Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് വി എസ്; മജിസ്റ്റീരിയൽ അധികാരം കൊടുത്താൽ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോൾ; ഉത്പാദകരെയും ഉത്പാദക ബന്ധങ്ങളെയും മറന്നുകൊണ്ടുള്ള വികസന കാഴ്ചപ്പാട് എൽഡിഎഫിന് നല്ലതല്ല; ഉദ്യോഗസ്ഥ വീഴ്ചകളിൽ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾക്ക് വിട്ടു നിൽക്കാനാവില്ലെന്നും അച്യുതാനന്ദൻ

പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് വി എസ്; മജിസ്റ്റീരിയൽ അധികാരം കൊടുത്താൽ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോൾ; ഉത്പാദകരെയും ഉത്പാദക ബന്ധങ്ങളെയും മറന്നുകൊണ്ടുള്ള വികസന കാഴ്ചപ്പാട് എൽഡിഎഫിന് നല്ലതല്ല; ഉദ്യോഗസ്ഥ വീഴ്ചകളിൽ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾക്ക് വിട്ടു നിൽക്കാനാവില്ലെന്നും അച്യുതാനന്ദൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെതിരെ തുറന്ന വിമർശനവുമായി വി എസ്. അച്യുതാനന്ദൻ നിയമസഭയിൽ. പൊലീസ് സേനയെക്കുറിച്ച് അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞുപൊലീസിന് മജിസ്റ്റീരിയൽ അധികാരം കൊടുത്താൽ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി എസ് പറഞ്ഞു. അടുത്ത കാലത്ത് പൊലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് പൊലീസുമായി ബന്ധപ്പെട്ട സംഭവങ്ങളെ രൂക്ഷമായി വിമർശിച്ചത്. പൊലീസുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് പുറത്തുവരുന്ന സംഭവങ്ങൾ ഗൗരവതരമാണെന്ന് വി എസ് പറഞ്ഞു. ഇത് ഒരുതരത്തിലും ആവർത്തിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങൾ ആണെങ്കിൽ പോലും പൊലീസുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങൾ നോക്കുമ്പോൾ വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് വി എസ് പറഞ്ഞു. ഇങ്ങനെയുള്ള പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകിയാൽ എന്താകും സംഭവിക്കുക എന്ന് കണ്ണുതുറന്ന് കാണേണ്ട സഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്. എന്നാൽ ഇത്തരം കാര്യങ്ങൾ നിയന്ത്രിച്ചാൽ കേരളം ക്രമസമാധാന പാലനത്തിൽ ഒന്നാമതായി വരാൻ സാധ്യതയുണ്ടെന്നും വി എസ് പറഞ്ഞു.

നിലംനികത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സർക്കാരിനെ വിമർശിക്കുന്ന പരാമർശങ്ങൾ വിഎസിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. ഉത്പാദകരെയും ഉത്പാദക ബന്ധങ്ങളെയും മറന്നുകൊണ്ടുള്ള വികസന കാഴ്ചപ്പാട് എൽഡിഎഫിന്റെ കാഴ്ചപ്പാടല്ല. ഇത്തരത്തിലുള്ള വികസനം സുസ്ഥിരമാകില്ലെന്നും വി എസ് പറഞ്ഞു.ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലും വി എസ് വിമർശനം ഉന്നയിച്ചു. ഉദ്യോഗസ്ഥ വീഴ്ചകളിൽ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾക്ക് വിട്ടു നിൽക്കാനാവില്ലെന്ന് പറഞ്ഞ വി എസ് അച്യുതാനന്ദൻ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വീതികരിക്കരുതെന്നും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP