Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി കെ സുധാകരൻ സ്വന്തം പോക്കറ്റിൽ നിന്നും മുടക്കിയത് 15 ലക്ഷം രൂപ; സ്വന്തം കയ്യിൽ നിന്നും പി കെ ശ്രീമതി മുടക്കിയതാകട്ടെ വെറും ആയിരം രൂപയും! നയാപൈസ സ്വന്തം പോക്കറ്റിൽ നിന്നും ചെലവാക്കാതെ ബിജെപി സ്ഥാനാർത്ഥി സി കെ പത്മനാഭനും; മൊത്തം 69 ലക്ഷം രൂപ ചെലവാക്കിയിട്ടും ശ്രീമതി പരാജയപ്പെട്ടപ്പോൾ സുധാകരൻ വിജയിക്കാൻ മുടക്കിയത് 58 ലക്ഷം രൂപയും; കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പു കമ്മിഷനു കൊടുത്ത കണക്കുകൾ ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി കെ സുധാകരൻ സ്വന്തം പോക്കറ്റിൽ നിന്നും മുടക്കിയത് 15 ലക്ഷം രൂപ; സ്വന്തം കയ്യിൽ നിന്നും പി കെ ശ്രീമതി മുടക്കിയതാകട്ടെ വെറും ആയിരം രൂപയും! നയാപൈസ സ്വന്തം പോക്കറ്റിൽ നിന്നും ചെലവാക്കാതെ ബിജെപി സ്ഥാനാർത്ഥി സി കെ പത്മനാഭനും; മൊത്തം 69 ലക്ഷം രൂപ ചെലവാക്കിയിട്ടും ശ്രീമതി പരാജയപ്പെട്ടപ്പോൾ സുധാകരൻ വിജയിക്കാൻ മുടക്കിയത് 58 ലക്ഷം രൂപയും; കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പു കമ്മിഷനു കൊടുത്ത കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇക്കുറി വീറും വാശിയും നിറഞ്ഞ ശക്തമായ മത്സരം നടന്ന ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ. ഇവിടെ സിറ്റിങ് എംപി പി കെ ശ്രീമതിയെ പരാജയപ്പെടുത്തി കെ സുധാകരനാണ് വിജയിച്ചു കയറിയത്. എന്നാൽ, സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ സുധാകരൻ വിജയിച്ചത് എതിർ സ്ഥാനാർത്ഥിയേക്കാൾ പണം കുറച്ചു ചെലവാക്കി കൊണ്ടാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ കണക്കു ബോധിപ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം പ്രചരണത്തിന് ലക്ഷങ്ങൾ ചെലവാക്കിയപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നും അധികം തുക ചെലവാക്കേണ്ട കാര്യം ശ്രീമതിക്ക് ഉണ്ടായില്ല. സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ പാർട്ടി എന്ന നിലയിൽ ഒരുമിച്ചുള്ള പ്രചരണ പ്രവർത്തനമാണ് പൊതുവേ നടക്കാറ്. അതുകൊണ്ടു തന്നെ ശ്രീമിത്ക്ക് സ്വന്തം കയ്യിൽ നിന്നും ചെലവാക്കേണ്ടി വന്നത് വെറും ആയിരം രൂപ മാത്രമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുധാകരൻ ചെലവിട്ടത് 6136687 രൂപയായിരുന്നെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷനു കൊടുത്ത കണക്കു പ്രകാരം ഇത്തവണ ചെലവാക്കിയത് 5862398.30 രൂപയാണ്. അതെസമയം 2014ൽ 4096957 രൂപ മുടക്കിയ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതിക്ക് ഇത്തവണ ചെലവായത് 6914437.50 രൂപയുമായിരുന്നു. അതായത് പണം അധികം ചെലവാക്കിയപ്പോഴൊക്കെ സ്ഥാനാർത്ഥികൾ പരാജയപ്പെടുന്ന അവസ്ഥയുണ്ടായി. അതേസമയം തോൽവിയിൽ വിഷമം ഉണ്ടെങ്കിലും പി കെ ശ്രീമതിക്ക് തെരഞ്ഞെടുപ്പു ചെലവിന്റ കാര്യത്തിൽ സ്വന്തം പോക്കറ്റ് ചോർന്നു എന്ന ആശങ്കയില്ല. കണക്കുകൾ പ്രകാരം സ്വന്തം കയ്യിൽനിന്നു ശ്രീമതിക്കു മുടക്കേണ്ടിവന്നത് വെറും 1000 രൂപ മാത്രമായിരുന്നു.

അതേസമയം സുധാകരൻ വിജയിക്കാൻ വേണ്ടി പാർട്ടി ഫണ്ടിന് പുറമേ സ്വന്തം പോക്കറ്റിൽ നിന്നും പണം ചെലവാക്കി. സുധാകരൻ 1510000 രൂപ സ്വന്തം പോക്കറ്റിൽനിന്ന് തെരഞ്ഞെടുപ്പു പ്രചരണത്തിനായി ചെലവാക്കി. അതേസമയം എൻഡിഎ സ്ഥാനാർത്ഥി സി.കെ. പത്മനാഭനു സ്വന്തം പോക്കറ്റിൽനിന്ന് ഒരു രൂപ പോലും എടുക്കേണ്ടിവന്നില്ലെന്നതാണ് വിചിത്രമായ കാര്യം. നാടു നീളെ പ്രചരണത്തിന് പോയിട്ടും എണ്ണക്കാശ് പോലും മുടക്കാൻ സി കെ പത്മനാഭൻ തയ്യാറായില്ലെന്ന് ചുരുക്കം.

സുധാകരൻ കഴിഞ്ഞാൽ ഏറ്റവുമധികം തുക സ്വന്തം കയ്യിൽനിന്നെടുത്തു ചെലവഴിച്ച സ്ഥാനാർത്ഥി എസ്ഡിപിഐയുടെ കെ.കെ. അബ്ദുൽ ജബ്ബാറാണ്. ഇദ്ദേഹത്തിന് ആകെ ചെലവായത് 1050521 രൂപയാണ്. ഇതിൽ 825696 രൂപയും സ്വന്തം പണമാണ്. പി.കെ. ശ്രീമതി ആദ്യം നൽകിയ കണക്കിൽ 5070737 രൂപയാണു ചെലവായി കാണിച്ചിരുന്നത്. തിരഞ്ഞെടുപ്പു ചെലവു നിരീക്ഷകരുടെ പരിശോധനയിൽ 1843700.50 രൂപ കൂടി ചെലവായതായി കണ്ടെത്തി. ശ്രീമതിക്കായി പാർട്ടി ചെലവിട്ടത് 1324960 രൂപ. സംഭാവനയായി 25000 രൂപയും ലഭിച്ചു. ആകെ 1350960 രൂപയുടെ ഫണ്ട് ഉറവിടമാണു ശ്രീമതി വെളിപ്പെടുത്തിയത്. ബാക്കി 5563477.50 രൂപയുടെ ചെലവുകൾ കടമാണെന്നും പണം കൊടുത്തിട്ടില്ലെന്നുമാണു കമ്മിഷനെ അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്കു ശ്രീമതി ഒന്നും കൊടുക്കേണ്ടിവന്നില്ലെങ്കിലും സുധാകരൻ നൽകിയത് 23542 രൂപയാണ്.

താരപ്രചാരകരുടെ റാലിക്കും പൊതുയോഗത്തിനും വേണ്ടി 2014ൽ സുധാകരൻ ചെലവഴിച്ചത് 180694 രൂപയായിരുന്നു. ഇത്തവണ താരപ്രചാരകരാരും ഇല്ലാതിരുന്നതിനാൽ ആ ഇനത്തിൽ ഒരു രൂപ പോലും ചെലവില്ല. അതേസമയം ശ്രീമതി ഈ ഇനത്തിൽ 108145 രൂപ ചെലവിട്ടു. ആകെ 3941239 രൂപ ചെലവായ സി.കെ. പത്മനാഭനും പ്രവർത്തകർക്ക് ഒന്നും നൽകിയിട്ടില്ലെന്നു കണക്കുകൾ പറയുന്നു. പാർട്ടി നൽകിയ 4050000 രൂപ മാത്രമെ സി.കെ. പത്മനാഭനു വരവ് ആയി ഉണ്ടായിരുന്നുള്ളൂ. ബിജെപിയുടെ വിജയപ്രതീക്ഷ ഇല്ലാത്ത മണ്ഡലമായതിനാൽ കാര്യമായ ഫണ്ട് ഇവിടെ എത്തിയില്ല. അതുകൊണ്ട് അധികം പണം ചെലവാക്കാൻ സികെ പത്മനാഭൻ തയ്യാറായതുമില്ല.

എസ്യുസിഐ സ്ഥാനാർത്ഥി ആർ. അപർണയ്ക്ക് 312436 രൂപ ചെലവായപ്പോൾ ഇതിൽ 301926 രൂപ ലഭിച്ചതു പൊതുജനങ്ങളിൽനിന്നുള്ള സംഭാവനയായാണ്. അപരന്മാർക്കു പോലും ചില്ലറ ചെലവുണ്ടായെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. കെട്ടിവച്ച 25000 രൂപ കൂടാതെ 1500 രൂപ മുതൽ 17500 രൂപ വരെ മുടക്കിയ അപരസ്ഥാനാർത്ഥികളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP