രമേയം ക്രമവിരുദ്ധമാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതാണ് സംഘർഷത്തിന് കാരണമായത്. നേരത്തെ നിശ്ചയിച്ച അജണ്ട ചർച്ച ചെയ്യാതെ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നത് ചട്ടലംഘനമാണെന്നായിരുന്നു എൽ ഡി എഫിന്റെ വാദം. ഇതിനിടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറി. എൽ ഡി എഫ് കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച മുസ്ലിംലീഗ് കൗൺസിലറെ മറ്റു അംഗങ്ങൾ ചേർന്ന് പിടിച്ചു മാറ്റുകയായിരുന്നു. കോഴിശ്ശേരി മജീദിനൊപ്പം നഗരസഭ വൈസ് ചെയർമാൻ ഒരു രാത്രി മുഴുവൻ ഖത്തർ പൊലീസിന്റെ പിടിയിലായിരുന്നുവെന്നും അന്ന് ഇത്തരത്തിൽ അടിയന്തിര പ്രമേയം ഉണ്ടായില്ലെന്നും എൽ ഡി എഫിലെ ഇ സി മുഹമ്മദ് പറഞ്ഞു. കൊടി സുനിയെ സംരക്ഷിക്കുന്നതിന്നായാണ് പ്രമേയത്തെ എൽ ഡി എഫ് എതിർത്തതെന്നാണ് യു ഡി എഫ് വാദം.',

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP