Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വദേശി പാർപ്പിട മേഖലകളിൽ നിന്നും വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കൽ തുടങ്ങി; ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കർശന പരിശോധന; പാർപ്പിടമേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാർ ജാഗ്രതേ

സ്വദേശി പാർപ്പിട മേഖലകളിൽ നിന്നും വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കൽ തുടങ്ങി; ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കർശന പരിശോധന; പാർപ്പിടമേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാർ ജാഗ്രതേ

പാർപ്പിടമേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാർ പിടികൂടാൻ മുനിസിപ്പിലാറ്റി കർശന നടപടി തുടങ്ങി. താമസ കേന്ദ്രങ്ങളിൽ വിദേശി ബാച്ചിലർമാർ ഉണ്ടെങ്കിൽ 139 എന്ന ഹോട്ട്ലൈൻ നമ്പറിലോ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെയോ നോരിട്ടോ അറിയിക്കണമെന്ന് അധികൃതർ അറിയിപ്പ് നല്കി.

ആദ്യഘട്ടമെന്ന നിലയിൽ പ്രത്യേക കാമ്പയിൽ ആരംഭിച്ചു.മാതൃകാ താമസകേന്ദ്രങ്ങളിൽ ബോധവത്കരണബോർഡുകൾ സ്ഥാപിച്ചു. പാർപ്പിടങ്ങളിൽ വിദേശി ബാച്ചിലർമാരെ താമസിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ജൂലൈ ഒന്ന് മുതൽ ആരംഭിച്ച വ്യാപകമായ പരിശോധന കാമ്പയിന്റെ മുന്നോടിയായാണ് ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചത്. വിവിധ പ്രദേശങ്ങളിലായി 124 പരസ്യ ബോർഡുകളാണ് മുൻസിപ്പാലിറ്റി കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പരിശോധനക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മുഴുവനായി പരിശോധന നടത്തുമെന്നും നിയമം ലംഘിച്ച് സ്വദേശി താമസ കേന്ദ്രങ്ങളിൽ താമസിക്കുന്ന മുഴുവൻ വിദേശി ബാച്ചിലർമാരെയും ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ദിവസങ്ങളിൽ വ്യാപകമായ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടകും. എല്ലാ ഗവർണറേറ്റുകളിലേക്കും മുനിസിപ്പാലിറ്റി പ്രചാരണ ബോർഡുകൾ എത്തിച്ചിട്ടുണ്ട്. ബാച്ചിലർമാരോട് ഒഴിയാനാവശ്യപ്പെട്ടും താമസക്കാരോട് ഇതുസംബന്ധിച്ച വിവരങ്ങളും പരാതികളും അറിയിക്കാനാവശ്യപ്പെട്ടുമാണ് പരസ്യങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP