Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര ഇസ്ലാമിക പഠന സമ്മേളനം; മർകസ് വിദ്യാർത്ഥികൾ ഷാർജയിലെത്തി

അന്താരാഷ്ട്ര ഇസ്ലാമിക പഠന സമ്മേളനം;  മർകസ് വിദ്യാർത്ഥികൾ ഷാർജയിലെത്തി

ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിൽ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക പഠന സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി മർകസ് വിദ്യാർത്ഥികൾ ഷാർജയിലെത്തി. വിശുദ്ധ ഖുർആൻ ഇസ്ലാമിക സംസ്‌കാരത്തെയും മുസ്ലിം സമൂഹത്തെയും രൂപപെടുത്തിയ രീതികൾ എന്ന ശീർഷകത്തിൽ ശനിയാഴ്ച ആരംഭിച്ച സമ്മേളനം ജൂലൈ പതിനൊന്നു വരെ നീണ്ടു നിൽക്കും.

സമ്മേളന ചെയർമാൻ ഡോ. മാജിദ് അബ്ദുല്ല ബുഷുലൈബി, ഡോ. ഹിശാം അബ്ദുൽ അസീസ് അലി, ഡോ. ഉസാമ ഹാശിം അൽ ഹദീദി, ഡോ. ഇയാദ ഇബ്നു അയ്യൂബ്, ഡോ. ഖലീഫ ബാഖിർ സുഡാൻ, ഡോ. അമീൻ റുഷ്ദി സൗദി അറേബ്യ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

മർകസ് ശരീഅ കോളേജ് പ്രൊഫസർ അബൂബക്കർ സഖാഫി പന്നൂരിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ അബ്ദുൽ അസീസ് ഹനീഫ, അജ്മൽ ഷഫീഖ്, മുഹമ്മദ് അനസ്, മുഹമ്മദ് ഉബൈസ്, ഷാബിഹുൽ ഖാദിരി, മുഹമ്മദ് സുഹൈൽ എന്നിവരാണ് പങ്കെടുക്കുന്നത്. ലോകത്തെ അൻപത് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്കാണ് സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇവരുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ മുഴുവൻ കാര്യങ്ങളും ഷാർജ സുൽത്താൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെആതിഥ്യത്തിലാണ് നടക്കുന്നത്. മർകസ് യു.എ.ഇ അക്കാദമിക കോഡിനേറ്റർ ഡോ നാസർ വാണിയമ്പലത്തിന്റെ നേതൃത്വത്തിൽ സംഘത്തെ ഷാർജയിൽ സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP