Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി

സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാൾ ജൂലൈ 4 - മുതൽ ജൂലൈ 15 - വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയകാരൻ അറിയിച്ചു.

തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂലൈ നാലിന് വ്യാഴാഴ്ച രാവിലെ 09 .30ന് ആഘോഷമായ ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് ഇടവക വികാരി കാർമ്മികത്വം വഹിച്ചു. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടത്തപ്പെട്ടു.

തിരുനാൾ തിരുക്കർകമ്മങ്ങളിൽ ഇടവകാംഗങ്ങൾ സജീവമായി പങ്കെടുത്തു.

ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം ഗ്രാൻഡ് പരെന്റ്സ് ഡേ ആയി ആചരിക്കും. ഗ്രാൻഡ് പേരെന്സിനായി പ്രത്യക പ്രാർത്ഥനകളും നടക്കും

ജൂലൈ ആറിന് ശനിയാഴ്ച തിരുനാൾ കർമ്മങ്ങൾ രാവിലെ 9ന് നടക്കുന്ന ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഫാ. ബെന്നി പീറ്റർ നേതൃത്വം നൽകും.തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസം ചിൽഡ്രൻസ് ഡേ ആയി ആചരിക്കും. കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യക പ്രാത്ഥനകളും നടക്കും. തിരുനാൾ പ്രാർത്ഥനകൾക്ക് സെന്റ്. അൽഫോൻസാ, സെന്റ്. ജോസഫ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ജൂലൈ ഏഴിന് ഞായറാഴ്ച തിരുകർമ്മങ്ങൾ രാവിലെ 10:30ന് ഫാ. സുനിൽ ഏനക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും.തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടത്തപ്പെടും.

ജൂലൈ എട്ടിന് തിങ്കളാഴ്ചയിലെ തിരുകർമ്മങ്ങൾ വൈകീട്ട് 7:30ന് വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. ഇന്നേ ദിവസം ഫാതെർസ് ഡേ ആയി ആചരിക്കും. എല്ലാ പിതാക്കന്മാർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് സെന്റ്.ആന്റണി, സെന്റ്. ജൂഡ് വാർഡുകളിലെ കുടുംബാംഗങ്ങൾ നേതൃത്വം കൊടുക്കും. വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ ഒമ്പതിന് ചൊവാഴ്‌ച്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും,തുടർന്ന് അൽഫോൻസാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. ഇന്നേദിവസം യുവാക്കളുടെ ദിനമായി ആചരിക്കും. അവർക്കായി പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. പ്രാർത്ഥനകൾക്ക് സെന്റ്. മേരീസ്, സെന്റ്.തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം കൊടുക്കും.

ജൂലൈ പത്താം തിയതി ബുധനാഴ്ചയിലെ തിരുക്കർമ്മങ്ങൾ വൈകീട്ട് 7 :30 നുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. ഇന്നേ ദിവസം മതേർസ്ഡേ ആയി ആചരിക്കും. എല്ലാ അമ്മമാർക്ക് വേണ്ടിയും പ്രത്യക പ്രാത്ഥനകളും നടക്കും. തിരുനാൾ പ്രാർത്ഥനകൾക്ക് സെന്റ്. പോൾ, സെന്റ്. തെരേസാ വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും. വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ പതിനൊന്നിന് വ്യാഴാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയോടെ ഇന്നത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇന്നേ ദിവസം കുടുംബദിനമായി ആചരിക്കും. എല്ലാകുടുംബങ്ങൾക്ക് വേണ്ടിയും ഇന്നേ ദിവസം പ്രതേക പ്രാർത്ഥനകൾ നടക്കും. പ്രാർത്ഥനക്ക് സെന്റ്. ജോർജ് വാർഡ് കുടുംബാങ്ങങ്ങൾ നേതൃത്വം നൽകും. അൽഫോൻസാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.

ജൂലൈ പന്ത്രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസം രോഗശാന്തി പ്രാർത്ഥന ദിനമായി ആചരിക്കും. എല്ലാ രോഗികൾക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും.

ജൂലൈ പതിമൂന്നിന് ശനിയാഴ്ച കുട്ടികളുടെ കൺഫർമേഷൻ ദിനമായി ആചരിക്കും. പത്തു മണിക്ക് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷിക്കാഗോ രൂപതയുടെ മേലധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയകാരൻ സഹകാർമ്മീകത്വം വഹിക്കും. ഇന്നേ ദിവസം കുട്ടികൾക്കുള്ള കൺഫർമേഷനും നൽകുന്നതുമാണ്.

ജൂലൈ പതിനാലിന് ഞായറാഴ്ച പ്രധാന തിരുനാൾ ദിനത്തിൽ ഉച്ചക്ക് രണ്ടു മണിക്ക് രൂപ പ്രതിഷ്ഠയോടെ തിരുനാൾ ചടങ്ങുകൾ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷിക്കാഗോ രൂപതയുടെ അഭിവന്ദിയ പിതാവ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ദേവാലയത്തിലെ മുഖ്യ തിരുകർമ്മങ്ങൾക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമർപ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.

ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് ജോനാഥൻ പെരുംപായിൽ, ജോസഫ് ചാമക്കാലായിൽ, കുര്യൻ നെല്ലിക്കുന്നേൽ എന്നിവരാണ്.

തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകൾ നടത്തുന്ന സ്റ്റാളുകൾ പ്രവർത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ സോനു അഗസ്റ്റിൻ, അനീഷ് ജോർജ്, നെവിൻ ആന്റണി എന്നിവർ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

ജൂലൈ പതിനൊന്നിന് തിങ്കാളാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും, ഇടവകയിലെ കുടുംബങ്ങളിൽനിന്നും മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥകളും തുടർന്ന് കൊടിയിറക്കവും നടക്കും.

തിരുനാൾ കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങൾ പ്രാർത്ഥനാപൂർവ്വം ശ്രവിച്ചും അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയകാരൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സോനു അഗസ്റ്റിൻ (തിരുനാൾ കോർഡിനേറ്റർ) 7326322307, അനീഷ് ജോർജ് (തിരുനാൾ കോർഡിനേറ്റർ), 4699555112, നെവിൻ ആന്റണി (തിരുനാൾ കോർഡിനേറ്റർ) 9082308683, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 7326903934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 7218076, മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )4002492.

വെബ്: www.stthomassyronj.org

സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP