Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയും സഭാ കേസും ഒരുപോലെയല്ലെന്ന് ഗീർവാണം അടിച്ച സഖാക്കളെ ആരെങ്കിലും കണ്ടോ ? ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടി ശബരിമലയിൽ ഫെമിനിസ്റ്റുകളെ കയറ്റിയ പിണറായി എന്തുകൊണ്ട് സഭാ തർക്കത്തിൽ സുപ്രീം കോടതി വിധിയോട് മുഖം തിരിച്ചു എന്ന ചോദ്യത്തിന് ഉത്തരം പറയുക; പിണറായി വിജയന്റെ നവോത്ഥാനത്തെ സുപ്രീം കോടതി കശക്കിയെറിയുമ്പോൾ..

ശബരിമലയും സഭാ കേസും ഒരുപോലെയല്ലെന്ന് ഗീർവാണം അടിച്ച സഖാക്കളെ ആരെങ്കിലും കണ്ടോ ? ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടി ശബരിമലയിൽ ഫെമിനിസ്റ്റുകളെ കയറ്റിയ പിണറായി എന്തുകൊണ്ട് സഭാ തർക്കത്തിൽ സുപ്രീം കോടതി വിധിയോട് മുഖം തിരിച്ചു എന്ന ചോദ്യത്തിന് ഉത്തരം പറയുക; പിണറായി വിജയന്റെ നവോത്ഥാനത്തെ സുപ്രീം കോടതി കശക്കിയെറിയുമ്പോൾ..

ഷാജി ജേക്കബ്‌

ഒടുവിൽ സുപ്രീം കോടതിയിൽ നിന്നും പിണറായി വിജയൻ സർക്കാരിന് വയറ് നിറച്ച് കിട്ടിയിരിക്കുന്നു. സുപ്രീം കോടതിയുടെ ജഡ്ജി പിണറായി വിജയൻ സർക്കാരിനോട് ചോദിച്ചത് ഞങ്ങൾ നിങ്ങളെ പിടിച്ച് ജയിലിൽ ഇടുമെന്നാണ്. ആരെ, സർക്കാരിനെ പ്രതിനിധീകരിക്കുന്ന ചീഫ് സെക്രട്ടറിയെ. നിങ്ങൾ എന്താണ് സർക്കാരെ നിയമത്തിന് അതീതമാണോ ? നിങ്ങൾക്കെന്താണ് സർക്കാരെ ഞങ്ങൾ പറയുന്നത് മനസിലാവുകയില്ലേ? ബിഹാറിൽ പണ്ടൊരു ചീഫ് സെക്രട്ടറിക്ക് പറ്റിയത് നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണോ ? അറിയാവുന്ന ആരെങ്കിലും സർക്കാരിനോട് പറഞ്ഞ് മനസിലാക്കി കൊടുക്കൂ. ഇങ്ങനെയാണ് കോടതി പറഞ്ഞത്. എന്താണ് കോടതിയുടെ പ്രശ്‌നം.

കേരളത്തിലെ രണ്ട് സഭകൾ തമ്മിലുള്ള തർക്കം സുപ്രീം കോടതിയിൽ എത്തുകയും അതിൽ അന്തിമ വിധി പ്രഖ്യാപിക്കുകയും ചെയ്തിട്ടും ആ വിധി നടപ്പിലാക്കാൻ കഴിയുന്നില്ല എന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഈ വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകിയതും തള്ളപ്പെട്ടു. ഇനിയൊരാളും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹർജിയും ഒരിടത്തും കൊടുക്കരുത് എന്ന് കോടതി ഉത്തരവിട്ടു. എന്നിട്ടും കേരളത്തിലെ പലയിടങ്ങളിലും മുൻസിഫ് കോടതി മുതൽ ഹൈക്കോടതി വരെ സഭാ തർക്കവുമായി ബന്ധപ്പെട്ട വ്യത്യസ്ഥ കേസുകൾ കുന്നു കൂടുന്നു. ഒടുവിൽ സഹികെട്ട് സുപ്രീം കോടതി പറയുന്നു ഞങ്ങൾ എന്ത് പറഞ്ഞുവോ അതാണ് നിയമം.

ഞങ്ങൾ എങ്ങനെ ചെയ്യാൻ പറഞ്ഞുവോ അതാണ് നിയമം. അത് ചെയ്യാൻ കഴിയാത്തതാരാണെങ്കിലും അവരെ ഞങ്ങൾ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരുമെന്ന്. സഭാ തർക്കത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഇവിടെ പരിശോധിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ട് എന്ന് ഞാൻ കരുതുന്നില്ല. യാക്കോബായക്കാരും ഓർത്തഡോക്‌സുകാരും ഇരട്ടപെറ്റ സഹോദരങ്ങളാണ്. ഒരേ ആരാധനാക്രനവും ഒരേ പാരമ്പര്യവും ഒരേ മേലധികാരികളുമൊക്കെയുള്ള സഭാ വിശ്വാസം. നിർഭാഗ്യവശാൽ സഭയിൽ ചെറിയ ഭിന്നിപ്പുണ്ടാവുകയും അവ രണ്ടായി തീരുകയും ചെയ്യുന്നു. യാക്കോബായക്കാർ അന്ത്യോക്യയുമായുള്ള ബന്ധം അതേപടി നിലനിർത്തിക്കൊണ്ട് ആഗോള സഭയുടെ ഭാഗമായി മുന്നേറിയപ്പോൾ ഓർത്തഡോക്‌സുകാർ പൗരസ്ത്യപാരമ്പര്യം സ്വീകരിച്ചുകൊണ്ട് കേരള സഭയായി മാറി.

അതിനപ്പുറത്തേക്ക് ഒരു വ്യത്യാസവും ഈ സഭകൾ തമ്മിലില്ല. പക്ഷേ ഭംഗിയായി കേസ് നടത്തിയത് ഓർത്തഡോക്‌സുകാരായിരുന്നു. യാക്കോബായക്കാർക്ക് അതിന് കഴിഞ്ഞില്ല. ഒടുവിൽ കേസിന്റെ വിജയം ഓർത്തഡോക്‌സുകാർക്ക് ലഭിച്ചു. രണ്ടു വിഭാഗവും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് ഭൂരിപക്ഷം വിശ്വാസികളുള്ള പള്ളികൾ രണ്ടു വിഭാഗവും വീതിച്ചെടുക്കുന്നതിന് പകരം കോടതിയെ സമീപിച്ചപ്പോൾ സംഭവിച്ചതാണ് ഇതൊക്കെ. അതുകൊണ്ട് തന്നെ യാക്കോബായക്കാർക്ക് മഹാഭൂരിപക്ഷമുള്ള പള്ളികളും ഓർത്തഡോക്‌സുകാർ വേണം എന്ന് പറഞ്ഞാൽ അതിന് നിയമത്തിന്റെ പിന്തുണയുണ്ട്. അവർ വർഷങ്ങളോളം കേസ് നടത്തി നേടിയ വിജയം ഒരു സുപ്രഭാതത്തിൽ വിട്ടുകൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞാൽ അവരെയെങ്ങനെ പഴിക്കാൻ സാധിക്കും.

ആ വിധി നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുന്നില്ല. സർക്കാർ പറയുന്നത് സാമൂഹിക പ്രത്യാഘാതം ഞങ്ങൾ പരിശോധിക്കും എന്നാണ്. ഉദാഹരണത്തിന് രണ്ട് പള്ളികളുടെ കണക്കെടുക്കുക. കോതമംഗലം ചെറിയ പള്ളിയും പിറവം പള്ളിയും. ഈ രണ്ട് പള്ളികളിലേയും 99 ശതമാനം വിശ്വാസികളും യാക്കോബായക്കാരാണ്. കേടതി വിധി അനുസരിച്ച് ഇത് രണ്ടും ഓർത്തഡോക്‌സുകാർക്ക് വിട്ടുകൊടുക്കണം. സാമൂഹിക പ്രത്യാഘാതമളന്നാൽ എങ്ങനെയിരിക്കും. ഒരു സർക്കാർ സാമൂഹിക പ്രത്യാഘാതം അളക്കാൻ ശ്രമിക്കുന്നതിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല. എന്നാൽ സുപ്രീം കോടതി ഒരു വിധി പറയുമ്പോൾ അത് രാജ്യത്തെ പരമോന്നത നീതിയായി മാറുമ്പോൾ അത് രാജ്യത്തെ നടപ്പിലാക്കേണ്ട നിയമമായി മാറുമ്പോൾ അതിൽ വിട്ടു വീഴ്‌ച്ച ചെയ്യണമെങ്കിൽ സർക്കാർ ചർച്ച നടത്തണം.

ഏത് ഭാഗത്തിനാണോ ഈ ചർച്ച കൊണ്ട് നഷ്ടമുണ്ടാകുന്നത് ആ ഭാഗത്തെ പറഞ്ഞ് മനസിലാക്കിക്കണം. എന്നാൽ ഇവിടെ സർക്കാർ ചെയ്തത് വർഷങ്ങളായി സിപിഎമ്മിനൊപ്പം ചേർന്ന് നിൽക്കുന്ന സഭയെന്ന നിലയിൽ യാക്കോബായ സഭയെ മാത്രം പരിഗണിക്കുന്നതാണ്. സുപ്രീം കോടതി വിധി നടപ്പിലാാക്കുക പ്രയാസമാണ് എന്ന് പ്രഖ്യാപിക്കുകയാണ്. ഏറെ വൈകിയ സാഹചര്യത്തിലാണെങ്കിൽ കൂടി ഏതെങ്കിലും തരത്തിൽ ചർച്ചകൾ നടത്തി വിട്ടുവീഴ്‌ച്ചയോടു കൂടി ഇത് നടപ്പിലാക്കാൻ കഴിഞ്ഞാൽ അതായിരിക്കും യേശുക്രിസ്തുവിന്റെ സാഹോദര്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP