Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസലോകത്തിന്റെ പ്രതിഷേധം:വേൾഡ് മലയാളി കൗൺസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

പ്രവാസലോകത്തിന്റെ പ്രതിഷേധം:വേൾഡ് മലയാളി കൗൺസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം :പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ പ്രവാസലോകത്തുണ്ടാക്കിയ ആശങ്കയും, ദുഃഖവും കേരളാ മുഖ്യമന്ത്രിയെയും നേർക്കയെയും നേരിട്ട് വേൾഡ് മലയാളി കൗൺസിൽ അറിയിച്ചു . പ്രസ്തുത വിഷയത്തിൽ ഡബ്ല്യു.എം.സി. ഇന്തൃ റീജിയൺ, കേരള കൗൺസിൽ എന്നിവരുടെ സഹകരണത്തോടെ ആദ്യമായി പ്രത്യക്ഷസമര പരിപാടി നടത്തിയ പ്രവാസി സംഘടന വേൾഡ് മലയാളി കൗൺസിൽ ആണ്. തുടർന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രവാസി വ്യവസായികളുടെയും, പ്രവാസികളുടെയും വിവിധ പ്രശ്‌നങ്ങളും, ആവശ്യങ്ങളും അടങ്ങിയ നിവേദനം ഗ്ലോബൽ പ്രസിഡന്റ് .ജോണി കുരുവിളയുടെ നേതൃത്വത്തിൽ ഗ്ലോബൽ, റീജിയണൽ, പ്രൊവിൻസ് നേതാക്കളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

അതോടൊപ്പം വേൾഡ് മലയാളി കൗൺസിൽ പ്രവാസി കോൺക്ലേവ് ചെയർമാൻ . അലക്‌സ് വിളനിലം കോശി ചീഫ് കോഓർഡിനേറ്റർ ആയി, ഫോമ, ഫൊക്കാന,ഗോപിയോ തുടങ്ങിയ സംഘടനകളുമായി ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ ടെലികൊൺഫ്രൻസിൽ ഉരുത്തിരിഞ്ഞ പ്രവാസികളുടെ ആവശ്യങ്ങൾ ഒരു നിവേദനമായി ഡബ്ല്യു.എം.സി ഗ്ലോബൽ ഭാരവാഹികളായ . അലക്‌സ് വിളനിലം കോശി, അഡ്വ. സിറിയക് തോമസ് , .ഷാജി ബേബി ജോൺ, . ജോസ് കോലത്ത്, പ്രവാസി കോൺക്ലേവ് അംഗം . അനിൽ ജോസഫ് എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ടു സമർപ്പിച്ചു.

ജൂലൈ 5ന് പ്രവാസി ഭാരതീയരായ കേരളീയരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രൂപീകരിച്ച കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ്. പി.ഡി.രാജനെ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബൽ ഭാരവാഹികളായ അഡ്വ. ശിവൻ മഠത്തിൽ, . ഹരി നമ്പൂതിരി, . ജോസ് കോലത്ത്, മിഡിൽ ഈസ്റ്റ് ചെയർമാൻ ഡോ.മനോജ് , കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഐസക് പ്ലാപ്പള്ളി എന്നിവർ നേരിട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വച്ച് പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും, നിവേദനം സമർപ്പിക്കുകയും ചെയ്തു. വളരെ ക്രിയാത്മകമായ ചർച്ചയിൽ കമ്മീഷൻ പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

അതിനുശേഷം കമ്മീഷന്റെ അദാലത്തിൽ നിരീക്ഷകരായി പങ്കെടുക്കുകയും ചെയ്തു. തുടർന്ന് ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബൽ ഭാരവാഹികളായ അഡ്വ. ശിവൻ മഠത്തിൽ, അഡ്വ.സിറിയക് തോമസ്, . അലക്‌സ് വി.കോശി, . ഷാജിബേബി ജോൺ, . ഹരി നമ്പൂതിരി, . ജോസ് കോലത്ത്, മിഡിൽ ഈസ്റ്റ് ചെയർമാൻ ഡോ.മനോജ് , കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് .ഐസക് പ്ലാപ്പള്ളി, പ്രവാസി കൂട്ടായ്മ പ്രതിനിധി . അനിൽ ജോസഫ് എന്നിവർ നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയും, മറ്റ് നോർക്ക ഉദ്യോഗസ്ഥരുമായി പ്രവാസികളുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചും, പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് താഴെ തട്ടിൽ ഉള്ള പ്രവാസികളെ അറിയിക്കുന്നതിനുള്ള മാർഗ്ഗങ്ങളെകുറിച്ചും, വിവിധ രാജ്യങ്ങളിലെ പ്രൊവിൻസുകൾ നോർക്കയിൽ രജിസ്‌ട്രേഷൻ ചെയ്യുന്നതിനേ കുറച്ചും, വിശദമായ ചർച്ച നടത്തി. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ നോർക്കയുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

പ്രവാസി പ്രശ്‌നങ്ങൾ അടിയന്തര പ്രാധാന്യത്തോടെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളെ അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, ചെയർമാൻ പി സി മാത്യു ,ഗോബ്ബൽ വൈസ് പ്രസിഡന്റുമാരായ എസ് കെ ചെറിയാൻ ,തോമസ് മൊട്ടക്കൽ ,വൈസ് ചെയർമാൻ തങ്കം അരവിന്ദ് , ഉപദേശക സമിതി ചെയർമാൻ ചാക്കോ കോയിക്കലേത്ത്, റീജിയൻ സെക്രട്ടറി സുധിർ നമ്പിയാർ ,ട്രഷറർ ഫിലിപ്പ് മാരേട്ട് എന്നിവർ അഭിനന്ദിച്ചു . അമേരിക്ക റീജിയൻനിലെ പത്ത് പ്രൊവിൻസുകളും നോർക്കയിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉടൻ നടപടി സവീകരിക്കുമെന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP