Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹമ്മദ് ഷമിയുടെ ഹാട്രിക് വിസ്മയം കണ്ടുകൊതിതീരും മുമ്പേ മറ്റൊന്നുകൂടി; അവസാന ഓവറിൽ ഉശിരനായ ട്രെൻഡ് ബോൾട്ട് മൂന്നുഓസീസ് പോരാളികളെ വീഴ്‌ത്തിയപ്പോൾ സ്വന്തമാക്കിയത് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന റെക്കോഡ്; കിവീസ് ഓസീസിന് കുറിച്ച വിജയലക്ഷ്യം 244 റൺസ്

മുഹമ്മദ് ഷമിയുടെ ഹാട്രിക് വിസ്മയം കണ്ടുകൊതിതീരും മുമ്പേ മറ്റൊന്നുകൂടി; അവസാന ഓവറിൽ ഉശിരനായ ട്രെൻഡ് ബോൾട്ട് മൂന്നുഓസീസ് പോരാളികളെ വീഴ്‌ത്തിയപ്പോൾ സ്വന്തമാക്കിയത് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന റെക്കോഡ്; കിവീസ് ഓസീസിന് കുറിച്ച വിജയലക്ഷ്യം 244 റൺസ്

മറുനാടൻ ഡെസ്‌ക്‌

ലോർഡ്‌സ്: മുഹമ്മദ് ഷമിയുടെ ഹാട്രിക്കിന് സേഷം മറ്റൊരു ഹാട്രിക് വിരുന്ന് കൂടി. ഇക്കുറി ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിന്റേതാണ് ഊഴം. അവസാന ഓവറിലാണ് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന നേട്ടം ബോൾട്ട സ്വന്തമാക്കിയത്. ഓസീസിന് 244 റൺസിന്റെ വിജയലക്ഷ്യമാണ് കിവീസ് കുറിച്ചത്. 50ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളിലാണ് വിക്കറ്റ് നേടി. ഉസ്മാൻ ഖ്വാജ (88), മിച്ചൽ സ്റ്റാർക്ക് (0), ബെഹെറെൻഡോർഫ് (0) എന്നിവരാണ് പുറത്തായത്.

50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 243 റൺസെടുത്തത്. ബോൾട്ട് 10 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. അഞ്ചു വിക്കറ്റിന് 92 റൺസ് എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയെ പിന്നീട് അലക്സ് കാരിയും ഉസ്്മാൻ ഖ്വാജയും ചേർന്ന് കര കയറ്റുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റിൽ 107 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 72 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 71 റൺസ് അടിച്ച അലക്സ കാരിയെ പുറത്താക്കി വില്ല്യംസണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പാറ്റ് കമ്മിൻസ് 19 പന്തിൽ ഒരു ബൗണ്ടറി സഹിതം 23 റൺസുമായി പുറത്താകാതെ നിന്നു.

ഡേവിഡ് വാർണർ (23 പന്തിൽ 16), ആരോൺ ഫിഞ്ച് (15 പന്തിൽ എട്ട്), സ്റ്റീവ് സ്മിത്ത് (എട്ടു പന്തിൽ അഞ്ച്), ഗ്ലെൻ മാക്‌സ്‌വെൽ (പൂജ്യം), മാർക്കസ് സ്റ്റോയ്‌നിസ് (26 പന്തിൽ 21) എന്നിവർക്ക് തിളങ്ങാനായില്ല. ന്യൂസീലൻഡിനായി ട്രെന്റ് ബോൾട്ട് 10 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. ലോക്കി ഫെർഗൂസൻ 10 ഓവറിൽ 49 റൺസ് വഴങ്ങിയും ജിമ്മി നീഷാം ആറ് ഓവറിൽ 28 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസീസ് ന്യൂസീലൻഡിനെതിരെ ഇറങ്ങിയത്. ഇന്നത്തെ മൽസരത്തിൽ ജയിക്കുന്നവർക്ക് പോയിന്റു പട്ടികയിൽ ഒന്നമതെത്താം. ഓസ്‌ട്രേലിയ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഒരു ജയം കൂടിയായാൽ ന്യൂസീലൻഡിനും സെമി ഉറപ്പിക്കാം. പോയിന്റു പട്ടികയിൽ ഏഴ് മൽസരങ്ങളിൽനിന്ന് ആറ് ജയവുമായി 12 പോയിന്റുകളാണ് ഓസീസിന് നിലവിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള കിവീസിനാകട്ടെ അഞ്ച് ജയങ്ങളിൽനിന്ന് 11 പോയിന്റുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP