Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക കേരള സഭാംഗത്വം ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവച്ചു

ലോക കേരള സഭാംഗത്വം ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവച്ചു

ബർലിൻന്: ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി പിണറായി സർക്കാർ ആവിഷ്‌ക്കരിച്ച ലോക കേരള സഭയിലെ ജർമനിയിൽ നിന്നുള്ള പ്രതിനിധി ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവെച്ചു.

ലോക കേരള സഭയിലെ സ്റ്റാൻഡിങ് കമ്മറ്റിയംഗമായ ജിൻസൺ ഇരുപദവികളും കൂടിയാണ് രാജിവച്ചത്. പ്രതിപക്ഷ നേതാവും സഭയുടെ ഉപാധ്യക്ഷനുമായ രമേശ് ചെന്നിത്തലയുടെ രാജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഒഐസിസി ഗ്‌ളോബൽ സെക്രട്ടറിയായ ജിൻസൺ ലോക കേരള സഭയിൽ നിന്ന് രാജി സമർപ്പിച്ചത്. രാജിക്കത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തുവെന്നും ജിൻസൺ അറിയിച്ചു.

പ്രവാസികളെ സംബന്ധിച്ച വിവിധ സബ് കമ്മിറ്റികൾ വിവിധ വിഷയങ്ങളിൽ ഇടപെട്ട് പിണറായി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ ഒന്നുപോലും ഇതുവരെ ഒരു വിശകലനം ചെയ്യുകയോ സബ്കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് ജിൻസൺ ആരോപിച്ചു.

2018 ജനുവരി 12 ന് ആരംഭിച്ച ലോക കേരള സഭയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നുപോലും ഇതുവരെയായി ഒരു പ്രവാസിക്കും പ്രയോജനപ്പെട്ടില്ല എന്നും ജിൻസൺ പ്രസ്താവനയിൽ സർക്കാരിനെ കുറ്റപ്പെടുത്തി.

പ്രവാസികളെ മാറോടു ചേർക്കുമെന്നു പറയുന്ന സർക്കാർ പ്രവാസികളുടെ അന്തകനായി തീരുന്ന വ്യവസ്ഥിതിയും സമീപനവുമാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങളിൽ നിന്നു വ്യക്തമാകുന്നതെന്നു ജിൻസൺ പറഞ്ഞു. പ്രവാസികളെ കറവപ്പശുക്കളായി മാത്രം കാണുന്ന സർക്കാരിന്റെ സമീപനത്തിൽ മാറ്റം വരുത്തി പ്രവാസി വ്യവസായികൾക്ക് ജീവനും സ്വത്തിനും വിട്ടുവീഴ്ചയില്ലാത്ത വിധത്തിൽ കൂടുതൽ സംരക്ഷണം നൽകണമെന്നും ജിൻസൺ ആവശ്യപ്പെട്ടു.

എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഭരണകക്ഷിയുടെ പാർട്ടിക്കാരെയും ഉദ്യോഗസ്ഥരെയും ഏതുവിധേനയും സംരക്ഷിക്കുന്ന നിലപാടിൽ മാറ്റം വരുത്തണമെന്നും എല്ലാ കുറ്റങ്ങളും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തലയിൽ കെട്ടിവച്ച് സർക്കാർ യാഥാർത്ഥ്യം മറച്ചുവച്ച് കൈ കഴുകുകയാണെന്നും ജിൻസൺ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP