Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിരീട വരൾച്ച അവസാനിപ്പിക്കാനെത്തുന്ന അർജന്റീനയ്ക്ക് ആലിസൺ ബെക്കർ വിലങ്ങുതടിയാകുമോ? ഇളകാത്ത ബ്രസീലിയൻ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്താനൊരുങ്ങി മെസ്സിയും സംഘവും; മധ്യനിരയിലും ഡിഫൻസിലും കാനറികൾ ഒരുപടി മുന്നിൽ; മുന്നേറ്റത്തിൽ അർജന്റീനയ്ക്ക് നേരിയ മുൻതൂക്കം മാത്രം; ബ്രസീലിന് തലവേദനയായി ഫിനിഷിങ്ങിലെ പോരായ്മകൾ; കോപ്പ സെമിയിൽ നാളെ ചിരവൈരികൾ നേർക്കുനേർ; വെറുമൊരു മത്സരമല്ല ഇത് ലാറ്റിനമേരിക്കൻ കാൽപന്ത് യുദ്ധം

കിരീട വരൾച്ച അവസാനിപ്പിക്കാനെത്തുന്ന അർജന്റീനയ്ക്ക് ആലിസൺ ബെക്കർ വിലങ്ങുതടിയാകുമോ? ഇളകാത്ത ബ്രസീലിയൻ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്താനൊരുങ്ങി മെസ്സിയും സംഘവും; മധ്യനിരയിലും ഡിഫൻസിലും കാനറികൾ ഒരുപടി മുന്നിൽ; മുന്നേറ്റത്തിൽ അർജന്റീനയ്ക്ക് നേരിയ മുൻതൂക്കം മാത്രം; ബ്രസീലിന് തലവേദനയായി ഫിനിഷിങ്ങിലെ പോരായ്മകൾ; കോപ്പ സെമിയിൽ നാളെ ചിരവൈരികൾ നേർക്കുനേർ; വെറുമൊരു മത്സരമല്ല ഇത് ലാറ്റിനമേരിക്കൻ കാൽപന്ത് യുദ്ധം

സ്പോർട്സ് ഡെസ്‌ക്

 ബെലോ ഹൊറിസോണ്ട: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിലാണ്. എന്നാൽ ഇതൊക്കെ എന്ത് ആവേശം ആണ് ശരിക്കുള്ള ആവേശം കാണണമെങ്കിൽ നാളെ തെക്കേ അമേരിക്കയിലെ ബ്രസീൽ എന്ന രാജ്യത്തെ ബെലോ ഹൊറിസോണ്ട എന്ന മൈതാനത്തിലേക്ക് നിങ്ങൾ കണ്ണോടിക്കണം എന്ന് കണ്ണും പൂട്ടി പറയും ഇങ്ങ് കൊച്ച് കേരളത്തിലുൾപ്പടെയുള്ള കാൽപന്ത് കളിയുടെ ആരാധകർ. കണ്ണോടിച്ചാൽ പോര ഇമ ചിമ്മാതെ നോക്കിയിരിക്കണം 90 മിനിറ്റും അല്ലെങ്കിൽ ഒരുപക്ഷേ പെനാൽറ്റി ഷൂട്ടൗട്ട് എന്ന അനിശ്ചിതത്വത്തിന്റെ അറ്റം വരെ. ലോക ഫുട്ബോളിലെ ഏറ്റവും വലിയ ആവേശവം അലയടിക്കുന്ന ഫുട്ബോൾ മതസരത്തിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത് സാക്ഷാൽ അർജന്റീനയും ബ്രസീലുമാണ്. പോരാട്ടത്തിന്റെ വീറും വാശിയും വർധിപ്പിക്കുന്നത് ഒറ്റ ലക്ഷ്യം മാത്രം! സൗത്തമേരിക്കൻ ഫുട്ബോൾ രാജാക്കന്മാരുടെ പട്ടാഭിഷേകത്തിനുള്ള കലാശക്കൊട്ടിന് യോഗ്യത നേടേണ്ട കോപ്പ അമേരിക്ക 2019 സെമി ഫൈനൽ ആണ് എന്നത് തന്നെയാണത്.

വെറും ഒരു ടൂർണമെന്റിന്റെ സെമി ഫൈനൽ മാത്രമല്ല ഈ മത്സരം. സ്ഥിരം ക്ലീഷേകളിൽ പറയുന്നത് പോലെ ഫൈനലിനെക്കാൾ വലിയ പോരാട്ടം എന്നും പറഞ്ഞാൽ പോര. ആധുനിക ഫുട്ബോളിൽ കേമന്മാർ യൂറോപ്പുകാർ തന്നെയെങ്കിലും ലോകകപ്പ് ഫൈനലിനെക്കാൾ വലിയ ആവേശമാണ് ബ്രസീൽ അർജന്റീന പോരാട്ടം കാൽപന്ത് കളിയെ നെഞ്ചിലേറ്റുന്നവന്. സെമി ഫൈനലിന് ബൂട്ട് കെട്ടുമ്പോൾ രണ്ട ടീമുകൾക്കും തെളിയിക്കാനും നേടാനും പലതുമുണ്ട്. 26 വർഷമായി ഒരു മേജർ കിരീടമില്ലാതെ മറഡോണയുടെ പിന്മുറക്കാരയ വെള്ളയും നീലയും കുപ്പായമണിഞ്ഞ് മൈതാനത്ത് എത്തുന്ന അർജന്റീന. ഒപ്പം തന്നെ ലയണൽ മെസി എന്ന ഫുട്ബോൾ മാന്ത്രികന് രാജ്യത്തിനായി ഒരു കിരീടം നേടാൻ ഇനി അവസരമില്ല എന്ന ബോധ്യം. പലപ്പോഴും ഇത്തരം സന്ദർഭത്തിന്റെ സമ്മർദ്ദത്തിൽ അവസാന ലാപ്പിൽ തട്ടി അആർജന്റീന വീഴാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. 1993ലെ കോപ്പ ഫൈനൽ വിജയത്തിന് ശേഷം അവർക്ക് എടുത്ത് പറയാനുള്ളത് 2008 ബീജിങ് ഒളിമ്പിക്സിൽ നേടിയ ഒരു സ്വർണം മാത്രം.

1993ൽ മെക്സിക്കോയെ വീഴത്തി കിരീടം നേടിയ അർജന്റീന പിന്നീട് കോപ്പയിൽ മാത്രം കളിച്ചത് അവിടന്നിങ്ങോട്ട് അരങ്ങേറിയ 9 ടൂർണമെന്റുകളിലെ നാല് ഫൈനലുകൾ. 2014 ലോകകപ്പിലെ കലാശപ്പോരും ചേർത്താൽ 5 ഫൈനലുകൾ. ഇതിൽ എല്ലാ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പേടേണ്ടി വന്നു ആൽബിസെലസ്റ്റുകൾക്ക്. മൂന്ന് ഫൈനലുകളിൽ നായകനായി മെസ്സിയുണ്ടായിരുന്നിട്ടും അർജന്റീന രക്ഷപ്പെട്ടില്ല. കോപ്പ അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ ബ്രസീലെക്കാൾ കേമന്മാർ അർജന്റീനയാണ്. 14 കിരീടനേട്ടവുമായി ഉറുഗ്വായ്ക്ക് പിന്നിൽ രണ്ടാമത് ആണവർ. ഫൈനലിൽ തോറ്റതും പതിനാല് തവണ. എട്ട് തവണ കോപ്പയിൽ ബ്രസീൽ മുത്തമിട്ടു.രാജ്യന്തര കിരീടങ്ങളുടെ വരൾച്ചയിൽ അർജന്റീനയുടെ അത്രയും ദയനീയമല്ലെങ്കിലും ബ്രസീലിനും തെളിയിക്കാനുണ്ട്. 2013ൽ കോൺഫഡറേഷൻസ് കപ്പ് വിജയിച്ചതിന് ശേഷം മറ്റൊരു കിരീടനേട്ടമില്ല കാനറികൾക്കും.

ഇനി നാളത്തെ പോരാട്ടത്തിലേക്കും ഈ ടൂർണമെന്റിലേക്കും വന്നാൽ ചരിത്രത്തിന്റെ വിഴിപ്പ്ഭാണ്ഡം ഒതുക്കി വെക്കാം. ടൂർണമെന്റിന് മാസങ്ങൾ മുമ്പേ ഫേവറിറ്റുകൾ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം അത് ബ്രസീൽ! സൂപ്പർ താര നെയ്മർ ഇല്ലെങ്കിലും പ്രതിഭയ്ക്ക് പഞ്ഞമില്ല ടിറ്റെയുടെ കീഴിൽ എത്തുന്ന കാനറികൾക്ക്. ഏത് വരെ മുന്നേറും എന്ന് ചോദിച്ചാൽ ഒന്നു നെറ്റി ചുളിക്കുമായിരുന്നു ഏതൊരു അർജന്റീന ആരാധകനും. പക്ഷേ കളത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തിയവരാണ് ബ്രസീൽ. എന്നാൽ പരാഗ്വേയെ തോൽപ്പിച്ച് സെമിയിലെത്താൻ ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു മഞ്ഞപ്പടയ്ക്ക്. കൊളംബിയയോട് തോറ്റ് തുടങ്ങി ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി കടന്നുകൂടിയ അർജന്റീന പക്ഷെ ക്വാർട്ടറിൽ നിരാശരാക്കിയില്ല. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വെനിസ്വലയെ പരാജയപ്പെടുത്തി അർജന്റീന സെമിയിലെത്തിയത്. അല്ലെങ്കിലും ബ്രസീലും അർജന്റീനയും ഏറ്റ്മുട്ടുമ്പോൾ കണക്കിലെന്ത് പ്രസക്തി.

ഏറ്റവും മികച്ച ആക്രമണ നിരയാണ് അർജന്റീനയുടേത്. ലയണൽ മെസി നയിക്കുന്ന ആക്രമണനിരയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോളടിയന്ത്രം സെർജിയോ അഗ്യൂറോയും ഒപ്പം ല്വാത്താരോ മാർട്ടിനെസും. യുവതുർക്കി പൗളോ ഡിബാല പോലും പലപ്പോഴും പുറത്തിരിക്കേണ്ടിവരുന്നു എന്നത് അർജന്റീന ആക്രമണനിരയുടെ ശക്തി വെളിവാക്കുന്നതാണ്. എന്നുകരുതി ബ്രസീലും മോശക്കാരല്ല. നെയ്മറുടെ അഭാവത്തിൽ റോബർട്ടോ ഫിർമിനോ, വില്യൻ, ഗബ്രിയേൽ ജീസസ്, എവർട്ടൺ സാന്റോസ് എന്നിവരാണ് കാനറികളുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. പക്ഷേ പേരിനും പൈരുമയ്ക്കുമപ്പുറം കളത്തിൽ പലപ്പോഴും ഇഔ വലിയ പേരുകാർ നിരാശപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ശരാശരിക്ക് താഴെയായിരുന്ന അർജന്റീന സ്ട്രൈക്കർമാർ പക്ഷേ താളം വീണ്ടെടുത്തത് ക്വാർട്ടറിൽ വെനസ്വേലയ്ക്ക് എതിരെയാണ്. അപ്പോഴും ചോദ്യം ബാക്കിയാണ്, ബ്രസീലിനെതിരെ ഇത് മതിയോ?

ആദ്യ മത്സരത്തിൽ ബൊളിവിയക്കെതിരെ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത ബ്രസീൽ മുന്നേറ്റനിര വെനിസ്വലക്കെതിരെ തീർത്തും നിറംമങ്ങി. പെറുവിനെതിരായ മത്സരത്തിൽ തിരിച്ചു വന്നെങ്കിലും ക്വാർട്ടറിൽ വീണ്ടും താഴേയ്ക്ക് തന്നെ പോയി ബ്രസീൽ മുന്നേറ്റനിരയുടെ പ്രകടനം. ഫിനിഷിങ്ങിലെ പോരായ്മയാണ് ബ്രസീൽ നേരിടുന്ന പ്രധാന പ്രശ്നം. പരാഗ്വേയ്ക്കെതിരെ ഗോളിലേക്ക് എട്ട് ഷോട്ടുകളുതിർത്തെങ്കിലും, ഒന്ന് പോലും ലക്ഷ്യത്തിലെത്തിയില്ല എന്നത് ഇതിന്റെ തെളിവ്. അർജൻീനയ്ക്ക് എതിരെ ഇറങ്ങുമ്പോൾ ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ ഗോൾ കീപ്പറായ ആലിസൺ ബെക്കറാണ്. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് കിരീടമണിയിക്കുന്നതിൽ വലിയ പങ്ക് ഉണ്ട് താരത്തിന്. മാത്രമല്ല ആലിസൺ അവസാനമായി ഒരു ഗോൾ വഴങ്ങിയത് ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ മെസ്സിക്ക് മുന്നിലാണ്. അവിടന്നിങ്ങോട്ട് മുഴുവൻ ക്ലീൻ ഷീറ്റ്. ആലിസൺ ബെക്കറുടെ അത്ര വരില്ലെങ്കിലും അർജന്റൈൻ ഗോൾ കീപ്പർ ഫ്രാങ്കോ അർമാനിയും അത്ര മോശക്കാരനല്ല. പല അപകട ഘട്ടത്തിലും അർമാനി രക്ഷകനായി അവതരിച്ചു.

അർജന്റീനയും ബ്രസീലും തമ്മിൽ ധ്രുവങ്ങളുടെ വ്യതാസമുണ്ട് പ്രതിരോധത്തിന്റെ കാര്യത്തിൽ. ശൂന്യതയിൽ നിന്ന് പോലും ഗോൾ വഴങ്ങുന്ന പ്രകൃതമാണ് അർജന്റീനയ്ക്ക്. വല്ല്യേട്ടൻ ജാവിയർ മഷറാനോ പോയതിന് പിന്നാലെ ഉണ്ടായ വിടവ് ഇനിയും അടഞ്ഞിട്ടില്ല.സെൻട്രൽ ഡിഫൻസിൽ തിയാഗോ സിൽവയും, മാർക്വിനസും. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ഡാനി ആൽവസും, യൂയിസും. ടൂർണ്ണമെന്റിൽ എതിരാളികളെ ഇതുവരെ സ്‌കോർ ചെയ്യാൻ അനുവദിച്ചിട്ടില്ല ബ്രസീൽ പ്രതിരോധനിര. മറുവശത്ത് ദുർബലമാണ് അർജന്റീനയുടെ പ്രതിരോധ ഭടന്മാർ. നി്ക്കോളസ് ഒട്ടാമെൻഡി അടക്കമുള്ളവർ നിറം മങ്ങിയ പ്രകടനമാണ് കാഴ്‌ച്ചവെയ്ക്കുന്നത്. ശക്തമായ ആക്രമണത്തെ ചെറുക്കാനുള്ള ശേഷി അർജന്റീന പ്രതിരോധത്തിന് ഇന്നില്ല. ഒ്നനു പിഴച്ചാൽ നാളെ ബ്രസീൽ വല നിറയ്ക്കും എന്നതിലും സംശയം വേണ്ട.

മധ്യനിരയുടെ കാര്യത്തിൽ ബ്രസീലാണ് മിടുക്കന്മാർ. ലിറ്റിൽ മജീഷ്യൻ കുട്ടീഞ്ഞോ, ആർതർ, കാസമിറോ എന്നിവർ നല്ല പ്രകടനം കാഴ്‌ച്ചവെക്കുന്നുണ്ട്. മറുവശത്ത് അത്ര ഒത്തിണക്കമില്ല അർജന്റീനിയൻ മധ്യനിരയ്ക്ക്. പരിചയസമ്പന്നതയുടെ അഭാവമാണ് അർജന്റീന മധ്യനിരയുടെ പ്രശ്നം. പരിചയസമ്പന്നനായ ഡി മരിയ ഫോമ്ലുമല്ല. റോഡ്രിഗോ ഡിപോൾ കഴിഞ്ഞ കളിയിൽ മികവ് കാട്ടിയത് പ്രതീക്ഷയാണ്. 79 വർഷത്തെ ചരിത്രമുണ്ട് അർജന്റീന ബ്രസീൽ പോരാട്ടത്തിന്. 1940ൽ ആദ്യമേറ്റുമുട്ടിയപ്പോൾ ജയം നീലകുപ്പായക്കാർക്ക് അവസാനമായി കഴിഞ്ഞ ഒക്റ്റോബറിൽ ജിദ്ദയിൽ പോരടിച്ചപ്പോൾ ജയം മഞ്ഞപ്പടയ്ക്ക്. ഈ കാലഘട്ടത്തിനിടയിൽ 110 തവണയാണ് ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയത്. ഇതിൽ 40 തവണ ബ്രസീലും, 38 തവണ അർജന്റീനയും വിജയിച്ചു. 32 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കോ്പ്പയിൽ അവസാനമായി രണ്ട് വട്ടം ഏറ്റുമുട്ടിയത് 2004,2007 വർഷങ്ങളിലെ ഫൈനലുകളിൽ. രണ്ട് തവണയും ബ്രസീൽ വിജയിച്ചു.

നെയ്മർ ഇല്ലെങ്കിലും ബ്രസീൽ കൊള്ളാം. പക്ഷഏ അർജന്റീനയ്ക്ക് താങ്ങും തണലും മെസ്സിയാണ്. എന്നാൽ ഈ ടൂർണമെന്റിൽ സഹതരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നുവെന്നും താൻ ഇനിയും ഫോമിലായിട്ടി്ലെന്നും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും മെസി തന്നെ പറയുമ്പോൾ അത് ടീമെന്ന നിലയിൽ അർജന്റീന മാറുന്നതിന്റെ ശുഭ സൂചന തന്നെയാണ്. മാത്രവുമല്ല സമ്മർദ്ദമില്ലാതെ കളി്കകാൻ മെസിയെ സഹതാരങ്ങളുടെ പ്രകടനം സഹായിക്കുമ്പോൾ ഒരുേേപക്ഷ അവർ കാനറികളെ കൂട്ടിലടച്ച് ഫൈലനിലേക്ക് മുന്നേറുമെന്നും അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നു. ഇനി കളി നടക്കുന്ന മൈതാനത്തിലേക്ക് വന്നാൽ ഇവിടെ ബ്രസീലിന് നടുക്കുന്ന ഓർമ്മകളാണ്. 2014 ലോകകപ്പ് സെമിയിൽ ജർമ്മനി 7-1ന് ബ്രസീലിനെ മുക്കിക്കൊന്ന അതേ ഭഹൊറിബിൾഭ ഹൊറിസോണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP