Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹനത്തിന്റെ വേഗത അൽപ്പം കുറച്ചോളു പെട്രോളും ഡീസലും പൊള്ളും; സിഗററ്റിന് വലിയ വില കൊടുക്കേണ്ടി വരും; സ്ത്രീജനങ്ങൾക്ക് സ്വർണ സമ്മാനം നൽകാൻ അൽപ്പം പാടുപെടണം; ഈ പണത്തിന് കാവൽ പറ്റില്ല സിസിടിവിക്ക്; ഷോക്കടിക്കുമെന്ന് പേടിക്കേണ്ട വൈദ്യുതി ഉപകരണങ്ങൾ ധൈര്യമായി വാങ്ങിക്കോളു; ബജറ്റിൽ വില കൂടുന്നതും കുറയുന്നതും ഏതൊക്കെ?

വാഹനത്തിന്റെ വേഗത അൽപ്പം കുറച്ചോളു പെട്രോളും ഡീസലും പൊള്ളും; സിഗററ്റിന് വലിയ വില കൊടുക്കേണ്ടി വരും; സ്ത്രീജനങ്ങൾക്ക് സ്വർണ സമ്മാനം നൽകാൻ അൽപ്പം പാടുപെടണം; ഈ പണത്തിന് കാവൽ പറ്റില്ല സിസിടിവിക്ക്; ഷോക്കടിക്കുമെന്ന് പേടിക്കേണ്ട വൈദ്യുതി ഉപകരണങ്ങൾ ധൈര്യമായി വാങ്ങിക്കോളു; ബജറ്റിൽ വില കൂടുന്നതും കുറയുന്നതും ഏതൊക്കെ?

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ചു. നടപ്പുസാമ്പത്തിക വർഷത്തിലേക്കായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണിത്. ആദ്യ ബജറ്റ് ഫെബ്രുവരിയിൽ ഒന്നാം മോദി സർക്കാരിന്റെ അവസാന കാലത്ത് പീയൂഷ് ഗോയൽ ആണ് അവതരിപ്പിച്ചത്. തുടർന്ന് പൊതുതെരഞ്ഞെടുപ്പ് വരികയും പുതിയ സർക്കാർ അധികാരത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ബജറ്റ് സഭയിൽ അവതരിപ്പിക്കുന്നത്.

കന്നി ബജറ്റിൽ വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്ന ബജറ്റിൽ ആദായനികുതി സ്ലാബിൽ മാറ്റമില്ല. നികുതി പിരിക്കാൻ ഡിജിറ്റൽ മാർഗ്ഗങ്ങൾ തേടുന്നത് ചോർച്ച തടയാൻ വഴിയൊരുക്കും. വിദ്യാഭ്യാസ രംഗത്തും സമഗ്രമാറ്റങ്ങൾക്ക് ആണ് ലക്ഷ്യമിടുന്നത്. 2022ൽ എല്ലാവർക്കും വീട് വിഭാവനം ചെയ്യുന്നു. ബൃഹത് പദ്ധതികൾക്ക് പണം കണ്ടെത്താൻ പൊതുമേഖലാ ഓഹരി വിൽപ്പനയും ഇന്ധന സെസ്സിലും അഭയം തേടിയിരിക്കുകയാണ് നിർമ്മല സീതാരാമൻ. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകൾ

വില കൂടുന്നവ

പെട്രോൾ, ഡീസൽ ,സ്വർണം, ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ,ഡിജിറ്റൽ ക്യാമറ, കശുവണ്ടി,ഓട്ടോ പാർട്‌സ്, ടൈൽസ് ഫർണിച്ചർ മൗണ്ടിങ്,ഡിജിറ്റൽ ആൻഡ് നെറ്റ് വർക്ക് വീഡിയോ, ഒപ്റ്റികൽ ഫൈബർ കേബിൾ റെക്കോർഡേഴ്‌സ്, മെറ്റൽ ഫിറ്റിങ്‌സ്, സിന്തറ്റിക് റബ്ബർ, സിസിടിവി ക്യാമറ, ഐപി ക്യാമറ, സിഗരറ്റ്,പിവിസി, മാർബിൾ സ്ലാബ്‌സ്, വിനിൽ ഫ്‌ളോറിങ്

വില കുറയുന്നവ

വൈദ്യുതി വാഹനങ്ങൾ, വൈദ്യുതി ഉപകരണങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP