Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ ആരും ഇല്ലാത്ത സമയം നോട്ട് ബുക്ക് വാങ്ങാനെത്തി; അടുത്ത് ചെന്ന് കടന്നുപിടിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്ത് പറയില്ലെന്ന് ഉറപ്പായതോടെ 24കാരിയെ 23കാരൻ തുടർച്ചയായി ലൈംഗികമായി ഉപയോഗിച്ചത് മൂന്നു മാസത്തോളം; കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 8പവൻ സ്വർണവും 1.4ക്ഷം രൂപയും; സാക്ഷരതാ മിഷന്റെ പ്ലസ് വൺ തുല്യതാ ക്ലാസിലെ സൗഹൃദം കിടപ്പറയിലേക്കും പിന്നെ തട്ടിപ്പിലേക്കും എത്തിയത് ഇങ്ങനെ

വീട്ടിൽ ആരും ഇല്ലാത്ത സമയം നോട്ട് ബുക്ക് വാങ്ങാനെത്തി; അടുത്ത് ചെന്ന് കടന്നുപിടിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്ത് പറയില്ലെന്ന് ഉറപ്പായതോടെ 24കാരിയെ 23കാരൻ തുടർച്ചയായി ലൈംഗികമായി ഉപയോഗിച്ചത് മൂന്നു മാസത്തോളം; കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 8പവൻ സ്വർണവും 1.4ക്ഷം രൂപയും; സാക്ഷരതാ മിഷന്റെ പ്ലസ് വൺ തുല്യതാ ക്ലാസിലെ സൗഹൃദം കിടപ്പറയിലേക്കും പിന്നെ തട്ടിപ്പിലേക്കും എത്തിയത് ഇങ്ങനെ

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : സാക്ഷരതാ മിഷന്റെ തുല്യതാ ക്ലാസിലെ സഹപാഠിയായ 24 കാരിയെ 23 കാരൻ ലൈംഗികമായി പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തത സംഭവത്തിന് പിന്നിൽ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ. ഭർത്താവ് സൂക്ഷിക്കാൻ നൽകിയ പണം കാണാതായതോടെ സംഭവം പുറത്തായി. ഇതോടെ പൊലീസിൽ പരാതിയും നൽകി. ബാലരാമപുരം സ്വദേശി അജീഷിനെ (23) പൊലീസ് പൊക്കി അകത്താക്കി.

പുന്നമൂട് ഗവ യുപി സ്‌ക്കൂളിലെ സാക്ഷരതാമിഷന്റെ തുല്യതാ പഠന ക്ലാസിൽ നിന്നാണ് കഥയുടെ തുടക്കം. ഇക്കഴിഞ്ഞ ജനുവരിയിലാണ് മംഗലത്തുകോണം സ്വദേശിയായ ഭർത്താവ് 24കാരിയായ ഭാര്യയെ പ്ലസ് വണ്ണിന് പഠിപ്പിക്കാൻ തുല്യതാ ക്ലാസിൽ ചേർത്തത്. 5വർഷം മുമ്പ് പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.മുസ്‌ലീം സമുദായത്തിൽപ്പെട്ട യുവതി ഹിന്ദുവായ യുവാവിനെ വിവാഹം കഴിച്ചതോടെ പഠിത്തം മതിയാക്കി. ഒരു കുട്ടി ജനിച്ച ശേഷമാണ് വീണ്ടും ഭാര്യയെ പഠിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് ക്ലാസിൽ ചേർത്തത്.

സഹപാഠിയായ 23 കാരൻ ബാലരാമപുരം സ്വദേശി അജീഷ് അന്നു മുതൽ യുവതിയെ നോട്ടമിട്ടു. കാര്യങ്ങളെല്ലാം ചോദിച്ച് മനസിലാക്കി അടുത്തുകൂടി. ഇക്കഴിഞ്ഞ മാർച്ചിൽ അമ്മാവനും അമ്മായിയും മണ്ടക്കാട് ക്ഷേത്ര ദർശനത്തിന് പോയ ദിവസം അജീഷ് നോട്ടുവാങ്ങാനായി വീട്ടിലെത്തി. ഭർത്താവ് ജോലിക്കും കുഞ്ഞ് സ്‌കൂളിലും പോയതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നോട്ടെടുക്കാൻ അകത്തേക്ക് പോയ യുവതിക്ക് പിന്നാലെ അജീഷും അകത്തുകയറി. പിന്നാലെ കടന്നു പിടിച്ചു. കട്ടിലിൽ കിടത്തിൽ ബലമായി വസ്ത്രങ്ങൾ അഴിച്ച് ലൈംഗിമായി പീഡിപ്പിച്ചു. ഏപ്രിൽ മാസത്തിൽ അമ്മാവനും അമ്മായിയും ഭർത്താവും കുഞ്ഞും കൊല്ലത്ത് ക്ഷേത്ര ദർശനത്തിന് പോയ ദിവസം വീണ്ടും അജീഷ് വീട്ടിലെത്തി.

ആദ്യം വിസമ്മതിച്ച യുവതി ഭീഷണിക്ക് മുന്നിൽ വീണ്ടും കിടപ്പറപങ്കിട്ടു. പിന്നെ കഥമാറി യുവതിയുമായുള്ള കിടപ്പറ ദൃശ്യങ്ങൾഉണ്ടെന്ന് പറഞ്ഞ് പലപ്പോഴായി പണം വാങ്ങി. പണം ഇല്ലാത്തപ്പോൾ സ്വർണമായി. 8പവൻ സ്വർണവും കോൺട്രാക്ടറായ ഭർത്താവ് സൂക്ഷിക്കാൻ നൽകിയ 1.4ലക്ഷം രൂപയും അജീഷ് മൂന്നുമാസം കൊണ്ട് തട്ടിയെടുത്തു. ഭർത്താവ് പണം ആവശ്യപ്പെട്ടപ്പോഴാണ് കഥ പുറത്തറിയുന്നത്. പിന്നാലെ യുവതി പരാതിയുമായി ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് അജീഷിനെ പൊക്കി. കോടതിയിൽ ഹാജരാക്കി. വൈക്കിട്ടോടെ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP