Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് കേന്ദ്രബജറ്റിൽ പ്രാതിനിധ്യം; കർണാടക ബിജെപി എം പി രാജീവ് ചന്ദ്രശേഖരൻ നിർമ്മല സീതാറാം ആയി ചർച്ച നടത്തി

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് കേന്ദ്രബജറ്റിൽ പ്രാതിനിധ്യം; കർണാടക ബിജെപി എം പി രാജീവ് ചന്ദ്രശേഖരൻ നിർമ്മല സീതാറാം ആയി ചർച്ച നടത്തി

കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതിയുടെ അഭ്യർത്ഥന മാനിച്ച് കർണാടകയിൽ നിന്നുള്ള രാജ്യസഭ ബിജെപി എംപിയും , NDA കേരള വൈസ് ചെയർമാനും മലയാളിയും കൂടിയായ.രാജീവ് ചന്ദ്രശേഖരൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാറാമും ആയി 27/06/2019 ഡൽഹിയിൽ വെച്ച് കേരളത്തിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായത്തിന്റെ നിലവിലെ ശോചനീയാവസ്ഥ വിശദീകരിച്ചുകൊണ്ട് ചർച്ച നടത്തി. ചർച്ചയിൽ പ്രധാനമായും ജൂലൈയിൽ നടക്കാൻ പോകുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിലെ കശുവണ്ടി വ്യവസായം പുനരുദ്ധരിക്കുന്നതിന് പ്രാധാന്യം നൽകണമെന്നുംധനകാര്യമന്ത്രിയോട് അദ്ദേഹംഅഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ കേരളത്തിലെ കശുവണ്ടി വ്യവസായത്തിൽ ഇടപെടേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കഴിഞ്ഞ മാസം രാജീവ് ചന്ദ്രശേഖരൻ എം പിയുമായി ഡൽഹിയിൽ വച്ച് ചർച്ചകൾ നടത്തിയിരുന്നു. കൂടാതെ വ്യവസായത്തിന് കേന്ദ്രസർക്കാർ ചെയ്തു തരേണ്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകിയിരുന്നു. ഈ നിവേദനം അദ്ദേഹം ചർച്ചയ്ക്കിടയിൽ ധനകാര്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.

കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കൺവീനർ .രാജേഷ്. കെ പ്രസിഡന്റ് ബി. നൗഷാദ് എന്നിവർ കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖരൻ എം പിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. കൂടാതെ മറ്റു ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരുമായി വരും ദിവസങ്ങളിൽ ചർച്ചകൾ നടത്തി കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തിൽ നിലനിർത്തി ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചു തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും കടക്കെണിയിലായ വ്യവസായികളെ സംരക്ഷിച്ച് ആത്മഹത്യയിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടി തുടർ നടപടികൾ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖരൻ എംപി യോട് അഭ്യർത്ഥിക്കുകയും ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP