'അയ്യോ അച്ഛാ പോകല്ലേ' നാടകമൊന്നും കാണിക്കാതെ രാഹുൽ ഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റ് പദം വിട്ടു; ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് ഇത് അദ്ദേഹത്തിന്റെ രാഷ്രീയ അസ്തമയം ഒന്നുമല്ല; രാഹുൽജി ഒരു ഭാരത് ദർശൻ നടത്തിയാൽ അദ്ദേഹത്തിന്റെ കൂടെക്കൂടി രാജ്യത്തെ മനസ്സിലാക്കിയാലോ എന്നൊരു ചിന്ത എനിക്കും ഉണ്ട്: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
രാഹുൽ ഗാന്ധിയുടെ പോക്കും വരവും...
എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. അതിമാനുഷനല്ലാത്ത, സൗമ്യനായ, കേട്ടിടത്തോളം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്ന, എല്ലാത്തരം ഇന്ത്യക്കാർക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായമുള്ള, വിട്ടുവീഴ്ചകൾ ചെയ്യുന്ന, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും കഠിനാധ്വാനിയായ ആളാണ്.
ഇതിലൊക്കെ ഉപരി അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്നത് മറ്റൊരു കാരണത്താലാണ്. സ്വന്തം അനുഭവജ്ഞാനത്തെപ്പറ്റിയുള്ള ബോധം കൊണ്ടോ, ഉയർന്ന ജനാധിപത്യ ബോധം കൊണ്ടോ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയാകാൻ മുതിർന്നില്ല.
ഇന്ത്യയിലെ രാഷ്ട്രീയ സംസ്കാരത്തിൽ കോൺഗ്രസ്സിൽ ചുറ്റുമുള്ളവരെല്ലാം അദ്ദേഹത്തെ ജന്മം കൊണ്ടും പേരുകൊണ്ടും മാത്രം നേതാവായി അംഗീകരിക്കുന്ന സാഹചര്യമാണുള്ളത്. യു പി എ ഭരണകാലത്ത്, പ്രത്യേകിച്ച് രണ്ടാം യു പി എ യുടെ കാലത്ത് അദ്ദേഹം ഒന്ന് നിർബന്ധം പിടിച്ചിരുന്നെങ്കിൽ എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ചു പ്രധാനമന്ത്രി ആക്കിയേനെ.
അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനോ ഞാൻ അറിയുന്നവരിൽ ബഹുപൂരിപക്ഷമോ ആയിരുന്നെങ്കിൽ 'എപ്പോൾ പ്രധാനമന്ത്രി ആയി' എന്ന് ചോദിച്ചാൽ മതി !. നമ്മുടെ കഴിവിനെപ്പറ്റി നമുക്കൊക്കെ ആവശ്യത്തിൽ കൂടുതൽ മതിപ്പാണ്. നമുക്ക് എന്തെങ്കിലും സ്ഥാനം കിട്ടുന്നതിൽ നമ്മുടെ 'പ്രിവിലേജുകൾ' എന്ത് പങ്കുവഹിക്കുന്നു എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല. നമ്മുടെ കഴിവിനെക്കുറിച്ചുള്ള അറിവിന്റത്രയും പ്രധാനമാണ് നമ്മുടെ കഴിവുകുറവിനെപ്പറ്റിയുള്ള അറിവും.
എന്താണെങ്കിലും 'അയ്യോ അച്ഛാ പോകല്ലേ' നാടകമൊന്നും കാണിക്കാതെ അദ്ദേഹം കോൺഗ്രസ്സ് പ്രസിഡന്റ് പദം വിട്ടു. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് ഇത് അദ്ദേഹത്തിന്റെ രാഷ്രീയ അസ്തമയം ഒന്നുമല്ല. ഇന്ത്യയിൽ എല്ലായിടത്തും ഇപ്പോഴും കോൺഗ്രസിന് ബ്രാൻഡ് റെകഗ്നീഷൻ ഉണ്ട്, കഴിവുള്ള നേതാക്കളും അനവധി. അവരൊക്കെ അധികാരത്തിന് വേണ്ടി ഗ്രൂപ്പ് കളിച്ചും പരസ്പരം പാരവെച്ചും ഒക്കെയാണ് കോൺഗ്രസ്സ് ഈ സ്ഥിതിയിലായത്. നല്ലൊരു നേതൃത്വം ഉണ്ടാവുകയും, ജനാധിപത്യം അടിത്തട്ടിലേക്ക് ഇറങ്ങിവരികയും, സംഘടനാ മെഷിനറി ഓടിക്കാൻ എണ്ണമേടിക്കാൻ വേണ്ടി കുറച്ചു സംസ്ഥാനങ്ങളിൽ ഭരണം ഉണ്ടാവുകയും ചെയ്താൽ ഇനിയും ഒരു കോൺഗ്രസ്സ് ഭരണം അല്ലെങ്കിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഭരണം തീർച്ചയായും ഉണ്ടാകും.
ജനാധിപത്യ രാഷ്ട്രീയത്തിൽ ഏറ്റവും പ്രധാനമായത് 'സംഭവങ്ങൾ' ആണ്. (Events overtake everything). സുഖമായി ഭരിക്കാൻ വേണ്ടി ഒരു രാജ്യവും ഒരു ജനതയും ആർക്കും നിന്ന് കൊടുക്കാറില്ല. എന്തെങ്കിലും ഒക്കെ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. ഭരിക്കുന്നവർ അതെല്ലാം കൈകാര്യം ചെയ്യേണ്ടി വരും. എത്ര ഭൂരിപക്ഷം നേടി ജയിച്ച നേതാവിനും നൂറുകണക്കിന് തീരുമാനങ്ങൾ എടുക്കുന്നതിനാൽ എവിടെയെങ്കിലുമൊക്കെ അടി തെറ്റും. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ഭൂരിപക്ഷം നേടി ഭരണത്തിൽ എത്തുകയും വിപ്ലവകരമായ തീരുമാനങ്ങളെടുത്ത് പുതിയ ഇന്ത്യയുടെ വളർച്ചക്ക് അടിത്തറയിടുകയും ചെയ്ത ആളാണ് രാഹുലിന്റെ പിതാവ്. എന്നിട്ട് പോലും ഭരണത്തുടർച്ച ഉണ്ടായില്ല. കാരണം ഒന്നോ രണ്ടോ സംഭവങ്ങൾ മറ്റുള്ള എല്ലാ വിഷയങ്ങളുടേയും മുകളിൽ എത്തി. പ്രതിപക്ഷം അത് വേണ്ട തരത്തിൽ ഉപയോഗിച്ചു. ബാക്കി ചരിത്രം.
രാഹുൽ ഗാന്ധിയും തൽക്കാലം അത് തന്നെ ചെയ്താൽ മതി. കോൺഗ്രസിന്റെ ഭരണം നല്ല നേതൃത്വത്തിന് വിടുക, ജനാധിപത്യ ബോധത്തിന്റെയും 'എല്ലാവരുടേയും' ഇന്ത്യയുടേയും അംബാസഡറായി ഒരു ഉയർന്ന ധാർമ്മിക തലം കരസ്ഥമാക്കി അവിടെ കയറിയിരിക്കുക. ഈ ഭരണത്തിലും തെറ്റായ സംഭവങ്ങളും പിഴവുകളും സംഭവിക്കും. അപ്പോൾ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക, ജനങ്ങളിലേക്ക് ശക്തമായി ഇറങ്ങുക, ജനങ്ങളുടെ ശബ്ദമാകുക... മതി!.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം രാഹുൽജി ഒരു ഭാരത് ദർശൻ നടത്തുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ ചെയ്താൽ അദ്ദേഹത്തിന്റെ കൂടെക്കൂടി രാജ്യത്തെ മനസ്സിലാക്കിയാലോ എന്നൊരു ചിന്ത എനിക്കും ഉണ്ട്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍