Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുവൈറ്റ് പ്രവാസി, റെജി ഭാസ്‌കറിന്റെ സംരംഭം തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇടപെടണം ;ഓവർസീസ് എൻ സി പി കുവൈറ്റ്

കുവൈറ്റ് പ്രവാസി, റെജി ഭാസ്‌കറിന്റെ സംരംഭം തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇടപെടണം ;ഓവർസീസ് എൻ സി പി കുവൈറ്റ്

ർക്കാർ അനുമതികൾ ലഭിച്ചതിനു ശേഷവും നാട്ടിലെ സംരംഭത്തിന് പണി പൂർത്തീകരിക്കാൻ തടസ്സം നേരിട്ടു കൊണ്ടിരിക്കുന്ന കുവൈറ്റ് പ്രവാസി റെജി ഭാസ്‌കറിന്റെ ഉൾപ്പടെയുള്ളവരുടെ വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സർക്കാരും, രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും അടിയന്തിരമായി ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി.

റെജി ഭാസ്‌കരിന്റെ പരാതി ലഭിച്ച ഉടനെ ബഹു .മുഖ്യമന്ത്രി, നോർക്ക /പ്രവാസി വകുപ്പ്, ലോക കേരളസഭ സെക്രട്ടറിയേറ്റ്, ബഹു. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി - എ.സി.മൊയ്തീൻ, ബഹു.തൊഴിൽ വകുപ്പു മന്ത്രി - ടി.പി.രാമകൃഷ്ണൻ, ബഹു. കോഴിക്കോട് ജില്ലാ കലക്ടർ, കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി അയച്ചു നൽകുകയും, വിഷയത്തിൽ ഇടപെടാനായി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡെപൂട്ടി സെക്രട്ടറിയും, വിഷയത്തിൽ ഇടപെടാനായി ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി എ.സി.മൊയ്തീനിന്റെ ഓഫീസിൽ നിന്ന് സ്‌പെഷൽ സെക്രട്ടറിയും അറിയിച്ചിട്ടുള്ളതിനാൽ ,തുടർ നടപടികൾക്കായി കാത്തിരിക്കുന്നതോടൊപ്പം, സംരംഭത്തിന്റെ പണികൾ വേഗത്തിൽ പുനരാരംഭിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ലോക കേരള സഭാംഗവും ഓവർസീസ് എൻ സി പി പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ്, റെജി ഭാസ്‌കറിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാനായി ചേർന്ന യോഗത്തിൽ അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെട്ട് പണിയെടുത്ത് സ്വരൂപിക്കുന്ന സമ്പാദ്യമുപയോഗിച്ചും, വായ്പയെടുത്തും സ്വദേശത്ത് സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാവശ്യമായ നിയമ നിർമ്മാണങ്ങളും, ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾക്കായി പ്രത്യേകം സർക്കാർ അതോരിറ്റിയും സ്ഥാപിക്കാൻ ,പ്രവാസികൾക്ക് അനുകൂലമായ നിലപാടുകളുമായി അധികാരത്തിൽ വന്ന്, പ്രവാസി ക്ഷേമ പരിപാടികളും, നയങ്ങളും, പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ മുന്നോട്ടു വരണമെന്നും, അതോടൊപ്പം വലിയ പ്രതീക്ഷയോടെ പ്രവാസികൾ ഏറ്റെടുത്ത ലോക കേരളസഭയിൽ നിന്ന് ലഭിച്ച പരിമിതമായ അംഗീകാരമുപയോഗിച്ച് പ്രവാസികൾക്കായി പ്രവർത്തിക്കാതെ, രാഷ്ട്രീയ താൽപ്പര്യം മാത്രം മുൻനിറുത്തി അംഗങ്ങൾ രാജി വെക്കുന്നതു തെറ്റായ നിലപാടാണെന്നും ബാബു ഫ്രാൻസീസ് കൂട്ടി ചേർത്തു . സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ട്രഷറർ, ബിൻ പങ്കെടുത്ത അംഗങ്ങൾക്ക് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP