Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ പ്രഥമ വനിതാ പൈലറ്റിന് പിന്നാലെ ഫയർ ഫൈറ്റിങ് യൂണിറ്റിലും അതിർത്തി ചെക് പോസ്റ്റുകളിലെ എമിഗ്രേഷൻ കൗണ്ടറുകളിലും വനിതകൾക്ക് നിയമനം; 35 വർഷമായി തുടരുന്ന സിനിമാ നിരോധനവും പിൻവലിച്ചു; സ്ത്രീകൾക്ക് ഫുട്ബോൾ മൽസരങ്ങളിലും പങ്കെടുക്കാം; മൂന്നുമാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിച്ചത് അയ്യായിരം സ്വദേശി യുവതികൾ; സൗദിയിൽ പർദ്ദയ്ക്കുള്ളിൽ ജീവിതം ഒതുക്കിയ വനിതകൾക്ക് ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ നാളുകൾ

രാജ്യത്തെ പ്രഥമ വനിതാ പൈലറ്റിന് പിന്നാലെ ഫയർ ഫൈറ്റിങ് യൂണിറ്റിലും അതിർത്തി ചെക് പോസ്റ്റുകളിലെ എമിഗ്രേഷൻ കൗണ്ടറുകളിലും വനിതകൾക്ക് നിയമനം; 35 വർഷമായി തുടരുന്ന സിനിമാ നിരോധനവും പിൻവലിച്ചു; സ്ത്രീകൾക്ക് ഫുട്ബോൾ മൽസരങ്ങളിലും പങ്കെടുക്കാം; മൂന്നുമാസത്തിനുള്ളിൽ  ജോലിയിൽ പ്രവേശിച്ചത് അയ്യായിരം സ്വദേശി യുവതികൾ; സൗദിയിൽ പർദ്ദയ്ക്കുള്ളിൽ ജീവിതം ഒതുക്കിയ വനിതകൾക്ക് ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ നാളുകൾ

മറുനാടൻ ഡെസ്‌ക്‌

റിയാദ്:'കറുത്ത തുണിക്കുള്ളിൽ മറച്ചു വെക്കേണ്ടതു പെണ്ണിന്റെ വിശുദ്ധിയാണ് സ്വപ്നങ്ങളെയല്ല!' എന്ന് തെളിയിക്കുന്ന തരത്തിലുള്ള നീക്കങ്ങളും നടപടികളുമാണ് സൗദിയിലെ പുതിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. സൗദിയെ പുരോഗതിയുടെ പാതയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ വിഷൻ 2030 പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ നടപടികൾ സൗദി ഭരണകൂടം കൈക്കൊണ്ടത്.ഇതോടെ സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്നു എന്ന പേരുദോഷവും തുടച്ച്‌നീക്കുകയാണ് രാജ്യം.

സൗദി അറേബ്യയിൽ കഴിഞ്ഞ മൂന്നു വർഷമായി നടപ്പിലാക്കിവരുന്ന സ്ത്രീശാക്തീകരണ പദ്ധതികൾ വിജയകരമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.സ്വദേശികളായ വനിതകളെ തൊഴിൽ മേഖലയിലേക്ക് ആകർഷിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ഇവയിലേറെയും. കഴിഞ്ഞ രണ്ട് വർഷത്തെക്കാളും തൊഴിൽ നേടിയ വനിതകളുടെ എണ്ണം ഈ വർഷം വർധിച്ചിട്ടുണ്ടെന്നാണ് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ആഭ്യന്തര വിമാന സർവീസ് നടത്തുന്ന നെസ്മ എയർലൈൻസിൽ രാജ്യത്തെ പ്രഥമ വനിതാ പൈലറ്റിന് ഈ വർഷം നിയമനം ലഭിച്ചിരുന്നു. ഇതിനു പുറമെ അരാംകോയിലെ ഫയർ ഫൈറ്റിങ് യൂനിറ്റിലും അതിർത്തി ചെക് പോസ്റ്റുകളിലെ എമിഗ്രേഷൻ കൗണ്ടറുകളിലും വനിതകൾ ജോലി നേടി.നേരത്തേ സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിരോധനം അദ്ദേഹം എടുത്തുകളഞ്ഞിരുന്നു. സർക്കാറിന്റെ ചരിത്രപരമായ ഈ തീരുമാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വാഹന നിർമ്മാതാക്കളായ ഓഡി കഴിഞ്ഞ വർഷം ജൂൺ 24 ന് പുറത്തിറക്കിയ പരസ്യചിത്രം വളരെയധികം ജനശ്രദ്ധ നേടിയതാണ്. അന്നേ ദിവസം തന്നെയാണ് വനിതകൾക്ക് വാഹനം ഓടിക്കാൻ സ്വാതന്ത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സൗദി ഭരണകുടം പുറത്തിറക്കിയതും.35 വർഷമായി തുടരുന്ന സിനിമാ നിരോധനവും അദ്ദേഹം പിൻവലിക്കുകയുണ്ടായി. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമായി അവർക്ക് ഫുട്‌ബോൾ ഉൾപ്പെടെയുള്ള കായിക-വിനോദപരിപാടികളിൽ പുരുഷന്മാർക്കൊപ്പം പങ്കെടുക്കാനും സൗദി കിരീടാവകാശി അധികാരം നൽകിയിരുന്നു.

ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതോടെ സെയിൽസ് റെപ്രസന്റേറ്റീവ് ജോലികൾ ചെയ്യാനുള്ള നിരവധി അവസരങ്ങളാണ് വനിതകളെ തേടിയെത്തിയത്.സൗദി അറേബ്യൻ തൊഴിൽ വകുപ്പ് സഹമന്ത്രിയായി ഡോ.തമാദർ ബിൻ യൂസഫ് അൽ റമ്മയെ നിയമിച്ചതും സമൂഹത്തിന് രാജ്യത്തിനോടുള്ള മുഖ ചിത്രം തന്നെയാണ് മാറ്റിയത്.ഇതാദ്യമായാരുന്നു ഇത്തരത്തിൽ ഒരു മന്ത്രി പദവിയിൽ സൗദിയിൽ ഒരു വനിത വരുന്നത്.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ അയ്യായിരം സ്വദേശി യുവതികളാണ് ജോലിയിൽ പ്രവേശിച്ചതെന്നു ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.രാജ്യത്ത് ആകെ 5.96 ലക്ഷം വനിതകളാണ് ജോലി ചെയ്യുന്നത്. ഇതിൽ 4.79 ലക്ഷം സർക്കാർ മേഖലയിലും ബാക്കിയുള്ളവർ സ്വകാര്യ സ്ഥാപനങ്ങളിലുമാണ് ജോലി ചെയ്യുന്നത്.സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് വായ്പയും ഇപ്പോൾ രാജ്യം അനുവദിക്കുന്നുണ്ട്. ഇതെല്ലാം ഫലം ചെയ്യുന്നുണ്ടെന്നാണ് തൊഴിൽ സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

പർദ്ദയ്ക്കുള്ളിൽ ജീവിതം ഒതുക്കിയ സൗദി വനിതകൾക്ക് ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ നാളുകളാണ്.വനിത അവകാശ പ്രവർത്തകരുടെ ദീർഘകാലത്തെ പോരാട്ടത്തിന്റെ ഫലമായിട്ടാണ് സൗദി ഭരണകൂടത്തിന്റെ ചരിത്രപരമായ ഇത്തരം തീരുമാനങ്ങൾ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP