Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെറുവിന്റെ 'മൂന്നടി'യിൽ വീണ് ചിലി! കോപ്പ ഫൈനലിൽ ബ്രസീലിനെ നേരിടാൻ പെറുവെത്തുന്നത് നിലവിലെ ചമ്പ്യന്മാരെ നിലംപരിശാക്കി; 1975ന് ശേഷം കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത് മൂന്നു ഗോൾ വിജയത്തിൽ; ലൂസേഴ്‌സ് ഫൈനലിൽ അർജന്റീന ചിലി പോരാട്ടം

പെറുവിന്റെ 'മൂന്നടി'യിൽ വീണ് ചിലി! കോപ്പ ഫൈനലിൽ ബ്രസീലിനെ നേരിടാൻ പെറുവെത്തുന്നത് നിലവിലെ ചമ്പ്യന്മാരെ നിലംപരിശാക്കി; 1975ന് ശേഷം കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത് മൂന്നു ഗോൾ വിജയത്തിൽ; ലൂസേഴ്‌സ് ഫൈനലിൽ അർജന്റീന ചിലി പോരാട്ടം

മറുനാടൻ ഡെസ്‌ക്‌

കോപ്പ അമേരിക്കയിൽ അട്ടിമറിയിൽ വീണ് ചിലി. നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തകർത്ത് പെറു ഫൈനലിൽ പ്രവേശിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു. പെറുവിന്റെ തകർപ്പൻ വിജയം ടീമിന് നേടിക്കൊടുത്തത് 1975നു ശേഷം ആദ്യമായി കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനൽ പ്രവേശനം.

എഡിസൺ ഫ്ലോറിസ്, യോഷിമർ യോടുൻ, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റിൽ എഡിസൺ ഫ്ലോറിസാണ് ആദ്യം ഗോൾ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റിൽ യോഷിമർ യോടുൻ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ പൗലോ ഗെറേറോ മൂന്നാം ഗോൾ നേടി.

അതിനിടെ ഒരു ഗോൾ മടക്കാൻ പെനൽറ്റി കിക്കിലൂടെ ചിലിക്ക് അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ പിടികൂടി. മത്സരത്തിലുടനീളം പെറു ഗോൾ കീപ്പറുടെ സേവുകളും ടീമിന്റെ രക്ഷക്കെത്തി. ജയത്തോടെ ബ്രസീൽ-പെറു തമ്മിലായി ഫൈനൽ പോരാട്ടം. എട്ടാം തിയതിയാണ് ബ്രസീൽ-പെറു ഫൈനൽ. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ അർജന്റീനയും ചിലിയും ഏറ്റുമുട്ടും.

ഉറുഗ്വെയെ പരാജയപ്പെടുത്തിയായിരുന്നു പെറു സെമിയിലെത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 5- 4നാണ് പെറു ഉറുഗ്വേയെ കീഴടക്കിയത്. ഇരുപകുതിയും ഗോൾരഹിത സമനിലയായതോടെയാണ് മൽസരം പെനാറ്റിയിലേക്കു മാറിയത്. സൂപ്പർ താരം ലൂയിസ് സുവരാസ് എടുത്ത കിക്ക് പെറു ഗോൾകീപ്പർ ഗല്ലെസെ സേവ് ചെയ്യുകയായിരുന്നു. പെനാറ്റിൽ കിക്ക് പാഴാക്കിയ സുവാരസ്, നിറക്കണ്ണുകളോടെയാണ് സ്റ്റേഡിയം വിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP