Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് അതിവേഗതയിൽ ബിഎംഡബ്യു ഓടിച്ചു കയറ്റിയത് മൂന്ന് കുട്ടികളുടെ ദേഹത്ത്; അപകടമുണ്ടാക്കി നിർത്താതെ പോയത് ഗുരുതര കുറ്റം; ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് നിർത്താതെന്ന വാദം അംഗീകരിച്ചില്ല; മദ്യപിച്ചുവെന്ന് കണ്ടെത്തിയതും നിർണ്ണായകമായി; പെർത്തിൽ ഒരു വർഷം മുമ്പത്തെ ആക്സിഡന്റിൽ മലയാളിക്ക് ഒൻപതു കൊല്ലം തടവ് ശിക്ഷ; ബിജു പൗലോസിന് പരോൾ കിട്ടാനും ഏഴ് വർഷമെടുക്കും; ഓസ്ട്രേലിയൻ മലയാളികൾ ചർച്ച ചെയ്യുന്ന കോടതി വിധി ഇങ്ങനെ

മദ്യപിച്ച് അതിവേഗതയിൽ ബിഎംഡബ്യു ഓടിച്ചു കയറ്റിയത് മൂന്ന് കുട്ടികളുടെ ദേഹത്ത്; അപകടമുണ്ടാക്കി നിർത്താതെ പോയത് ഗുരുതര കുറ്റം; ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് നിർത്താതെന്ന വാദം അംഗീകരിച്ചില്ല; മദ്യപിച്ചുവെന്ന് കണ്ടെത്തിയതും നിർണ്ണായകമായി; പെർത്തിൽ ഒരു വർഷം മുമ്പത്തെ ആക്സിഡന്റിൽ മലയാളിക്ക് ഒൻപതു കൊല്ലം തടവ് ശിക്ഷ; ബിജു പൗലോസിന് പരോൾ കിട്ടാനും ഏഴ് വർഷമെടുക്കും; ഓസ്ട്രേലിയൻ മലയാളികൾ ചർച്ച ചെയ്യുന്ന കോടതി വിധി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ മദ്യലഹരിയിൽ മൂന്നു കുട്ടികളെ ഇടിച്ചുവീഴ്‌ത്തുകയും, അതിലൊരു കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ മലയാളിയായ ബിജു പൗലോസിനെ കോടതി ഒമ്പതു വർഷം തടവുശിക്ഷക്ക് വിധിച്ചു. ഏഴു വർഷത്തിനു ശേഷമേ 49കാരനായ ബിജു പൗലോസിന് പരോൾ ലഭിക്കുകയുള്ളൂ.

കിഴക്കൻ പെർത്തിലെ മിഡ് വെയിലിൽ 2018 ജൂലൈ 31നായിരുന്നു ബിജു പൗലോസ് ഓടിച്ചിരുന്ന ബിഎംഡബ്ല്യൂ കാർ മൂന്ന് ആൺകുട്ടിളെ ഇടിച്ചിട്ടത്. റോഡിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറിയ കാർ, കുട്ടികളെ ഇടിച്ചിട്ട ശേഷം നിര്ത്താതെ ഓടിച്ചു പോയിരുന്നു. പിന്നീട് തൊട്ടടുത്തുള്ള ഒരു നിരത്തിൽ നിന്നാണ് പൊലീസ് കാർ കണ്ടെടുത്തി. ഇതിന് ശേഷം ബിജുവിനെ അറസ്റ്റ് ചെയ്തു. അപകടത്തിൽ പരുക്കേറ്റിരുന്ന കെയ്ഡൻ മക്ഫീ എന്ന പതിനഞ്ചുകാരൻ ആശുപത്രിയിൽ വച്ച് മരിച്ചു. ബ്ലേക്ക് ഒ നെയിൽ എന്ന പതിനാറുകാരനും ഗുരുതരമായി പരുക്കേറ്റെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു പന്ത്രണ്ടുകാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കേസിൽ ബിജു പൗലോസ് നേരത്തേ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. മദ്യലഹരിയിലാണ് ബിജു പൗലോസ് കാറോടിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയതും നിർണ്ണായകമായി. തീർത്തും തെറ്റായതും അപകടകരമായതുമായ രീതിയിലാണ് ബിജു പൗലോസ് കാറോടിച്ചതെന്നും, കുട്ടികൾക്ക് ഒഴിഞ്ഞുമാറാനുള്ള അവസരം പോലും ലഭിച്ചില്ലെന്നും വെസ്റ്റേൺ ഓസ്ട്രേലിയ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജോസഫ് മക്ഗ്രാത്ത് ചൂണ്ടിക്കാട്ടി. അപകടകരമായ രീതിയിലാണ് ഇയാൾ വാഹനമോടിച്ചതെന്ന മറ്റു ഡ്രൈവർമാരുടെ സാക്ഷിമൊഴികളും കോടതി പരിശോധിച്ചു. തെറ്റു സമ്മതിച്ചുകൊണ്ട് ബിജു പൗലോസ് കോടതിക്ക് കത്തുമെഴുതിയിരുന്നു.

തനിക്കു നേരേ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് അപകടത്തിനു ശേഷം കാർ നിർത്താതെ പോയതെന്ന് ബിജു പൗലോസ് വാദിച്ചു. ഇത് അംഗീകരിക്കാത്ത കോടതി ചെയ്ത തെറ്റിന് ബിജു പശ്ചാത്തപിക്കുന്നു എന്ന കാര്യം ആംഗീകരിക്കുകയും ചെയ്തു. അടുത്ത കാലത്തെങ്ങും ബിജു പൗലോസ് മദ്യപിച്ചിട്ടില്ലെന്നും, സംഭവിച്ചുപോയ തെറ്റിൽ നിന്നും, അതിന്റെ ആഘാതത്തിൽ നിന്നും ബിജു പൗലോസ് ഇതുവരെയും മുക്തനായിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കടുത്ത മാനസികാഘാതത്തിലായിരുന്നു ബിജുവെന്നും അഭിഭാഷകൻ വാദിച്ചു. അതായിരുന്നു മദ്യപാന ശീലത്തിന് കാരണം എന്നായിരുന്നു വാദം.

അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബത്തോട് ബിജു പൗലോസ് ഇതുവരെയും നേരിട്ട് മാപ്പു പറഞ്ഞിട്ടില്ലെന്നും, ഒരു കുടുംബാംഗം വഴി പരോക്ഷമായി ഖേദപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപകടം നടന്ന ശേഷവും കാർ നിർത്താതെ പോയതിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും, കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദന കണക്കിലെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.

ബിജു പൗലോസിന് ഒമ്പതു വർഷം തടവുശിക്ഷ വിധിച്ചെങ്കിലും, ഏഴു വർഷം കഴിയുമ്പോൾ പരോളിന് അർഹതയുണ്ടാകും. ബിജു പൗലോസിന്റെ ഡ്രൈവിങ് ലൈസൻസും ഏഴു വർഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP