Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക നയങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെ തകർക്കും; ഇറാനിൽ തീയിട്ട് സ്വയം പൊള്ളി മരിക്കും; കാര്യമായ മാനസിക പ്രശ്‌നങ്ങളുള്ള ട്രംപിന്റെ അവസാനം നാണക്കേടുകൊണ്ട് തലപൊക്കാതെയാവും; അമേരിക്കയിലെ ബ്രിട്ടീഷ് അംബാസിഡർ ട്രംപിനെക്കുറിച്ച് രഹസ്യമായി ബ്രിട്ടീഷ് സർക്കാരിനെ അറിയിച്ച വിവരങ്ങൾ പുറത്താവുമ്പോൾ യു.എസ്.-യു.കെ. ബന്ധത്തിന് വിള്ളലുണ്ടായേക്കും

സാമ്പത്തിക നയങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെ തകർക്കും; ഇറാനിൽ തീയിട്ട് സ്വയം പൊള്ളി മരിക്കും; കാര്യമായ മാനസിക പ്രശ്‌നങ്ങളുള്ള ട്രംപിന്റെ അവസാനം നാണക്കേടുകൊണ്ട് തലപൊക്കാതെയാവും; അമേരിക്കയിലെ ബ്രിട്ടീഷ് അംബാസിഡർ ട്രംപിനെക്കുറിച്ച് രഹസ്യമായി ബ്രിട്ടീഷ് സർക്കാരിനെ അറിയിച്ച വിവരങ്ങൾ പുറത്താവുമ്പോൾ യു.എസ്.-യു.കെ. ബന്ധത്തിന് വിള്ളലുണ്ടായേക്കും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിവുകെട്ടവനും മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്നും വാഷിങ്ടണിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡാരോച്ച്. അതിരഹസ്യമായി ബ്രിട്ടീഷ് സർക്കാരിന് കൈമാറിയ കത്തുകളിലാണ് ട്രംപിനെക്കുറിച്ച് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ. വൈറ്റ് ഹൗസിന്റെ പ്രവർത്തനം താറുമാറായിരിക്കുകയാണെന്നും ട്രംപിന്റെ അവസാനം കൂടുതൽ നാണക്കേടിലൂടെയാകും കടന്നുപോവുകയെന്നും കിം ഡാരോച്ച് മുന്നറിയിപ്പ് നൽകുന്നു.

ബ്രിട്ടനിലെ ഏറ്റവുമുയർന്ന നയതന്ത്ര ഉദ്യോഗസ്ഥനെന്ന് വിലയിരുത്തപ്പെടുന്ന കിമ്മിന്റെ പരാമർശശങ്ങൾ, ഇതിനകം നേർത്തുതുടങ്ങിയ അമരിക്ക-ബ്രിട്ടൻ ഉഭയകക്ഷി ബന്ധത്തെപ്പോലും ബാധിച്ചേക്കുമെന്നാണ് സൂചനകൾ. അതിഗുരുതരമായ ആരോപണങ്ങളാണ് ബ്രിട്ടീഷ് സ്ഥാനപതി അമേരിക്കൻ പ്രസിഡന്റിനെക്കുറിച്ച് ഉന്നയിച്ചിട്ടുള്ളത്. ഇതിനകം പുറത്തായിക്കഴിഞ്ഞ രേഖകൾ വലിയ വാദപ്രതിവാദങ്ങൾക്ക് ബ്രിട്ടനിൽ തുടക്കം കുറിക്കുകയും ചെയ്യുന്നുണ്ട്.

വൈറ്റ് ഹൗസിലെ ഉന്നതർക്കിടയിൽ ശക്തമായ ശീതസമരമാണ് നിലനിൽക്കുന്നതെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് കിം അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച റഷ്യയോടുള്ള കടപ്പാട് ട്രംപ് ഇനിയും കാട്ടുമെന്നും
കിം മുന്നറിയിപ്പ് നൽകുന്നു. ലോകത്തെ വ്യാപാരശൃംഖലയെയാകെ തകർക്കുന്നതാണ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ. ട്രംപ് തകർച്ചയുടെ വക്കിലാണ്. ഇറാനെതിരേയുള്ള നിലപാട് സ്വയം നാശത്തിനേ വഴിവെക്കൂ. ഇതൊക്കെ ട്രംപിന്റെ നിലനിൽപ്പ് അപകടത്തിലാക്കുമെന്നും കിം മുന്നറിയിപ്പ് നൽകുന്നു.

ട്രംപിന്റെ കീഴിൽ വൈറ്റ് ഹൗസ് രക്ഷപ്പെടാനുള്ള സാധ്യതയിലിലെന്നും കിം പറയുന്നു. ട്രംപ് ഭരണകൂടം ഇനി സാധാരണ നിലയിലേക്ക് വരുമെന്ന് കരുതാനാവില്ല. ഇതിനെക്കാൾ തകരുമെന്നും കരുതാനാവില്ല. അപ്രവചനീയമായ നിലയിലാണ് വൈറ്റ് ഹൗസ് ഇപ്പോഴുള്ളത്. ടടെർമിനേറ്ററിലെ അവസാന സീനികളിൽ ആർനോൾഡ് ഷെയ്വസ്‌നഗറിനെപ്പോലെ ട്രംപ് ഉയർത്തെഴുന്നേറ്റ് വരുമെന്ന് കരുതാനാവില്ലെന്നും ബ്രിട്ടീഷ് സർക്കാരിനയച്ച രഹസ്യ രേഖകളിൽ കിം വ്യക്തമാക്കുന്നു.

ട്രംപ് ബ്രിട്ടൻ സന്ദർശിച്ച് ആഴ്ചകൾക്കകമാണ് കിമ്മിന്റെ എഴുത്തുകുത്തുകൾ പരസ്യമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ട്രംപിനെ എഴുതിത്ത്ത്ത്ത്തള്ളരുതെന്ന് മുന്നറിയിപ്പ് നൽകുന്ന കിം, ബ്രിട്ടീഷ് സന്ദർശനം ട്രംപിനെയും കൂട്ടാളികളെയും ഏറെ ആഹ്ലാദവാന്മാരാക്കിയിട്ട്ുണ്ടെന്നും സൂപിപ്പിക്കുന്നു. ട്രംപിന്റെ സന്ദർശനം കൊണ്ട് ബ്രിട്ടന് കാര്യമായ പ്രജോയനമുണ്ടാകാൻ പോകുന്നില്ലെന്നും കിം ചൂണ്ടിക്കാട്ടുന്നു.

2017 മുതൽ സർക്കാരിനയച്ച രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ട്രംപിന്റെ മിഡിൽ ഈസ്റ്റ് നയം മുതൽക്ക് 2020-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ കളിക്കുന്ന കളികൾ വരെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം അധികാരത്തിലേറി 150 ദിവസം പിന്നിട്ട കാലയളവിൽ ബ്രിട്ടീഷ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാർക്ക് സെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP