Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു.എ.ഇ.യിൽ എല്ലാ സന്ദർശകർക്കും ഇനി സൗജന്യ സിംകാർഡ്; രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യം; ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം; 20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാർഡ് പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറിൽ നിന്ന് ലഭിക്കും

യു.എ.ഇ.യിൽ എല്ലാ സന്ദർശകർക്കും ഇനി സൗജന്യ സിംകാർഡ്; രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യം; ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം; 20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാർഡ് പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറിൽ നിന്ന് ലഭിക്കും

മറുനാടൻ ഡെസ്‌ക്‌

യു.എ.ഇ യിലെത്തുന്ന എല്ല സന്ദർശകർക്കും സൗജന്യ സിം കാർഡ് നൽകാൻ തീരുമാനമായി. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആണ് അബുദാബിയിൽ ഈ വിവരം അറിയിച്ചത്. വിവിധ ഓഫറുകളടങ്ങിയ സിം കാർഡുകളാവും സൗജന്യമായി നൽകുന്നതെന്നും അധികൃതർ അറയിച്ചു.

എയർപോർട്ടിൽ വന്നിറങ്ങുന്ന സഞ്ചാരികൾക്ക് യു.എ.ഇ നൽകുന്ന സമ്മാനമാണ് സിം കാർഡ് എന്നും അധികൃതർ പറഞ്ഞു. സിം കാർഡിലെ ഓഫർ അവസാനിച്ചു കഴിഞ്ഞാൽ രാജ്യത്തെവിടെ നിന്നും റീ ചാർജ്ജ് ചെയ്യാനും സാധിക്കും. വിസ പുതുക്കുന്നതിനനുസരിച്ച് സിം കാർഡ് വാലിഡിറ്റിയും വർധിക്കും. യു.എ.ഇ യിലെ പ്രമുഖ മൊബൈൽ നെറ്റ് വർക്ക് ശൃംഖലകളായ എത്തിസലാത്ത്, ഡു എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്.

യു.എ.ഇ.യിലെ ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം. അബുദാബിയിൽ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായ് താമസ-കുടിയേറ്റ വകുപ്പ് ഏതാനും ദിവസംമുമ്പാണ് ഡു കമ്പനിയുമായി സഹകരിച്ച് സൗകര്യം നടപ്പാക്കിത്തുടങ്ങിയത്.

20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാർഡ് വിമാനത്താവളങ്ങളിലെ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറിൽനിന്നായിരിക്കും ലഭിക്കുന്നത്. രാജ്യത്ത് എവിടെവെച്ചും ഈ സിംകാർഡ് ഉടമയ്ക്ക് റീച്ചാർജ് ചെയ്യാം. സന്ദർശകൻ രാജ്യംവിടുന്നതുവരെയോ വിസയുടെ കാലാവധി കഴിയുന്നതുവരെയോ ആയിരിക്കും സിംകാർഡിന്റെ പ്രവർത്തനം.

ലോകത്താദ്യമായി സന്ദർശകർക്ക് സൗജന്യമായി സിംകാർഡ് നൽകിയത് ദുബായ് വിമാനത്താവളത്തിലായിരുന്നു. ആ സമ്പ്രദായം രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് യു.എ.ഇ.യുടെ താമസ- കുടിയേറ്റ വകുപ്പ്. യു.എ.ഇ.യിൽ എത്തുന്ന സഞ്ചാരികൾക്ക് പെട്ടെന്നുതന്നെ രാജ്യത്തുള്ള പരിചയക്കാരുമായി ബന്ധപ്പെടാനും നാട്ടിലേക്കു വിളിക്കാനുമുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ.യെ ലോകത്തെ മികച്ച സഞ്ചാരിസൗഹൃദരാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP