Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാലു മാസമായി സ്പെയർപാർട്സും ടയറും സപ്ലൈ ചെയ്തതിന് പണം കൊടുക്കാത്തതിനാൽ കെഎസ്ആർടിസിക്കുള്ള സപ്ലൈ നിർത്തി ടാറ്റ അടക്കമുള്ള കമ്പനികൾ; എംപാനലുകാരെ പിരിച്ചുവിടൽ നാടകവും സർവീസുകൾ റദ്ദാക്കലും ഫിനാൻസ് ജനറൽ മാനേജറുടെ കെടുകാര്യസ്ഥത മറയ്ക്കാൻ; പിരിച്ചു വിടുന്നതിന്റെ തലേദിവസം മുടങ്ങിയത് 500 സർവീസുകൾ; സർവ്വീസ് നടത്താൻ ആവശ്യമായ ഡ്രൈവർമാർ ഉണ്ടെന്നിരിക്കെ ജനങ്ങളെ പെരുവഴിയിൽ ആക്കിയതിന്റെ ഉത്തരവാദിത്തം ആനവണ്ടിയെ കുത്തുപാളയെടുപ്പിക്കുന്ന കഴിവുകെട്ടവർക്ക് തന്നെ

നാലു മാസമായി സ്പെയർപാർട്സും ടയറും സപ്ലൈ ചെയ്തതിന് പണം കൊടുക്കാത്തതിനാൽ കെഎസ്ആർടിസിക്കുള്ള സപ്ലൈ നിർത്തി ടാറ്റ അടക്കമുള്ള കമ്പനികൾ; എംപാനലുകാരെ പിരിച്ചുവിടൽ നാടകവും സർവീസുകൾ റദ്ദാക്കലും ഫിനാൻസ് ജനറൽ മാനേജറുടെ കെടുകാര്യസ്ഥത മറയ്ക്കാൻ; പിരിച്ചു വിടുന്നതിന്റെ തലേദിവസം മുടങ്ങിയത് 500 സർവീസുകൾ; സർവ്വീസ് നടത്താൻ ആവശ്യമായ ഡ്രൈവർമാർ ഉണ്ടെന്നിരിക്കെ ജനങ്ങളെ പെരുവഴിയിൽ ആക്കിയതിന്റെ ഉത്തരവാദിത്തം ആനവണ്ടിയെ കുത്തുപാളയെടുപ്പിക്കുന്ന കഴിവുകെട്ടവർക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാണെന്നാണ് പുറത്തുവരുന്ന മാധ്യമ വാർത്തകൾ ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ ഏകദേശം 200 ഓളം സർവീസുകളാണ് സംസ്ഥാനമൊട്ടാകെ ഇന്നും നിർത്തേണ്ടി വന്നതെന്നാണഅ വാർത്തകൾ വരുന്നത്. അതേസമയം കോർപ്പറേഷൻ ഭരിക്കുന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തന്നെയാണ് ആനവണ്ടിയിലെ സർവീസുകൾ മുടങ്ങാൻ കാരണമായതെന്നാണ് വ്യക്തമാകുന്ന വിവരം. എംപാനലുകാരെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നേരത്തെയുള്ളുള്ളതാണ്. ഇത് പ്രകാരം പിരിച്ചുവിടൽ ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പായി കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരുടെ ഡ്യൂട്ടി അറേഞ്ച് ചെയ്താൽ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇതു ചെയ്യാൻ കോർപ്പറേഷന്റെ തലപ്പത്തിരുന്നവർ തയ്യാറാകാത്തതാണ് പ്രശ്‌നമായത്.

അതേസമയം എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതു കൊണ്ടാണ് ഇന്നലെ മുതൽ കെഎസ്ആർടിസി സർവ്വീസുകൾ വ്യാപകമായി റദ്ദാക്കിയതെന്ന കോർപ്പറേഷന്റെയും ഗതാഗത സെക്രട്ടറിയുടെയും ഗതാഗത മന്ത്രിയുടെയും ഓഫീസിന്റെയും വാദം തെറ്റാണെന്നും വ്യക്തമാക്കുന്നതാണ് ജീവനക്കാരുടെ എണ്ണത്തിലെ കണക്കുകളും ഡ്യൂട്ടിരേഖകളിൽ നിന്നും വ്യക്തമാകുന്നത്. എല്ലാ എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടാലും ആവശ്യത്തിലധികം ഡ്രൈവർമാർ കെഎസ്ആർടിസിയിലുണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ട് തന്നെ ഇപ്പോൾ സർവീസ് മുടങ്ങിയതു മൂലമുള്ള നഷ്ടങ്ങൾക്ക് ഉത്തരവാദികൾ കോർപ്പറേഷനിലെ ഉദ്യോഗസ്ഥവൃന്ദം തന്നെയാണ്.

കെഎസ്ആർടിസിയിൽ ആകെയുള്ളത് 10064 സിംഗിൾ ഡ്യൂട്ടികളാണ്. ഇത് ഓടിക്കാൻ വേണ്ടത് 11574 ഡ്രൈവർമാറും. എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നതിനു മുൻപുള്ള ദിവസം 4913 ഷെഡ്യുളുകൾ 1768000 കിലോമീറ്റർ ഓടിക്കാൻ ഉപയോഗിച്ചത് 9900 ഡ്രൈവർമാരെയായിരുന്നു. ഹൈക്കോടതിയിൽ കെഎസ്ആർടിസി സമർപ്പിച്ച സത്യവാങ്മൂലത്തിലും കെഎസ്ആർടിസി വാർത്താ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലും നിലവിൽ കെഎസ്ആർടിസിയിൽ 11269 സ്ഥിരം ഡ്രൈവർമാരുണ്ട് എന്നു വ്യക്തമാക്കുന്നുണ്ട്. ഫലത്തിൽ 100 ശതമാനം സർവ്വീസുകൾ നടത്താനുള്ള ഡ്രൈവർമാർ നിലവിൽ കെഎസ്ആആർടിസിയിൽ ഉണ്ടെന്നു വ്യക്തമാണ്.

ഡ്രൈവർമാർ ഇല്ലാത്തതല്ല ആവശ്യമായ ഡ്രൈവർമാരെ അതാതു യൂണിറ്റുകളിലേക്ക് നിയോഗിക്കാത്തതാണ് യഥാർത്ഥ പ്രശ്‌നം. യൂണിയനുകാരുടെ താൽപ്പര്യത്തിന് അനുസരിച്ച് സ്ഥലം മാറ്റങ്ങൾ നടത്തിയതും വിവാദങ്ങൾക്ക് ഇടയാക്കി. കെഎസ്ആർടിസി വണ്ടി ഓടിക്കാൻ ആവശ്യമായ ഡ്രൈവർമാരും കണ്ടക്ടർമാരും യൂണിറ്റുകളിൽ നൽകില്ല. ആലപ്പുഴയിൽ 146 കണ്ടക്ടർമാരുള്ളപ്പോൾ അവിടെ 189 ഡ്രൈവർമാരുണ്ട്. ഈരാറ്റുപേട്ടയിൽ 116 കണ്ടക്ടർമാർ ഉള്ളപ്പോൾ അവിടെ 221 ഡ്രൈവർമാരുണ്ട്. പാലായിലാകട്ടെ 173 കണ്ടക്ടർമാരുണ്ടെങ്കിൽ 215 ഡ്രൈവർമാരാണുള്ളത്. വൈക്കത്ത് 98 കണ്ടക്ടർമാർ ഉള്ളപ്പോൾ 117 ഡ്രൈവർമാരുമുണ്ട്. അതേസമയം കുമളിയിൽ 137 കണ്ടക്ടർമാരുണ്ടെങ്കിൽ 150 ഡ്രൈവർമാരെ ഉള്ളൂ. മിക്ക യൂണിറ്റുകളിലും രീതി ഇതു തന്നെയാണ്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെും അനുപാതം ഒത്തുപോകുന്ന വിധത്തിൽ അല്ല. പലരും സൗകര്യമുള്ള സ്ഥലത്ത് ജോലി ചെയ്യാൻ താൽപ്പര്യപ്പെടുന്നു. ഇത് യൂണിയനുകാരുടെ താൽപ്പര്യത്തിന് അനുസരിച്ച് ക്രമീകരിക്കപ്പെടുകാണ് ചെയ്യുന്നത്.

ഇങ്ങനെ കൃത്യമായി തൊഴിൽ വീതിച്ചു നൽകുന്നതിലെ വീഴ്‌ച്ചയുടെ ഉത്തരവാദിത്തം മൂന്ന് സോണൽ മാനേജർമാർക്കും ചീഫ് ഓഫീസിലെ ഭരണ വിഭാഗം മേധാവിയായ ശ്രീകുമാറിനുമാണ്. എറണാകുളം കോഴിക്കോട് സോണൽ മാനേജർ മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും പോളിടെക്നോളജി മാത്രം വിദ്യാഭ്യാസ യോഗ്യതയുമായി എത്തിയ അവർക്ക് പുനർവിന്യാസം അടക്കമുള്ള കാര്യങ്ങളിൽ ഒന്നും ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നില്ല. വിവാദ നായകനായ തിരുവനന്തപുരം സോണൽ മാനേജരാകട്ടെ ഗതാഗത സെക്രട്ടറിയുടെ സംരക്ഷണം ഉള്ളതിനാൽ ഭരണ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാറു പോലുമില്ലെന്നാണ് ആക്ഷേപം.

അതേസമയം ഡ്രൈവർമാരുടെ കുറവല്ല, സംഭവത്തിലെ യഥാർത്ഥ വില്ലനെന്നാണ് മറുനാടൻ അന്വേഷണത്തിൽ മനസിലായത്. കഴിഞ്ഞ നാലു മാസമായി സ്പെയർപാർട്ടും ടയറും സപ്ലൈ ചെയ്തവർക്ക് പണം കോർപ്പറേഷൻ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ടാറ്റ, ലെയ്‌ലൻഡ് അടക്കമുള്ള കമ്പനികളും പഴയ ടയർ സ്പെയർ പാർട്ട് കമ്പനികളും കെഎസ്ആർടിസിക്കുള്ള സപ്ലൈ പൂർണ്ണമായി നിർത്തി വെച്ചിരിക്കുന്ന അവസ്ഥാണുള്ളത്. എം പാനൽ ഡ്രൈവർരെ പിരിച്ചു വിടുന്നതിന്റെ തൊട്ടു തലേദിവസം ദിവസം 500 സർവ്വീസുകളാണ് ടയർ സ്പെയർ പാർട്‌സുകൾ ഇല്ലാത്തതിനാൽ റദ്ദാക്കേണ്ടി വന്നത്.

ഒരു വർഷത്തെ സർവ്വീസ് നീട്ടാൻ കിട്ടിയതോടെ പുതിയ എംസിയും റിസ്‌ക് പിടിച്ച തീരുമാനങ്ങളൊന്നും എടുക്കുന്നില്ല. കൂടാതെ അസുഖം മൂലം കഴിഞ്ഞ 10 ദിസമായിട്ട് എംഡി അവധിയിലാണ്. ലണ്ടൻ ടൂർ കഴിഞ്ഞ ശേഷം ആണ് ഗതാഗത സെക്രട്ടറിയും ഇപ്പോൾ ഗതാഗത മന്ത്രിയും ചിക്കൻപോക്സ് പിടിച്ച് അവധിയിലാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ആർക്കും വേണ്ടാത്ത അവസ്ഥയിലാണ് കോർപ്പറേഷനിലെ കാര്യങ്ങൾ. പ്രതിനിധികൾക്ക് പോലും വേണ്ടാത്ത കെഎസ്ആആർടിസി യാത്രക്കാരെ ആരു രക്ഷിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. തിരുവനന്തപുരം സോണിൽമാത്രം 100ൽ അധികം സർവീസുകൾ ഇന്ന് റാദ്ദാക്കിയ അവസ്ഥയിലാണ്. ദീർഘദൂര ബസുകളിൽ സ്ഥിരം ജീവനക്കാരെ മാത്രമേ നിയോഗിക്കാറുള്ളൂവന്നതിനാൽ അത്തരം സർവീസുകൾ അധികം മുടങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP