Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ എൻ സി പി കുവൈറ്റ് -എ.സി ഷൺമുഖദാസ് അനുസ്മരണം സംഘടിപ്പിച്ചു

ഒ എൻ സി പി കുവൈറ്റ് -എ.സി ഷൺമുഖദാസ് അനുസ്മരണം സംഘടിപ്പിച്ചു

മുൻ കേരള അരോഗ്യ വകുപ്പ് മന്ത്രിയും, എൻ.സി.പി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന എ.സി ഷൺമുഖദാസിന്റെ ആറാം ചരമവാർഷികം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു.

അബു ഹലീഫ എസ് വി ഹാളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി ജീവ്‌സ് എരിഞ്ഞേരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഓം പ്രകാശ്, സണ്ണി മിറാൻഡ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള നേതാക്കളിൽ ഒരാളാണ് എ സി എസ്.' ,തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ആരേയും പേടിക്കാതെ സധൈര്യം രാഷ്ടീയ പ്രവർത്തനം നടത്തിയിരുന്ന നേതാവായിരുന്നു'. ഇടതുപക്ഷ പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻ സി പി ക്കാർക്ക് ഒരു തീരാ നഷ്ടം തന്നെയാണ് ' .ആക്ടിങ് ട്രഷർ ബിൻ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP