Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിശ്ര വിവാഹം അംഗീകരിക്കാതെ മകളെ പിടിയിറക്കി അമ്മയുടെ ക്രൂരത; വീട്ടുകാർ തള്ളി പറഞ്ഞിട്ടും പ്രതിസന്ധികളെ അവർ അതിജീവിച്ചത് സ്‌നേഹക്കരുത്തിൽ; അച്ഛന്റെ മരണ ശേഷം അമ്മയുടേയും മകളുടേയും പ്രതീക്ഷകളെ തകർത്ത് ക്യാൻസറും; അമ്മ മരിച്ചതോടെ കിടപ്പിലായ കൊച്ചുമകളെ തേടി എത്തിയത് പണത്തോട് മാത്രം ആർത്തിയുള്ള മുത്തശ്ശി; ജീവ ഭയത്താൽ എഴുതിയ കത്ത് ഷാഹിദാ കമാൽ കണ്ടത് ആശ്വാസമായി; അമ്മ ബന്ധുക്കളുടെ തടവിൽ നിന്ന് അലാനാ തോമസിന് മോചനം; ഈ ഇടപെടലിന് വനിതാ കമ്മീഷന് കൈയടിക്കാം

മിശ്ര വിവാഹം അംഗീകരിക്കാതെ മകളെ പിടിയിറക്കി അമ്മയുടെ ക്രൂരത; വീട്ടുകാർ തള്ളി പറഞ്ഞിട്ടും പ്രതിസന്ധികളെ അവർ അതിജീവിച്ചത് സ്‌നേഹക്കരുത്തിൽ; അച്ഛന്റെ മരണ ശേഷം അമ്മയുടേയും മകളുടേയും പ്രതീക്ഷകളെ തകർത്ത് ക്യാൻസറും; അമ്മ മരിച്ചതോടെ കിടപ്പിലായ കൊച്ചുമകളെ തേടി എത്തിയത് പണത്തോട് മാത്രം ആർത്തിയുള്ള മുത്തശ്ശി; ജീവ ഭയത്താൽ എഴുതിയ കത്ത് ഷാഹിദാ കമാൽ കണ്ടത് ആശ്വാസമായി; അമ്മ ബന്ധുക്കളുടെ തടവിൽ നിന്ന് അലാനാ തോമസിന് മോചനം; ഈ ഇടപെടലിന് വനിതാ കമ്മീഷന് കൈയടിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ജില്ലയിൽ നെടുമ്പന പഞ്ചായത്തിൽ അലാന വില്ലയിൽ അലാന തോമസിന്റെ ദുരിതം കേട്ടറിഞ്ഞതും വനിതാ കമ്മീഷൻ ഓടിയെത്തി. കമ്മീഷന് അലാന അയച്ച കത്തിലെ വാചകങ്ങളായിരുന്നു ഇതിന് കാരണം. ഈ സങ്കടത്തിന് പരിഹാരം കിട്ടാത്ത പക്ഷം ആത്മഹത്യ മാത്രമെ എന്റെ മുന്നിലുള്ളു. ജീവിക്കാനുള്ള കൊതി കൊണ്ടാണ് ഞാൻ ഈ സങ്കട ഹർജി സമർപ്പിക്കുന്നത്-ഈ വാക്കുകളുടെ അർത്ഥം വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് പിടികിട്ടി. അങ്ങനെ അലാനയ്ക്ക് നീതിയെത്തിക്കുകയാണ് ഷാഹിദാ കമാൽ. 

വനിതാ കമ്മീഷൻ നേരിട്ടെത്തി അലാനയുടെ മൊഴി എടുക്കുകയും അതിന് ശേഷം നടപടി എടുക്കുകയും ചെയ്തു. അലാനയുടെ ആഗ്രഹം പോലെ ജാമാതാവിനെ വീട്ടിൽ നിന്ന് ഒഴിവാക്കുകയും ചെയതു. അലാനയുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ഇടയ്ക്കു പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയതായി വനിതാ കമ്മിഷനംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു. അങ്ങനെ അലാനയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് വനിതാ കമ്മീഷൻ. ആരുമില്ലാതെ ദുഃഖത്തിൽ കിടന്ന അലാനയ്ക്ക് അങ്ങനെ ഷാഹിദാ കമാൽ സഹായമെത്തിക്കുകയാണ്.

വ്യത്യസ്ത മതത്തിൽ പെട്ടവരായിരുന്നു അലാനയുടെ അച്ഛനും അമ്മയും. ഇവരുടെ വിവാഹത്തോടെ അലാനയുടെ അമ്മ വീട്ടുകാർ പൂർണ്ണമായും കുടുംബവുമായി തെറ്റി. പ്രതിസന്ധികളെ ഒരുമിച്ച് അതിജീവിച്ച് ഈ കുടുംബം മുന്നോട്ട് പോയി. ഇതിനിടെ അലാനയുടെ അച്ഛൻ മരിച്ചു. പിന്നാലെ അമ്മയ്ക്കും മകൾക്കും ക്യാൻസറുമെത്തി. അമ്മ മരിച്ചതോടെ കാശിനോടുള്ള ആർത്തിയുമായി അമ്മൂമ്മ അലാനയ്‌ക്കൊപ്പം നിന്നു. എങ്ങനേയും അലാനയെ വകവരുത്തി മകളുടെ പേരിലെ പണവും സ്വത്തും അടിച്ചുമാറ്റുകയായിരുന്നു അമ്മൂമ്മയുടെ സ്വപ്നം. ഇതിനെയാണ് ഷാഹിദാ കമാലിന്റെ ഇടപെടൽ തകർക്കുന്നത്.

മാരകമായ ക്യാൻസർ രോഗമാണ് അലാനയുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയത്. വീട്ടിൽ തന്നെ സ്വാന്തന ചികിത്സയിൽ കഴിയുകയാണ് അലാന. ഇതിനിടെയാണ് മാർച്ചിൽ അമ്മ മരിച്ചത്. ക്യാൻസാറിയിരുന്നു അമ്മയുടേയും ജീവൻ എടുത്തത്. അദ്ധ്യാപികയായിരുന്ന അമ്മയുടെ മരണത്തോടെ അലാനയുടെ ജീവിതം ദുരിതത്തിലായി. മാതാവിന്റെ മരണാനന്തരം മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അലാനയുടെ സങ്കട കഥ കേട്ട് സോഷ്യൽ മീഡിയ കൈയയച്ച് സഹായിച്ചു. ചികിൽസയ്ക്കായി 20 ലക്ഷത്തോളം രൂപയാണ് സോഷ്യൽ മീഡിയയിലൂടെ കിട്ടിയത്. ഇതെല്ലാം ബാങ്കിലുണ്ട്. ഇത് മനസ്സിലാക്കി അമ്മയുടെ മരണത്തോടെ അമ്മൂമ്മ അടുത്തു കൂടി, ലക്ഷ്യം പണമായിരുന്നു.

ഏകദേശം നാൽപ്പത് ലക്ഷം രൂപ മതിപ്പു വിലയുള്ള വീടും വസ്തുവും മരണപ്പെട്ട അലാനയുടെ മാതാവിന്റെ പേരിലുണ്ട്. അമ്മയുടെ മരണ ശേഷം മാതാവിന്റെ ബന്ധുക്കൾ ഒരു ശത്രുവിനോടെന്ന പോലെയാണ് അലാനയോട് പെരുമാറിക്കൊണ്ടിരുന്നത്. അവർ ആഗ്രഹിച്ചത് വളരെ വേഗത്തിലുള്ള അലാനയുടെ മരണമായിരുന്നു. അതിനുള്ള പല ശ്രമങ്ങളും സംഭവിച്ചു. മരണത്തെ ഭയന്ന് വീട് ഉപേക്ഷിച്ച് കൊട്ടിയം എൻ എസ് എസ് കോളേജ് പരിസരത്തുള്ള ഒരു വീട് വാടകക്കെടുത്ത് മാറുകയും ചെയ്തു. ഇതിന് ശേഷം അമ്മയുടെ അമ്മയും മറ്റു ബന്ധുക്കളോടൊപ്പം കൂടി ഉപദ്രവം തുടങ്ങി. 

 അതുപോലെ എന്റെ സർട്ടിഫിക്കറ്റ്, 12 പവൻ സ്വർണ്ണാഭരണം, തിരിച്ചറിയൽ കാർഡ് പിന്നെ എന്നെ ഭീഷണിപ്പെടുത്തി ബ്ലാങ്ക് പേപ്പറിൽ ഒപ്പിടീച്ചും വാങ്ങിയിട്ടിട്ടുണ്ടെന്ന് അലാന പറയുന്നു. സമയത്തിന് ഭക്ഷണമൊ മരുന്നോ പോലും ലഭിക്കുന്നില്ലെന്നും അലാന പറയുന്നു. ആധാർ കാർഡ്, മാതാവിന്റെ മരണ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് മുതലായവ മാറ്റിവക്കുകയും ചെയ്തു. മരിച്ച അമ്മയുടെ പ്രോവിഡന്റ് ഫണ്ട്, പെൻഷൻ മുതലായവയ്ക്ക് അപേക്ഷ സമർപ്പിക്കാനും സമ്മതിച്ചില്ല. ഈ ഭീതി ജനകമായ സാഹചര്യത്തിലാണ് വിഷയം വനിതാ കമ്മീഷന് മുമ്പിലേക്ക് കൊണ്ടു വന്നത്.

മരണ ഭീതിയിലാണ് ഞാൻ ഓരോ ദിവസവും കഴിയുന്നത്. ഞാൻ എങ്ങനെ മരിച്ചാലും(കൊന്നാലും)അതൊരു സ്വാഭാവിക മരണമെന്നെ പൊതുജനം കരുതുകയുള്ളുവെന്ന് പോലും ഇതിനാലകം അവർ പറഞ്ഞു കഴിഞ്ഞുവെന്നും വനിതാ കമ്മീഷന് എഴുതിയ കത്തിൽ അലാന പറഞ്ഞിരുന്നു. സർക്കാരിന്റെ ഏതെങ്കിലും ഷെൽട്ടറിലൊ ഏതെങ്കിലും സന്നദ്ധ സംഘടനയിലെ സംരക്ഷണത്തിലൊ തന്റെ താമസം മാറ്റണമെന്ന ആഗ്രഹമേ അലാനയ്ക്കുള്ളൂ-ഈ പരാതിയാണ് വനിതാ കമ്മീഷൻ ഇടപെടലിലേക്ക് കാര്യങ്ങളെത്തിച്ചത്.

അലാന തോമസ് വനിതാ കമ്മീഷന് നൽകിയ കത്തിന്റെ പൂർണ്ണ രൂപം ചുവടെ

ബഹുമാനപ്പെട്ട സംസ്ഥാന വനിത കമ്മീക്ഷൻ സമക്ഷം സമക്ഷം.

കൊല്ലം ജില്ലയിൽ നെടുമ്പന പഞ്ചായത്തിൽ അലാന വില്ലയിൽ അലാന തോമസ്സ് ബോധിപ്പിക്കുന്ന അപേക്ഷ.

ഞാൻ മാരകമായ ക്യാൻസർ രോഗിയും എന്റെ രോഗത്തിന് ആധുനിക മെഡിക്കൽ സയൻസിൽ മരുന്നില്ലയെന്ന് ഇന്ത്യയിലെ തന്നെ എല്ലാ ഡൊക്ടേസും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും ആയതിനാൽ വീട്ടിൽ തന്നെ സ്വാന്തന ചികിഝയിൽ കഴിയുകയുമാണ് .

എന്റെ സങ്കടം എന്തന്നാൽ കഴിഞ്ഞ മാർച്ച് മാസം 10ാം തിയതി എന്റെ മാതാവ് ഇതേ രോഗത്തിനാൽ മരണപ്പെട്ടു.പിന്നീടുള്ള എന്റെ ജീവിതം ദുരിത പൂർണ്ണമായി.എന്റെ മാതാവ് അദ്ധ്യാപികയായിരുന്നു. മാതാവിന്റെ മരണാനന്തരം ഞാൻ എന്റെ അമ്മയുടെ അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത് .എന്റെ രോഗം ചികിഝിക്കുന്നതിലേക്കായി സോഷ്യൽ മീഡിയ വഴി ഇരുപത് ലക്ഷത്തോളം രൂപ കിട്ടുകയും അത് എന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്

കൂടാതെ ഏകദേശം നാൽപ്പത് ലക്ഷം രൂപ മതിപ്പു വിലയുള്ള വീടും വസ്തുവും മരണപ്പെട്ട എന്റെ മാതിവിന്റെ പേരിലുണ്ട് .മാതാവിന്റെ മരണ ശേഷം മാതിവിന്റെ ബന്ധുക്കൾ എന്നോട് ഒരു ശത്രുവിനോടെന്ന പോലെയാണ് എന്നോട് പെരുമാറിക്കൊണ്ടിരിക്കുന്നത് . ഞാൻ മനസിലാക്കുന്നത് അവർ ആഗ്രഹിക്കുന്നത് വളരെ വേഗത്തിലുള്ള എന്റെ മരണമാണന്നാണ് . അതിനുള്ള പല ശ്രമങ്ങളും ഇതിനാലകം സംഭവിച്ചിട്ടുണ്ട് .മരണത്തെ ഭയന്ന് ഞാൽ എന്റെ വീട് ഉപേക്ഷിച്ച് കൊട്ടിയം എൻ എസ്സ് എസ്സ് കോളേജ് പരിസരത്തുള്ള ഒരു വീട് വാടകക്കെടുത്താണ് താമസിച്ചു വരുന്നത് .

ഇപ്പോൾ എന്റെ അമ്മൂമ്മ മറ്റു ബന്ധുക്കളോടൊപ്പം കൂടിക്കൊണ്ട് എന്നെ നിരന്തരം ഉപദ്ദ്രപിക്കുകയും എന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു . അതുപോലെ എന്റെ സർട്ടിഫിക്കറ്റ് 12 പവൻ സ്വർണ്ണാഭരണം എന്റെ തിരിച്ചറിയൽ കാർഡ് പിന്നെ എന്നെ ഭീഷണിപ്പെടുത്തി ബ്ലാങ്ക് പേപ്പറിൽ ഒപ്പിടീച്ചും വാങ്ങിയിട്ടിട്ടുണ്ട് സമയത്തിന് ഭക്ഷണമൊ മരുന്നൊ പോലും എനിക്ക് ലഭിക്കുന്നില്ല.അവർ എന്റെ ആധാർ കാർഡ് മാതാവിന്റെ മരണ സർട്ടിഫിക്കറ്റ് ബാങ്ക് പാസ്സ് ബുക്ക് റേഷൻ കാർഡ് മുതലായവ മാറ്റിവക്കുകയും എന്റെ മാതാവിന്റെ പ്രോവിഡന്റ് ഫണ്ട് പെൻഷൻ മുതലായവക്ക് അപേക്ഷ സമർപ്പിക്കാൻ സമ്മതിക്കാതെ എന്നെ നിരന്തരം ഭീഷണി പെടുത്തുകയും മറ്റുംചെയ്യുന്നു.മരണ ഭീതിയിലാണ് ഞാൻ ഓരൊ ദിവസവും കഴിയുന്നത് .ഞാൻ എങ്ങനെ മരിച്ചാലും(കൊന്നാലും)അതൊരു സ്വാഭാവിക മരണമെന്നെ പൊതുജനം കരുതുകയുള്ളുവെന്ന് പോലും ഇതിനാലകം അവർ പറഞ്ഞു കഴിഞ്ഞു.

ആകയാൽ എന്റെ സങ്കടത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കി സർക്കാരിന്റെ ഏതെങ്കിലും ഷെൽട്ടറിലൊ ഏതെങ്കിലും സന്നദ്ധ സംഘടനയിലെ സംരക്ഷണത്തിലൊ ആക്കാ മേൽ നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപെക്ഷിക്കുന്നു. എന്റെ ഈ സങ്കടത്തിന് പരിഹാരം കിട്ടാത്ത പക്ഷം ആത്മഹത്യ മാത്രമെ എന്റെ മുന്നിലുള്ളു. ജീവിക്കാനുള്ള കൊതി കൊണ്ടാണ് ഞാൻ ഈ സങ്കട ഹർജി സമർപ്പിക്കുന്നത് !

വിശ്വസ്തതയോടെ
അലാന തോമസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP