Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫുൾജാർ സോഡയുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ; ഫുൾജാറിനെതിരെ നിലപാടെടുന്ന മുസ്ലിംമത പ്രഭാഷകരുടെ പ്രസംഗം ചൂണ്ടിക്കാട്ടി തങ്ങളെ ട്രോളി രാഷ്ട്രീയ എതിരാളികൾ; മുനവ്വറലി തങ്ങൾ ഫുൾജാർ സോഡ കുടിക്കുന്ന വീഡിയോക്ക് മതപ്രഭാഷകരുടെ പ്രസംഗ ഓഡിയോയും വെച്ചു വിമർശനവും ട്രോളുകളും; വൈറലായി ഫുൾജാർ വീഡിയോയും

ഫുൾജാർ സോഡയുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ; ഫുൾജാറിനെതിരെ നിലപാടെടുന്ന മുസ്ലിംമത പ്രഭാഷകരുടെ പ്രസംഗം ചൂണ്ടിക്കാട്ടി തങ്ങളെ ട്രോളി രാഷ്ട്രീയ എതിരാളികൾ; മുനവ്വറലി തങ്ങൾ ഫുൾജാർ സോഡ കുടിക്കുന്ന വീഡിയോക്ക് മതപ്രഭാഷകരുടെ പ്രസംഗ ഓഡിയോയും വെച്ചു വിമർശനവും ട്രോളുകളും; വൈറലായി ഫുൾജാർ വീഡിയോയും

ജംഷാദ് മലപ്പുറം

മലപ്പുറം: അടുത്തിടെ വൈറലായ ഫുൾജാർ സോഡ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കുടിച്ചു, ഇതിന്റെ വീഡിയോയുംഎടുത്തു. എന്നാൽ ഇതിലെന്താ ഇത്ര അത്ഭുതപ്പെടാനെന്നു ചിന്തിക്കാൻ വരട്ടെ, മുസ്ലിംമത പ്രഭാഷകരെല്ലാം ഫുൾജാർസോഡയെ നഖശിഖാന്തം എതിർക്കുമ്പോളാണ് പാണക്കാട് കൊടപ്പനക്കൽ തറവാട്ടുകാരനും, മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻകൂടിയായ മുനവ്വറലി തങ്ങൾ ഫുൾജാർ സോഡ കുടിച്ചതും, ഇതിന് പുറമെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപിച്ചതും.മുസ്ലിംലീഗിനൊപ്പം നിൽക്കുന്ന ഇ.കെ വിഭാഗം മതപണ്ഡിതരാണ് ഫുൾജാർ സോഡക്കെതിരെ ശക്തമായ നിലപാടെടുത്തതെന്നതിനാൽ തന്നെ മുനവ്വറലി തങ്ങൾ ഫുൾജാർ സോഡ കഴിക്കുന്ന വീഡിയോക്ക് ഇവരുടെ പ്രസംഗ ഓഡിയോ നൽകിയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഫുൾജാർ സോഡിയിലെ പുകുതിയോളം വെള്ളം പുറത്തുപോകുന്നതിനെതിരെയും, മാന്യമായി വെള്ളം കുടിക്കേണ്ട മനുഷ്യൽ മൃഗങ്ങൾ കുടിക്കുന്നതുപോലെയാണ് കുടിക്കുന്നതെന്നും പറയുന്ന മതപ്രഭാഷകന്റെ പ്രസംഗമാണ് മുനവ്വറലി തങ്ങളുടെ ഫുൾജാർ സോഡ കുടിക്കുന്ന വീഡിയോക്കൊപ്പം ട്രോളർമാർ നൽകിയ ശബ്ദം. എന്നാൽ മുനവ്വറലി തങ്ങൾ ഫുൾജാർ സോഡ കുടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പോകാതിരിക്കാൻ ക്ലാസിന് താഴെ ഒരു സ്റ്റീൽ പാത്രംവച്ചാണ് ചെറിയ ഗ്ളാസ് വലിയ ഗ്ളാസിലേക്കിടുന്നത്. തങ്ങൾ കുറിച്ചുമാത്രമാണ് കുടിചൊള്ളു, ബാക്കി കൂടെയുണ്ടായിരുന്ന യൂത്ത്ലീഗ് നേതാവാണ് കഴിച്ചത്. ഇതെല്ലാം വീഡിയോയിൽ വ്യക്തമാണ്. തങ്ങളോടൊപ്പം യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും ഉണ്ടായിരുന്നു. ഇതും വീഡിയോയിൽ കാണുന്നത്. എന്നാൽ രാഷ്ട്രീയമായി ഇത് ലീഗിനെതിരേയും, പാണക്കാട് തങ്ങൾ കുടുംബത്തിനെതിരേയും ഉപയോഗിക്കാനാണ് രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുന്നത്.

മാസംമുമ്പാണ് നാട്ടിലെങ്ങും ഫുൾജാർ സോഡ തരംഗമായത്. ഫേസ്‌ബുക്കിലും വാട്ട്സ്ആപ്പിലും ടിക്ക്ടോക്കിലും എന്നു തുടങ്ങി എവിടെയും ഫുൾജാർ സോഡ കുടിക്കുന്നതും ഉണ്ടാക്കുന്നതുമായ വീഡിയോകളാണ് ഈമാസയത്ത് വൈറലായി കൊണ്ടിരുന്നത്. ഇത്തരം വീഡിയോകൾ കാണുന്നവർക്കും ഒരു തവണയെങ്കിലും എന്താണീ സാധനം എന്ന് പരീക്ഷിക്കാൻ തോന്നുന്നതും സ്വാഭാവികം. എന്നാൽ ഫുൾജാർ സോഡ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധരായ ഡോക്ടർമാരുടെ അഭിപ്രായം. പലരും ഇത്തരം അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ തന്നെ ജനങ്ങളിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്.

വിപണിയിലെ താരമായിരുന്ന കുലുക്കി സർബത്തിനെ വരെ മറികടന്നാണ് ഫുൾജാർ വിപണി കീഴടക്കിയിരിക്കുന്നത്. 30 രൂപ മുതൽ 40 രൂപ വരെ ഡിമാൻഡ് അനുസരിച്ച് വില ഈടാക്കുന്ന കച്ചവടക്കാരുമുണ്ട്. ഫുൾജാർ എല്ലാത്തരത്തിലും അനാരോഗ്യകരമായ ഒരു പാനീയമാണെന്നാണ് ഡോ. ഷിംന അസീസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നത്. കാർബൺ ഡയോക്‌സൈഡ് വാതകം അടങ്ങിയ സോഡയും എരിവും ചേർന്ന ഈ മിശ്രിതം ശരീരത്തിന് ദോഷകരമാണെന്നാണ് ഡോക്ടർ തന്റെ കുറിപ്പിൽ വ്യക്തിമാക്കിയിരിക്കുന്നത്.

ഫുൾജാർ സോഡയേക്കാൾ എന്തുകൊണ്ടും നല്ലത് വെറും നാരാങ്ങാ വെള്ളമാണെന്ന അഭിപ്രായക്കാരുമുണ്ട്. ഫുൾ ജാർ കുടിക്കാൻ വഴിയോര കടയിൽ ആളു കൂടിയതോടെ ട്രാഫിക് ജാം വരെയുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത്രയ്ക്ക് ഡിമാൻഡാണ് വഴിയോരങ്ങളിലെ ഫുൾ ജാറിന്. എന്നാൽ വൃത്തിഹീനമായ ചുറ്റുപാടുകളിലുണ്ടാക്കുന്ന ഇത്തരം പാനീയങ്ങൾ തീർത്തും അനാരോഗ്യകരമാണ്. മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വ്യാപകമാകാനും ഇത് കാരണമാകും. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളുണ്ടായാലും ചെറുപ്പക്കാർക്കിടയിലെ ട്രെൻഡ് ഫുൾജാർ തന്നെയാണ്. സോഷ്യൽ മീഡിയകളാണ് ഇത്തരം കച്ചവടങ്ങളെ കൊഴുപ്പിക്കുന്നതും വൈറലാക്കുന്നതും. അതുകൊണ്ട് ഫുൾ ജാർ കുടിക്കണമെന്ന് അത്രയ്ക്ക് മോഹമുള്ളവർ വീട്ടിൽ തന്നെ സംഗതി പരീക്ഷിക്കുന്നതാകും കൂടുതൽ നല്ലത്.

അതേ സമയം തരംഗമായ ഫൂൾജാറിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തയതും കേരളത്തിലെ യുവാക്കൾതന്നെയാണ്. ഫുൾജാർ സോഡയുമായെത്തിയ യുവാക്കൾ സുഹൃത്തിന്റെ ചികിത്സക്ക് സ്വരൂപിച്ചത് ഒരു ലക്ഷം രൂപ സ്വരൂപിച്ചത് മലപ്പുറം ചങ്ങരംകുളത്താണ്, ചങ്ങരംകുളത്തെ ഒരു കൂട്ടം യുവാക്കൾ ചേർന്നാണ് ഇരുവൃക്കകളും തകരാറിലായി ചികിത്സ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശി മൻസൂർ എന്ന യുവാവിനെ സഹായിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ വൈറലായ ഫുൾജാർ സോഡ ചങ്ങരംകുളത്ത് എത്തിച്ചത്. നാലു ദിവസത്തെ കച്ചവടത്തിന്റെ ലാഭവിഹിതമായി ലഭിച്ച മുഴുവൻ തുകയും ചേർന്നപ്പോൾ യുവാക്കൾ സ്വരൂപിച്ചത് ഒരു ലക്ഷം രൂപയാണ്. പെരുന്നാൾ ദിനത്തിൽ ചികിത്സാ സഹായ സമിതി കൺവീനർ കൂടിയായ ഗ്രാമ പഞ്ചായത്ത് അംഗം കെ എം ഹാരിസിന് ചങ്ങരംകുളത്ത് നടന്ന ചടങ്ങിൽ സംഘാടകർ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

സാദിഖ് നെച്ചിക്കൽ, മൻസൂർ മാട്ടം, അനീഷ് ചേലകടവ്, അഡ്വ. നിയാസ് മുഹമ്മദ്, റഹീം മാട്ടം, ഷംസീർ കളാച്ചാൽ, ശർഫുദ്ധീൻ, സഫർ നെച്ചിക്കൽ, റഫീഖ് തങ്ങൾ, സബാഹ് മുതുകാട്, അഷറഫ് പള്ളിക്കര, ഹുറൈർ കൊടക്കാട്ട്, സലീം ചങ്ങരംകുളം, മിർഷാദ്, സാബു രാജ്, ജസീൽ കിഴിഞ്ഞാലിൽ, റൗഫ് പള്ളിക്കര, ജംഷി മാട്ടം എന്നിവർ അടങ്ങുന്ന സുഹൃത്തുക്കൾ ആണ് ഈ വ്യത്യസ്തമായ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP