Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർധനരായ കുട്ടികൾക്ക് പഠനോപകരണ വിതരണം; സ്‌കൂളുകളിൽ ലഹരി വിരുദ്ധ സെമിനാർ; പൊതുവഴികളിൽ മഴക്കാല ശുചീകരണം; കച്ചേരിപ്പടിയിലെ യുവജനകൂട്ടായ്മ സമൂഹ നന്മയ്ക്കു വേണ്ടി എന്നും നാടിനും നാട്ടാർക്കുമൊപ്പം

നിർധനരായ കുട്ടികൾക്ക് പഠനോപകരണ വിതരണം; സ്‌കൂളുകളിൽ ലഹരി വിരുദ്ധ സെമിനാർ; പൊതുവഴികളിൽ മഴക്കാല ശുചീകരണം; കച്ചേരിപ്പടിയിലെ യുവജനകൂട്ടായ്മ സമൂഹ നന്മയ്ക്കു വേണ്ടി എന്നും നാടിനും നാട്ടാർക്കുമൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആറന്മുളയിലെ കച്ചേരിപ്പടിയിൽ ഒരു കൂട്ടം യുവാക്കളുണ്ട്. നിരന്തരമായ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കച്ചേരിപ്പടിയിലെ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവർ. പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ ഒന്നാം പാഠം ഒരു കൈ സഹായം എന്ന പേരിൽ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത ഇവരുടെ നടപടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോഴഞ്ചേരി ഗവൺമെന്റ് സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു വേണ്ടിയായിരുന്നു ഈ പരിപാടി. 50 വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ ഈ പദ്ധതിയിലൂടെ ലഭിച്ചു. പാവപ്പെട്ടവർക്കൊരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് ഇങ്ങനെയുള്ള പരിപാടികൾ നടപ്പിലാക്കുന്നതെന്ന് യുവജന സംഘടനയുടെ പ്രതിനിധി സൂരജ് മേപ്പുറത്ത് പറഞ്ഞു.

സമൂഹ വിപത്തായ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം സ്‌കൂളുകളിൽ നിന്ന് തന്നെ തുടങ്ങണമെന്ന ചിന്തയിൽ നിന്നാണ് ലഹരി വിരുദ്ധ സെമിനാർ എന്ന ആശയമുദിക്കുന്നത്. തുടർന്ന് ഇടയാറന്മുള എൻ എം യു പി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. പത്തനംതിട്ട സിവിൽ എക്സൈസ് ഓഫീസർ അയൂബ് ഖാനാണ് ഇതിന് നേതൃത്വം നൽകിയത്.

കാലവർഷം കനക്കുന്നതോടെ രോഗങ്ങളും പടരുമെന്നതു കൊണ്ട് പൊതുവഴികൾ ശുചീകരിക്കുകയും കൊതുകു ശല്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. റോഡുകളിൽ പടർന്നു കയറുന്ന ചെടികൾ വെട്ടി മാറ്റുകയുമുണ്ടായി. കൂടാതെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ വൃക്ഷത്തൈകൾ വെയ്ക്കുന്ന പദ്ധതിയുടെ ഭാഗമാകുകയും ചെയ്തു.

നാടിനും നാട്ടുകാർക്കുമൊപ്പം എന്തിനും ഏതിനും തങ്ങൾ കൂടെയുണ്ടാകുമെന്നാണ് കച്ചേരിപ്പടിയിലെ ഈ യുവജന കൂട്ടായ്മ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP