Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടിവിഎസിലെ ജീവനക്കാരനെ കെട്ടാൻ അനുവദിക്കില്ലെന്ന് വാശി പിടിച്ച് ട്രാവൽ ഏജൻസി നടത്തിപ്പുകാരനായ അച്ഛൻ; പണമില്ലാത്തതിന്റെ പേരിൽ പ്രണയത്തെ തള്ളി പറയാതെ മകളും; ആലോചന സജീവമായപ്പോൾ വീടുവിട്ടിറങ്ങി കാമുകനെ ജീവിത പങ്കാളിയാക്കി പിജി വിദ്യാർത്ഥിനി; പ്രതികാരം തലയ്ക്ക് പിടിച്ച് മരുമകനെ കുത്തി കൊല്ലാൻ അമ്മായി അച്ഛന്റെ വിഫല ശ്രമം; ഒളിവിൽ പോയ സോമസുന്ദരം കാട്ടിക്കൂട്ടിയത് കെവിന്റെ ജീവനെടുത്ത അതേ ക്രൂരത; കൊല്ലം അഞ്ചാലുംമൂട്ടിൽ പ്രതികാരം ജീവനെടുക്കാത്തത് ഭാഗ്യത്തിന്റെ കനിവിൽ

ടിവിഎസിലെ ജീവനക്കാരനെ കെട്ടാൻ അനുവദിക്കില്ലെന്ന് വാശി പിടിച്ച് ട്രാവൽ ഏജൻസി നടത്തിപ്പുകാരനായ അച്ഛൻ; പണമില്ലാത്തതിന്റെ പേരിൽ പ്രണയത്തെ തള്ളി പറയാതെ മകളും; ആലോചന സജീവമായപ്പോൾ വീടുവിട്ടിറങ്ങി കാമുകനെ ജീവിത പങ്കാളിയാക്കി പിജി വിദ്യാർത്ഥിനി; പ്രതികാരം തലയ്ക്ക് പിടിച്ച് മരുമകനെ കുത്തി കൊല്ലാൻ അമ്മായി അച്ഛന്റെ വിഫല ശ്രമം; ഒളിവിൽ പോയ സോമസുന്ദരം കാട്ടിക്കൂട്ടിയത് കെവിന്റെ ജീവനെടുത്ത അതേ ക്രൂരത; കൊല്ലം അഞ്ചാലുംമൂട്ടിൽ പ്രതികാരം ജീവനെടുക്കാത്തത് ഭാഗ്യത്തിന്റെ കനിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വീട്ടുകാരെ എതിർത്ത് പെൺകുട്ടി കാമുകന്റെ കൂടെ ഇറങ്ങിപ്പോയപ്പോൾ കാമുകന്റെ വീട്ടിൽ കയറി വെട്ടി പെൺകുട്ടിയുടെ അച്ഛന്റെ പ്രതികാരം. കൊല്ലം അഞ്ചാലുംമൂട്ടിലാണ് മകളുടെ ഭർത്താവിനെ പെൺകുട്ടിയുടെ അച്ഛൻ വീട്ടിൽ കയറി വെട്ടിയത്. കെവിന്റെ ദുരഭിമാനക്കൊല വേദനയോടെ ചർച്ച ചെയ്ത കേരളത്തിലാണ് ഇതിന് സമാനമായ സംഭവം.

ഈ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടിൽ നിന്നിറങ്ങി ബൈക്കിൽ കയറിയ പ്രണവ് ലാലിനെ സമീപത്ത് കാത്തുനിന്നു സോമസുന്ദരം വെട്ടുകയായിരുന്നു. ഓടി വീട്ടിനകത്തേക്ക് കയറിയപ്പോൾ അവിടെയിട്ടും പ്രണവിനെ സോമസുന്ദരം വെട്ടി. വെട്ടുന്നത് കണ്ടു അക്രമം തടയാൻ ശ്രമിച്ചപ്പോൾ പ്രണവിന്റെ മാതാവിനും പരിക്കേറ്റു. ഇവരുടെ വിരലിലാണ് വെട്ടേറ്റത്. അഞ്ചാലുംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് ഭാര്യാപിതാവ് സോമസുന്ദരം വീട്ടിൽ കയറി വെട്ടിയത്.

കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ നിന്നിറങ്ങിപ്പോയ പെൺകുട്ടി കാമുകൻ സോമസുന്ദരത്തിന്റെ കഴുത്തിൽ താലി കെട്ടിയിരുന്നു. ഇതിൽ പ്രകോപിതനായിട്ടാണ് സോമസുന്ദരം പ്രണവ് ലാലിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. കുത്തിയശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സോമസുന്ദരത്തിനെ പൊലീസ് തിരയുകയാണ്. വെട്ടിയ ശേഷം സ്വന്തം വീട്ടിൽ നിന്നും സോമസുന്ദരവും ഭാര്യയും മാറി നിൽക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയും പ്രണവ് ലാലും അടുപ്പത്തിലായിരുന്നു. പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ വിലക്കിയിരുന്നു. പെൺകുട്ടിയോട് പ്രണയത്തിൽ നിന്നും പിന്മാറാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ടിവി എസ് ഷോ റൂമിൽ ജീവനക്കാരനാണ് പ്രണവ്‌ലാൽ. പെൺകുട്ടി പിജിക്ക് പഠിക്കുകയുമാണ്.

പെൺകുട്ടിക്ക് വേറെ വിവാഹത്തിൽ താത്പര്യമില്ലായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറാനും ഒരുക്കവുമല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് പെൺകുട്ടി യുവാവിന്റെ കൂടെ ഇറങ്ങിപ്പോവുകയും വിവാഹം കഴിക്കുകയും ചെയ്തത്. ഇതിനെ തുടർന്ന് കടുത്ത നിരാശയിലായിരുന്നു സോമസുന്ദരവും കുടുംബവും. പെൺകുട്ടിയെ കൂടാതെ ഒരു സഹോദരനാണ് ഈ കുടുംബത്തിലുള്ളത്.

മദ്യപിച്ച് വന്നാണ് പ്രണവ് ലാലിനെ സോമസുന്ദരം ആക്രമിച്ചതെന്ന് അഞ്ചാലുംമൂട് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ബൈക്കിൽ പോകാൻ തുടങ്ങുമ്പോഴാണ് പ്രണവ് ലാലിന് കുത്തേറ്റത്. അതുകൊണ്ട് തന്നെ കുത്ത് അപകടകരമായില്ല. വീട്ടിൽ നിന്നുള്ള ആക്രമണത്തിനിടെ ഭർതൃമാതാവ് കൂടി ഓടിവന്നതിനാൽ സോമസുന്ദരത്തിനു പ്രണവിനെ ആക്രമിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

വധശ്രമത്തിനാണ് സോമസുന്ദരത്തിനെതിരെ പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സോമസുന്ദരവും ഭാര്യയുമെല്ലാം ഒളിവിൽ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP