Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽഖോബാർ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ച സാദിഖിന് കണ്ണീരോടെ വിടചൊല്ലി ദമാമിലെ കായിക പ്രേമികളും നാട്ടുകാരും; ജനാസ നിസ്‌കാരത്തിലും ശേഷം തുഖ്ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ഡിഫയുടെ ഭാരവാഹികളും വിവിധ ക്ലബ് മാനേജ്മെന്റ് പ്രതിനിധികളും കളിക്കാരും സാദിഖിന് അന്ത്യാഞ്ജലി അർപ്പിച്ചു; ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ കരുത്തന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ സഹകളിക്കാർ

അൽഖോബാർ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ച സാദിഖിന് കണ്ണീരോടെ വിടചൊല്ലി ദമാമിലെ കായിക പ്രേമികളും നാട്ടുകാരും; ജനാസ നിസ്‌കാരത്തിലും ശേഷം തുഖ്ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ഡിഫയുടെ ഭാരവാഹികളും വിവിധ ക്ലബ് മാനേജ്മെന്റ് പ്രതിനിധികളും കളിക്കാരും സാദിഖിന് അന്ത്യാഞ്ജലി അർപ്പിച്ചു; ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ കരുത്തന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ സഹകളിക്കാർ

മറുനാടൻ ഡെസ്‌ക്‌

അൽഖോബാർ; കഴിഞ്ഞ വ്യാഴാഴ്‌ച്ച അൽ ഖോബാറിലെ തുഖ്ബയിൽ ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങാൻ നിൽക്കവെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണായിരുന്നു സാദിഖിന്റെ അപ്രതീക്ഷിത മരണം. ഖോബാറിലെ പ്രമുഖ ക്ലബ്ബായ ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ കരുത്തനായ കളിക്കാരനായിരുന്ന സാദിഖിന്റ വിയോഗം ഇപ്പോഴും ക്ലബ് അംഗങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആറുമാസം മുമ്പാണ് ക്ലബ്ബിലെത്തുന്നത്. പതിവ് പോലെ വാരാന്ത്യങ്ങളിലെ പ്രാക്ടീസ് കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

നിലമ്പൂർ കാളികാവ് പതിനൊന്നാം മൈലിൽ അരിമണൽ നീലേങ്കോടൻ സാദിഖിന് (29) ദമാമിലെ കായിക പ്രേമികളും നാട്ടുകാരും കണ്ണീരോടെ വിട നൽകി. അൽ ഖോബാർ ഇസ്‌കാനിലെ കിങ് ഫഹദ് മസ്ജിദിൽ നടന്ന ജനാസ നിസ്‌കാരത്തിലും ശേഷം തുഖ്ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ (ഡിഫ) ഭാരവാഹികളും വിവിധ ക്ലബ് മാനേജ്മെന്റ് പ്രതിനിധികളും കളിക്കാരും ഒപ്പം ദമാമിലെ സാമൂഹിക സാംസ്‌കാരിക -കായിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

കുറഞ്ഞ കാലം കൊണ്ട് സഹപ്രവർത്തകരുടെ പ്രീതിയും സ്‌നേഹവും സാദിഖ് നേടിയെടുത്തിരുന്നുവെന്ന് ക്ലബ് ഭാരവാഹികളായ ജാബിർ ഷൗക്കത്തും ഫതീനും പറഞ്ഞു. സാദിഖിനെ അനുസ്മരിച്ച് ഡിഫ ഇന്ന് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ അനുശോചന ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡിഫ ആക്ടിങ് പ്രസിഡന്റ് മൻസൂർ മങ്കടയും ജനറൽ സെക്രട്ടറി ലിയാക്കത്തും പറഞ്ഞു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസ് വക്കമാണ് നിയമ നടപടികൾക്ക് നേതൃത്വം നൽകിയത്. ജാഫർ കൊണ്ടോട്ടിയും സഹായത്തിനുണ്ടായി.

കിങ് ഫഹദ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹം ഇശാ നമസ്‌ക്കാരത്തിന് മുമ്പായി ഇസ്‌ക്കാൻ പള്ളിയിലെത്തിച്ചു. നിർധന കുടുബത്തിന് ആശ്വാസമായി എട്ട് വർഷം മുമ്പാണ് സാദിഖ് സൗദിയിലെത്തിയത്. നീലേങ്കോടൻ കുഞ്ഞിമുഹമ്മദിന്റെയും ജമീലയുടേയും മകനായ സാദിഖ് അവിവാഹിതനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP