Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹിരാകാശ വിപണിയിൽ അമേരിക്കയുടെ നാസയോട് മത്സരിക്കാൻ ഒരുങ്ങി ഇന്ത്യ; ബഹിരാകാശ നേട്ടങ്ങൾ നേട്ടങ്ങൾ വിറ്റുകാശാക്കാൻ പദ്ധതി; ഐഎസ്ആർഒ വാണിജ്യവത്കരണത്തിന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് രൂപീകരിക്കും; രാജ്യത്ത് കൂടുതൽ വിദേശ നിക്ഷേപം എത്തിക്കാൻ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും; വൈദ്യുതി വിതരണത്തിന് എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കും; നിർമ്മലയുടെ ബജറ്റിലെ പുതിയ പദ്ധതികൾ ഇങ്ങനെ

ബഹിരാകാശ വിപണിയിൽ അമേരിക്കയുടെ നാസയോട് മത്സരിക്കാൻ ഒരുങ്ങി ഇന്ത്യ; ബഹിരാകാശ നേട്ടങ്ങൾ നേട്ടങ്ങൾ വിറ്റുകാശാക്കാൻ പദ്ധതി; ഐഎസ്ആർഒ വാണിജ്യവത്കരണത്തിന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് രൂപീകരിക്കും; രാജ്യത്ത് കൂടുതൽ വിദേശ നിക്ഷേപം എത്തിക്കാൻ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും; വൈദ്യുതി വിതരണത്തിന് എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കും; നിർമ്മലയുടെ ബജറ്റിലെ പുതിയ പദ്ധതികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് പുതിയ വിപണന സാധ്യത തേടി ഇന്ത്യ രംഗത്തെത്തി. ഇക്കാര്യത്തിൽ അമേരിക്കയുടെ നാസയോട് കിടപിടിക്കാനുള്ള പദ്ധതികാണ് ഇന്ത്യ ആസൂത്രണം ചെയ്യുന്നത്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് നിർമലയുടെ ബജറ്റിലെ പ്രഖ്യാപനവും. ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ വാണിജ്യവത്കരിക്കാൻ കമ്പനി രൂപവത്കരിക്കുമെന്ന് കേന്ദ്ര സർക്കാർ. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഇന്ത്യക്ക് ഉണ്ടാക്കും.

രാജ്യത്ത് കൂടുതൽ നിക്ഷേപം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള നിക്ഷേപസംഗമം സംഘടിപ്പിക്കും, ആഗോളവ്യാപാരികളും, വ്യവസായ ഗ്രൂപ്പുകളും, ഡിജിറ്റൽ കമ്പനികളും സംഗമത്തിനെത്തും. എല്ലാ വർഷവും ആഗോളനിക്ഷേപം സംഘടിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു വൈദ്യുതി ഗ്രിഡ് കൊണ്ടുവരും. വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയിൽ, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും. ഭാരത് മാല, സാഗർമാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

അതേസമയം ബജറ്റിലെ ബഹിരാകാശ രംഗത്തേക്ക് ഇന്ത്യ ഉറ്റുനോക്കുന്നത് വാണിജ്യസാധ്യത മുന്നിൽ കണ്ടു തന്നെയാണ് ഇക്കാര്യത്തിൽ അമേരിക്കയുടെ നാസയോടാകും ഇന്ത്യക്ക് കിടപിടിക്കേണ്ടി വരിക. ഒരു വിക്ഷേപണത്തിൽ 83 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് അടുത്ത് ഇന്ത്യ റെക്കോർഡിട്ടിരുന്നു. പിഎസ്എൽവി ഉപയോഗിച്ചാണ് വിക്ഷേപണം. കഴിഞ്ഞ വർഷം 20 ഉപഗ്രങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓർബിറ്റിൽ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിലും ഐഎസ്ആർഒ വിജയിച്ചിരുന്നു.

നിലവിൽ ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സ് ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ നിർമ്മാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിർമ്മാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആൻട്രിക്‌സിന്റെ നേതൃത്വത്തിലാണ്. അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്‌സ് രാജ്യത്തിനു നാലുകാശുണ്ടാക്കിക്കൊടുക്കുന്നു.

ഈ രംഗത്ത് കൂടുതൽ ചുവടുറപ്പിക്കാനാണ് ഇന്ത്യ നീങ്ങുന്നത്. ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് വന്നുക്കൊണ്ടിരിക്കുന്നത്. 2015 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 205 ശതമാനം അധികവരുമാനമാണ് തൊട്ടടുത്തച വർഷം ഐഎസ്ആർഒ നേടിയിരുന്നു.

1999 മെയ് 26ന് കൊറിയയുടെ KITSAT-3 ജർമനിയുടെ DLR-TUBSAT എന്നിവയാണ് ഐഎസ്ആർഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. നമ്മുടെ ഓഷ്യൻസാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എൽവി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടർന്നിങ്ങോട്ട് നിരവധി രാജ്യങ്ങളുടെ ഉപഗ്രങ്ങൾ ഭ്രമണപഥത്തിൽ എത്േതിക്കാൻ ഐഎസആർഒക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ട്, അമേരിക്ക, അർജീരിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഇന്തൊനേഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ലക്‌സംബർഗ്, നെതർലൻഡ്, കൊറിയ, സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എൽവി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP