Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'സിനിമാ മോഹം തലയ്ക്ക് പിടിച്ച് പഠിപ്പും ജോലിയുമൊക്കെ ഉപേക്ഷിക്കുന്നവർ സുജയെ കണ്ട് പഠിക്കണം'; നടിയായും കോളേജ് ലക്ചററായും തിളങ്ങിയ താരം ഇപ്പോൾ റിസേർച്ച് സ്‌കോളർ; കേന്ദ്ര ബഡ്ജറ്റിനോട് അനുബന്ധിച്ചുള്ള ഏഷ്യാനെറ്റ് ചർച്ചയിൽ താരമെത്തിയപ്പോൾ ആഹ്ലാദത്തോടെ ആരാധകർ; വെളുത്ത സാരിയിൽ സുജ അതിസുന്ദരിയെന്നും അൽപം തടി വെച്ചത് മാത്രമാണ് മാറ്റമെന്നും കമന്റുകൾ

'സിനിമാ മോഹം തലയ്ക്ക് പിടിച്ച് പഠിപ്പും ജോലിയുമൊക്കെ ഉപേക്ഷിക്കുന്നവർ സുജയെ കണ്ട് പഠിക്കണം'; നടിയായും കോളേജ് ലക്ചററായും തിളങ്ങിയ താരം ഇപ്പോൾ റിസേർച്ച് സ്‌കോളർ; കേന്ദ്ര ബഡ്ജറ്റിനോട് അനുബന്ധിച്ചുള്ള ഏഷ്യാനെറ്റ് ചർച്ചയിൽ താരമെത്തിയപ്പോൾ ആഹ്ലാദത്തോടെ ആരാധകർ;  വെളുത്ത സാരിയിൽ സുജ അതിസുന്ദരിയെന്നും അൽപം തടി വെച്ചത് മാത്രമാണ് മാറ്റമെന്നും കമന്റുകൾ

മറുനാടൻ ഡെസ്‌ക്‌

ചുരുക്കം ചില ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് സുജ കാർത്തിക. 2010ൽ വിവാഹിതയാകും മുമ്പ് തന്നെ വിവാഹിതയായ സുജ ഇപ്പോൾ കുടുംബവുമൊത്ത് സസുഖം താമസിക്കുകയാണ്. സിനിമയിൽ നിന്നും വിട്ടതോടെ താരത്തിന്റെ കൂടുതൽ വിവരങ്ങളും ലഭിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തതിന് പിന്നാലെ സുജയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിലടക്കം ചർച്ച. 2002ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സുജ.

2010 ജനുവരി 31ന് സുജ വിവാഹിതയായി. മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം കഴിച്ചത്. ഇതോടെ അഭിനയത്തിൽ നിന്ന് താരം അകന്നു. അഭിനയം മതിയാക്കിയെങ്കിലും പഠനത്തിൽ മിടുക്കിയായ താരം തന്റെ പഠനം തുടർന്നിരുന്നു. കോളേജ് ലക്ചററായും താരം തിളങ്ങി. മാനേജ്മെന്റ് വിദഗ്ധ കൂടിയാണ് സുജ ഇപ്പോൾ. കോളേജിൽ അസിസ്റ്റ്ന്റ് പ്രഫസർ ജോലിയിൽ നിന്നും മാറി ഇപ്പോൾ റിസേർച്ച് സ്‌കോളറാണ്. രണ്ടു കുട്ടികൾക്കുമൊപ്പം തിരക്കിൽ ജീവിക്കുന്ന സുജയെ ഏറെ നാളുകൾക്ക് ശേഷമാണ് പ്രേക്ഷകർ ഏഷ്യാനെറ്റിന്റെ ചർച്ചയിൽ കണ്ടത്.

കേന്ദ്ര ബഡ്ജറ്റിനോടനുബന്ധിച്ച പ്രത്യേക ചർച്ചയിൽ വെളുത്ത കോട്ടൺ സാരിയണിഞ്ഞാണ് താരം എത്തിയത്. അൽപം തടി വച്ചു എന്നതൊഴിച്ചാൽ കാര്യമായ മാറ്റമൊന്നും താരത്തിന് വന്നിട്ടില്ല. രാജ്യത്തെ വർദ്ധിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ ബജറ്റിലൂടെ എന്താണ് ചെയ്യാൻ പോകുന്നതെന്നാണ് പ്രധാനപ്പെട്ട ചോദ്യമെന്ന് സുജ കാർത്തിക ചർച്ചയിൽ പറഞ്ഞു. ഹ്രസ്വകാലത്തേക്കല്ലെങ്കിലും ദീർഘകാലത്തേക്ക് പ്രയോജനപ്രദമാകുന്ന നയങ്ങളുണ്ടെങ്കിൽ ഇന്ത്യക്ക് ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാകുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ സുജ കൂട്ടിച്ചേർത്തു.

തങ്ങളുടെ പ്രിയ നടിയെ ഇത്തരം ഒരു ചർച്ചയിൽ തീരെ പ്രതീക്ഷിച്ചില്ലെന്നാണ് വീഡിയോ കാണുന്നവരുടെ പ്രതികരണം. സിനിമാമോഹം തലയ്ക്ക് പിടിച്ചാൽ പഠനവും ജോലിയുമൊക്കെ കളഞ്ഞു അതിനു പിന്നാലെ പോകുന്ന നടിമാർ സുജയെ കണ്ടു പഠിക്കണണെന്നും അഭിപ്രായങ്ങളെത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP