Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോപ്പ അമേരിക്കയിൽ ഇത്തവണ അർജന്റീനയ്ക്ക് മൂന്നാം സ്ഥാനം; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്മാരായ ചിലിയെ; കഴിഞ്ഞ രണ്ടു തവണയും ഫൈനലിൽ ഏറ്റുമുട്ടിയ ഇരു ടീമുകളും ഇത്തവണ കളിച്ചത് ലൂസേഴ്‌സ് ഫൈനലിൽ; കയ്യാങ്കളി നിറഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡുമായി മെസ്സിക്ക് പുറത്ത് പോകേണ്ടി വന്നത് 37-ാം മിനിറ്റിൽ

കോപ്പ അമേരിക്കയിൽ ഇത്തവണ അർജന്റീനയ്ക്ക് മൂന്നാം സ്ഥാനം; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്മാരായ ചിലിയെ; കഴിഞ്ഞ രണ്ടു തവണയും ഫൈനലിൽ ഏറ്റുമുട്ടിയ ഇരു ടീമുകളും ഇത്തവണ കളിച്ചത് ലൂസേഴ്‌സ് ഫൈനലിൽ; കയ്യാങ്കളി നിറഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡുമായി മെസ്സിക്ക് പുറത്ത് പോകേണ്ടി വന്നത് 37-ാം മിനിറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

സാവോ പോളോ: കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ചിലിയെ തകർത്ത് അർജന്റീനയ്ക്ക് മൂന്നാം സ്ഥാനം. കോപ്പ അമേരിക്ക ടൂർണമെന്റിൽ കഴിഞ്ഞ രണ്ടുതവണയും ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളാണ് ഇരുവരും. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. സെർജിയോ അഗ്യൂറോ (2), പൗളോ ഡൈബാല (22) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ചിലിയുടെ ആശ്വാസ ഗോൾ പെനൽറ്റിയിൽനിന്ന് അർതുറോ വിദാൽ (59) നേടി.

കയ്യാങ്കളികൾ ഉടനീളം കണ്ട മത്സരത്തിൽ പരസ്പരം തമ്മിലടിച്ചതിന് 37-ാം മിനിറ്റിൽ ലയണൽ മെസിക്കും ചിലി താരം ഗാരി മെദലിനും ചുവപ്പുകാർഡ് ലഭിച്ചു. ചിലെ താരം ഗാരി മെഡലുമായി കശപിശയുണ്ടാക്കിയതിന് മൽസരത്തിന്റെ 37ാം മിനിറ്റിലാണ് മെസ്സിക്കു ചുവപ്പുകാർഡ് കിട്ടിയത്. ഗാരി മെഡലിനും കിട്ടി, ചുവപ്പുകാർഡ്. ഇതോടെ 10 പേരുമായാണ് മൽസരത്തിന്റെ ഭൂരിഭാഗം സമയവും ഇരു ടീമുകളും കളിച്ചത്.

മത്സരത്തിലുടനീളം ഏഴ് മഞ്ഞക്കാർഡുകളും രണ്ട് ചുവപ്പുകാർഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. മൽസരത്തിൽ സെർജിയോ അഗ്യൂറോ നേടിയ ഗോളിനു വഴിയൊരുക്കിയതിനു പിന്നാലെയായിരുന്നു മെസ്സിയുടെ പുറത്താകൽ. കാര്യമായ ഫൗളൊന്നും ചെയ്യാതിരുന്ന മെസ്സിക്കു ചുവപ്പുകാർഡ് നൽകിയതിനെ ചൊല്ലിയും രണ്ടാം പകുതിയിൽ ചിലെയ്ക്ക് അനുവദിച്ച പെനൽറ്റിയെ ചൊല്ലിയും വിവാദവും ഉടലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP