Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടൻ സേക്രട്ട് ഹേർട്ട് ക്നാനായ മിഷൻ പ്രഥമ തിരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

ലണ്ടൻ സേക്രട്ട് ഹേർട്ട്  ക്നാനായ മിഷൻ പ്രഥമ തിരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

കാനഡ: ലണ്ടൻ സേക്രട്ട് ഹേർട്ട് ക്നാനായ മിഷനിലെ പ്രഥമ പ്രധാന തിരുന്നാൾ 30 ന് ഞായറാഴ്ച ഭക്തി നിർഭരമായി കൊണ്ടാടി. ജോസഫ് കത്തോലിക് ദേവാലയത്തിൽ വച്ച് നടന്ന ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയ്ക്ക് ലണ്ടൻ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക് ദേവാലയത്തിലെ വികാരി റവ. മാർട്ടിൻ അഗസ്റ്റിൻ മുഖ്യ കാർമ്മികത്വം വഹിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്തു.

തുടർന്ന് നടന്ന ലദീഞ്ഞിനു പ്രദക്ഷിണത്തിനും പരിശുദ്ധ കുർബാന ആശിർവാദത്തിനും മാത്യ ഇലമ്പലക്കാട്ടു എംഎസ്ഡി നേതൃത്വം നൽകി. മുത്തുക്കുടകളുടെയും കൊടി തേരണങ്ങളുടെയു അകമ്പടിയോടു കൂടെ നടത്തപ്പെട്ട തിരുന്നാൾ പ്രദക്ഷിണ മിഷനിലെ മുഴുവൻ അംഗങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ലണ്ടൻ ക്നാനായ മിഷനിലെ പ്രഥമ തിരുന്നാൾ ഏറ്റെടുത്തു നടത്തിയത് വർഷങ്ങളായി ലണ്ടനിൽ സ്ഥിരതാമസമാക്കിയ ജോജി തോമസ് വണ്ടംമാക്കിലും രേഖ ജോജി കുടുംബാഗങ്ങൾ ആയിരുന്നു. പെരുന്നാളിനെ തുടർന്നുള്ള സ്നേഹവിരുന്നും ഇവർ തന്നെയാണ് സ്പോൺസർ ചെയ്തത്. അടുത്ത വർഷത്തെ തിരുന്നാൾ സന്തോഷ് മേക്കര ആൻഡ് ലിജി സന്തോഷ് കുടുംബാഗങ്ങൾ ഏറ്റെടുക്കുകയും ഉണ്ടായി. തിരുന്നാൾ ആഘോഷങ്ങൾക്ക് സേക്രട്ട് ഹേർട്ട് മിഷൻ വികാരിയായ റവ. ഫാ: പത്രോസ് ചെമ്പക്കരയും കൈക്കരന്മാരായ സന്തോഷ് മേക്കരയും ബിജു സ്റ്റീഫനും പിആർഒ സെക്രട്ടറായിയി ബിനീഷ് മലേപ്പറമ്പിലും പാരീഷ് കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകുകയുണ്ടായി.

സ്നേഹ വിരുന്നിനെ തുടർന്നു നടത്തപ്പെട്ട ഏലയ്ക്കാമാല ലേലം വിളി അതീവ വാശിയേറിയതായിരുന്നു. ഒടുവിൽ കാനഡായിലെ വടംവലിയിൽ ചാമ്പ്യൻ ടീം ആയ കോട്ടയം ബ്രേദേഴ് കാനഡ ജനകീയ ലേലത്തിൽ ഏലയ്ക്കാ മാല സ്വന്തമാക്കുകുയം ചെയതു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP